പ്രവാസികളുടെ പെണ്‍മക്കള്‍ക്ക് ദയാപുരം സ്കോളര്‍ഷിപ്പ്; അവസാന തീയതി ജൂണ്‍ 25
കോവിഡ് മൂലം ജീവനോ ജോലിയോ വരുമാനമോ നഷ്ടപ്പെട്ട പ്രവാസികളുടെ പെണ്‍മക്കള്‍ക്കായി ദയാപുരം കോളജ് ഏര്‍പ്പെടുത്തിയ പഠന സ്കോളര്‍ഷിപ്പുകള്‍ക്ക് ജൂണ്‍ 25 വരെ അപേക്ഷിക്കാം. scholarships@dayapuram.org എന്ന ഇ മെയിലില്‍ അപേക്ഷകയുടെ പ്ലസ് ടു വരെയുള്ള മാര്‍ക്ക് വിവരങ്ങള്‍, രക്ഷിതാക്കളില്‍ ഒരാളുടെ NRI Status സംബന്ധിച്ച വിവരങ്ങള്‍, സാമ്പത്തിക സാമൂഹ്യ സ്ഥിതിയെപ്പറ്റിയും കുടുംബ സ്ഥിതിയെയും പറ്റിയുള്ള വിശദമായ കുറിപ്പ് എന്നിവ സഹിതം ജൂണ്‍ 25ന് മുമ്ബ് അപേക്ഷിക്കുക.
ഭിന്നശേഷിക്കാരുടെ മക്കള്‍ക്ക് വിദ്യാകിരണം സ്‌കോളര്‍ഷിപ്പ്: ജൂലൈ 30 വരെ അപേക്ഷിക്കാം
സാമ്പത്തികപരാധീനതയുള്ള ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായം നല്‍കുന്ന 'വിദ്യാകിരണം' പദ്ധതിക്ക് ജൂലൈ 30 വരെ അപേക്ഷിക്കാമെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു അറിയിച്ചു.മാതാപിതാക്കള്‍ രണ്ടു പേരുമോ ആരെങ്കിലും ഒരാളോ ഭിന്നശേഷിയുള്ളവരെങ്കില്‍ സ്‌കോളര്‍ഷിപ്പ് ലഭിക്കും. സ്‌കോളര്‍ഷിപ്പ് പുതുക്കുന്നതിന് എല്ലാവര്‍ഷവും പുതിയ അപേക്ഷ നല്‍കണം. അപേക്ഷ നല്‍കാനും വിവരങ്ങള്‍ക്കും: suneethi.sjd.kerala.gov.in, 0471 2302851, 0471 2306040.
ഒ.ഇ.സി വിദ്യാഭ്യാസാനുകൂല്യം: സ്‌കൂളുകൾ വിവരങ്ങൾ ലഭ്യമാക്കണം
സംസ്ഥാനത്തെ സർക്കാർ/ എയ്ഡഡ്/ അംഗീകൃത അൺ എയ്ഡഡ്/ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ അഫിലിയേറ്റഡ് സ്‌കൂളുകളിൽ ഒന്നു മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന ഒ.ഇ.സി വിദ്യാഭ്യാസാനുകൂല്യത്തിന് അർഹരായ വിദ്യാർഥികളുടെ വിവരങ്ങൾ സ്‌കൂൾ അധികൃതർ www.egrantz.kerala.gov.in എന്ന പോർട്ടലിലൂടെ ഓൺലൈൻ ആയി ജൂൺ 30 നകം പിന്നാക്ക വിഭാഗ വികസന വകുപ്പിന് ലഭ്യമാക്കണം. അർഹമായ തുക വിദ്യാർഥികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യും. വിശദ വിവരങ്ങൾ ഉൾക്കൊള്ളുന്ന സർക്കുലർ ഇ-ഗ്രാന്റ്‌സ് പോർട്ടലിലും www.bcdd.kerala.gov.in എന്ന വെബ്‌സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഗിഫ്റ്റിൽ പിഎച്ച്ഡി പ്രോഗ്രാമിന് അപേക്ഷിക്കാം
ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷൻ (GIFT) പിഎച്ച്ഡി (സോഷ്യൽ സയൻസ്) പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു.കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയുടെ (CUSAT) അഫിലിയേഷനുള്ള പിഎച്ച്ഡി പ്രോഗ്രാമിന്റെ അടിസ്ഥാന യോഗ്യത 55 ശതമാനം മാർക്കോടുകൂടി ഏതെങ്കിലും സോഷ്യൽ സയൻസ് ബിരുദാനനന്തര ബിരുദമാണ് (ഇക്കണോമിക്‌സ്/കോമേഴ്‌സ് അഭിലഷണീയം).ആപ്ലിക്കേഷൻ ഫോമും, വിശദവിവരങ്ങളും ഗിഫ്റ്റ് വെബ്‌സൈറ്റിൽ (www.gift.res.in) ലഭിക്കും. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ജൂൺ 30. കൂടുതൽ വിവരങ്ങൾക്ക്: 9818157924, 0471 2596980.
ബി.ടെക് ഈവനിങ് കോഴ്‌സ്
2022-23 അധ്യയന വർഷത്തെ ബി.ടെക് ഈവനിങ് കോഴ്‌സ് പ്രവേശനത്തിനുള്ള അപേക്ഷകൾ ജൂൺ 30 വരെ www.admissions.dtekerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കാം.പൊതുവിഭാഗത്തിലെ അപേക്ഷകർക്ക് 800 രൂപയും പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിലെ അപേക്ഷകർക്ക് 400 രൂപയുമാണ് അപേക്ഷ ഫീസ്. ഓൺലൈനായി അപേക്ഷയോടൊപ്പം ഫീസ് അടയ്ക്കാം. വിശദാംശങ്ങൾക്ക്: 0471-2561313.
ബി.എഫ്.എ ഡിഗ്രി പ്രവേശനം
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ മൂന്നു സർക്കാർ ഫൈൻ ആർട്‌സ് കോളേജുകളിൽ (തിരുവനന്തപുരം, മാവേലിക്കര, തൃശ്ശൂർ) നടത്തുന്ന ബി.എഫ്.എ (ബാച്ചിലർ ഓഫ് ഫൈൻ ആർട്‌സ്) ഡിഗ്രി കോഴ്‌സിൽ പ്രവേശനത്തിന് ജൂൺ 20 മുതൽ ഓൺലൈനായി അപേക്ഷിക്കാം. പ്രവേശന പ്രോസ്‌പെക്ടസും ഓൺലൈനായി അപേക്ഷകൾ അയയ്ക്കുന്നതിനുള്ള മാർഗ നിർദ്ദേശങ്ങളും www.admissions.dtekerala.gov.in ൽ നിന്നും ലഭിക്കും.ഫോൺ: 0471-2561313.
ഹാന്‍ഡ്‌ലൂം ടെക്‌നോളജി കോഴ്‌സ്
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജിയുടെ കണ്ണൂര്‍, സേലം , ഗഡക് (കര്‍ണ്ണാടക), വെങ്കിടഗിരി (ആന്ധ്രപ്രദേശ്) കേന്ദ്രങ്ങളിൽ ത്രിവത്സര ഹാന്റ്‌ലൂം ആന്റ് ടെക്‌സ്റ്റൈല്‍ ടെക്‌നോളജി ത്രിവത്സര ഡിപ്ലോമ കോഴ്‌സിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി/ തത്തുല്യ യോഗ്യതയുള്ളവർക്കാണ് അവസരം .അപേക്ഷ ജൂലൈ 12നകം www.iihtkannur.ac.in എന്ന വൈബ്‌സൈറ്റ് മുഖേന നൽകണം. സ്വയം സാക്ഷ്യപ്പെടുത്തിയ വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റ്, ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, ജനന സര്‍ട്ടിഫിക്കറ്റ്, നേറ്റിവിറ്റി, കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ അപ്‌ലോഡ് ചെയ്യണം.
എന്‍ജി. പ്രവേശനം: സ്പോട്ട് അഡ്മിഷന്‍ ലഭിച്ചാല്‍ ആദ്യ കോളജ് ഫീസും സര്‍ട്ടിഫിക്കറ്റും തിരികെ നല്‍കണം
കേരള എന്‍ജിനീയറിങ് പ്രവേശനത്തിന്‍റെ അവസാന തീയതിയില്‍ സ്പോട്ട് അഡ്മിഷന്‍ രീതിയില്‍ പ്രവേശനം ലഭിക്കുന്നവര്‍ക്ക് നേരേത്ത മറ്റ് കോളജുകളില്‍ പ്രവേശനം ലഭിച്ചവരാണെങ്കില്‍ ആദ്യം അടച്ച ട്യൂഷന്‍ ഫീസും സര്‍ട്ടിഫിക്കറ്റുകളും കോളജുകള്‍ തിരികെ നല്‍കണമെന്ന് സര്‍ക്കാര്‍ ഉത്തരവ്.സ്പോട്ട് അഡ്മിഷന്‍ ലഭിച്ചിട്ടും നേരേത്ത പ്രവേശനം ലഭിച്ച കോളജുകള്‍ സര്‍ട്ടിഫിക്കറ്റുകളും ഫീസും തിരികെ നല്‍കാത്തതിനാല്‍ ഒട്ടേറെപ്പേര്‍ക്ക് അവസരം നഷ്ടപ്പെടുന്ന സാഹചര്യത്തിലാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. ഇതുസംബന്ധിച്ച് നിരവധി പേര്‍ സംസ്ഥാന മനുഷ്യാവകാശ കമീഷനെ സമീപിച്ചിരുന്നു.
0 comments: