2022, ജൂൺ 30, വ്യാഴാഴ്‌ച

ഇത്തരം വീഡിയോകളും ചിത്രങ്ങളും വാട്‌സ്‌ആപില്‍ അയക്കരുത്; നിങ്ങള്‍ ജയിലിലായേക്കാം!

 


വാട്സ്‌ആപ് ഇപ്പോള്‍ എല്ലാവരുടെയും ആവശ്യമായി മാറിയിരിക്കുന്നു. ഇതിലൂടെ ഏത് വീഡിയോയും ഫോടോയും വിവരവും മിനിറ്റുകള്‍ക്കുള്ളില്‍ വൈറലാകും.എന്നിരുന്നാലും, ഇത് ഉപയോഗിക്കുന്ന ചിലര്‍ക്ക് വാട്സ്‌ആപ് നയം പോലും അറിയില്ല, അല്ലെങ്കില്‍ അവര്‍ അത് അറിയാന്‍ പോലും ശ്രമിക്കുന്നില്ല. ഉപയോക്താക്കള്‍ നയം പാലിക്കാത്തത് നിയമനടപടിക്ക് കാരണമായേക്കാം. വാട്സ്‌ആപ് ഉപയോഗിക്കുമ്പോൾ  എന്തൊക്കെ കാര്യങ്ങള്‍ മനസില്‍ സൂക്ഷിക്കണം എന്ന് അറിയാം.

വാട്സ്‌ആപ് നയം

വാട്സ്‌ആപ് നയം അനുസരിച്ച്‌, സമൂഹത്തില്‍ അക്രമം പ്രോത്സാഹിപ്പിക്കുന്നതോ സമൂഹത്തെ ഭിന്നിപ്പിക്കുന്നതോ ആയ ഒരു ഫോടോയും വീഡിയോയും ഉപയോക്താവിന് പങ്കിടാന്‍ കഴിയില്ല. ഇങ്ങനെ ചെയ്താല്‍ വാട്സ്‌ആപിന് സ്വമേധയാ അറിയാനും അകൗണ്ട് തന്നെ നിരോധിക്കാനും കഴിയും. ഏതാനും മാസങ്ങള്‍ക്കുമുൻപ് വാട്സ്‌ആപ് 16 ലക്ഷം അകൗണ്ടുകള്‍ നിരോധിച്ചിരുന്നു, ഇങ്ങനെ അവര്‍ പലതവണ ചെയ്തിട്ടുണ്ട്. ഇങ്ങനെയുള്ള സംഭവങ്ങളില്‍ പരാതി ലഭിച്ചാലും കംപനിക്ക് നടപടിയെടുക്കുകയും അകൗണ്ട് തന്നെ നിരോധിക്കുകയും ചെയ്യാം. നിങ്ങള്‍ക്ക് അകൗണ്ട് തിരികെ ലഭിക്കണമെങ്കില്‍ പാടുപെടേണ്ടി വരും.

പൊലീസിന് അറസ്റ്റ് ചെയ്യാം

വാട്സ്‌ആപില്‍ മതവിശ്വാസങ്ങളെ വ്രണപ്പെടുത്തുകയും അക്രമം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നവരെ അറസ്റ്റ് ചെയ്യാനും പൊലീസിന് അവകാശമുണ്ട്. അങ്ങനെ ചെയ്യുന്നത് നിയമപരമായ കുറ്റകൃത്യങ്ങളുടെ വിഭാഗത്തില്‍ പെടും. അടുത്തിടെ ഡെല്‍ഹിയില്‍ നടന്ന കലാപത്തില്‍ ഇതേ നിയമപ്രകാരം നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കലാപമുണ്ടാക്കാന്‍ വാട്‌സ് ആപ് ഗ്രൂപിനെ ഉപയോഗിച്ചുവെന്നായിരുന്നു ആരോപണം. കൂടാതെ, കലാപ ചിത്രങ്ങള്‍, കുട്ടികളുടെ അശ്ലീലം, സാമൂഹിക വിരുദ്ധ ഉള്ളടക്കം തുടങ്ങിയവയൊന്നും പങ്കിടരുത്.

ഗ്രൂപ് അഡ്മിനും ജയിലിലാവും

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വാട്‌സ്‌ആപിലെ ഏതെങ്കിലും ഗ്രൂപില്‍ നടന്നാല്‍ അതിന്റെ അഡ്മിനും അറസ്റ്റിലാവും. കുട്ടികളുടെ അശ്ലീലം, കലാപ ചിത്രങ്ങള്‍, സാമൂഹിക വിരുദ്ധ ഉള്ളടക്കം എന്നിവ പൂര്‍ണമായും ഈ വിഭാഗത്തില്‍ പെടുന്നു. കിംവദന്തികള്‍ പ്രചരിപ്പിക്കുന്നതും കുറ്റകൃത്യമായി കണക്കാക്കുന്നു. വാട്സ്‌ആപും വളരെക്കാലമായി ഫാക്റ്റ് ചെകില്‍ പ്രവര്‍ത്തിക്കുന്നു. വസ്തുതാ പരിശോധനയില്‍ തെറ്റ് കണ്ടാല്‍ അധികൃതര്‍ക്ക് നടപടി സ്വീകരിക്കാവുന്നതാണ്.

0 comments: