ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജിയുടെ കണ്ണൂര്‍, സേലം , ഗഡക് (കര്‍ണ്ണാടക), വെങ്കിടഗിരി (ആന്ധ്രപ്രദേശ്) കേന്ദ്രങ്ങളിൽ ത്രിവത്സര ഹാന്റ്‌ലൂം ആന്റ് ടെക്‌സ്റ്റൈല്‍ ടെക്‌നോളജി ത്രിവത്സര ഡിപ്ലോമ കോഴ്‌സിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി/ തത്തുല്യ യോഗ്യതയുള്ളവർക്കാണ് അവസരം .
പ്രായം 2022 ജൂലൈ ഒന്നിന് 15നും 23 നും മധ്യേ. പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാര്‍ക്ക് പ്രായപരിധി 25. 20% സീറ്റുകള്‍ നെയ്ത്തു വിഭാഗത്തില്‍പെട്ടവര്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്. കേരള സര്‍ക്കാര്‍ സംവരണ തത്വം ബാധകമാണ്. പ്രവേശനം ലഭിക്കുന്നവര്‍ക്ക് സ്റ്റൈപ്പന്റ് ലഭിക്കും.
അപേക്ഷ ജൂലൈ 12നകം www.iihtkannur.ac.in എന്ന വൈബ്‌സൈറ്റ് മുഖേന നൽകണം. സ്വയം സാക്ഷ്യപ്പെടുത്തിയ വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റ്, ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, ജനന സര്‍ട്ടിഫിക്കറ്റ്, നേറ്റിവിറ്റി, കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ അപ്‌ലോഡ് ചെയ്യണം.
0 comments: