2022, ജൂൺ 30, വ്യാഴാഴ്‌ച

സംസ്ഥാനത്തെ സ്‌കൂളുകളില്‍ പനി പടരുന്നതില്‍ ആശങ്ക; കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മാസ്‌കിന്റെയും വാക്‌സിന്‍ എടുക്കുന്നതിന്റെയും പ്രധാന്യം ഓര്‍മിപ്പിച്ച്‌ ആരോഗ്യവകുപ്പ്

സംസ്ഥാനത്തെ സ്‌കൂളുകളില്‍ പനി പടരുന്നതില്‍ ആശങ്ക. കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മാസ്‌ക് ധരിക്കുന്നതിനെകുറിച്ചും വാക്‌സിന്‍ എടുക്കുന്നതിനെകുറിച്ചും എടുത്ത് പറഞ്ഞ് ആരോഗ്യവകുപ്പ് അധികൃതര്‍.പനി പടര്‍ന്നുപിടിക്കുന്നതിനാല്‍ സ്‌കൂളുകളില്‍ ഹാജര്‍ നില വളരെ കുറവാണെന്നാണ് അധ്യാപകര്‍ സാക്ഷ്യപ്പെടുത്തുന്നത്.

ആരോഗ്യ വകുപ്പിനോ വിദ്യാഭ്യാസ വകുപ്പിനോ ഔദ്യോഗികമായ കണക്കില്ലെങ്കിലും നാലിലൊരു ഭാഗം കുട്ടികള്‍ പനി കാരണം അവധിയിലാണെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി. ഡെങ്കിപനി, എലിപ്പനി ഉള്‍പെടെയുള്ള പകര്‍ച്ച വ്യാധികള്‍ വര്‍ധിച്ച സാഹചര്യത്തില്‍ എറണാകുളം ജില്ലയില്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്. 2600 കുട്ടികള്‍ പഠിക്കുന്ന സ്വകാര്യ സ്‌കൂളില്‍ 120 ഓളം കുട്ടികള്‍ കഴിഞ്ഞ ദിവസം പനി ബാധിച്ച്‌ അവധിയിലായിരുന്നു. പനി വിട്ടുമാറിയായാലും ചുമയും ക്ഷീണവും കാരണം നാലോ അഞ്ചോ ദിവസം കുട്ടികള്‍ക്ക് സ്‌കൂളിലെത്താന്‍ കഴിയുന്നില്ല. അസുഖം തീര്‍ത്തും മാറാതെ സ്‌കൂളിലേക്ക് വരേണ്ടതില്ലെന്നാണ് അധ്യാപകരും നിര്‍ദേശിക്കുന്നത്.


0 comments: