ചെലവ് കൂടുകയാണ്,അതിനൊത്ത വരുമാനം കയ്യിലേക്ക് എത്തുന്നില്ലാ എന്നതാണ് പലരുടെയും പ്രയാസം. പണപ്പെരുപ്പം ഉയരുമ്ബോള്‍ വിലക്കയറ്റിന്റെ തീവ്രത ഓരോ സാധാരണക്കാരനും പേറുകയാണ്.ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു കുതിച്ചുയര്‍ന്ന ഇന്ധന വില. വാഹനം ഉപയോഗിക്കുന്നവര്‍ക്ക് മുതല്‍ അടുക്കളയിലേക്ക് വരെ അതിന്റെ പ്രഹരമേറ്റു. ഈ സമയത്ത് അധികമായൊരു വരുമാനം ബജറ്റിന്റെ ഭാഗമാകുന്നത് ഏതൊരു സാധാരണക്കാരനും ആഗ്രഹിക്കുന്നതാണ്. ഇന്ത്യന്‍ റെയില്‍വേയുടെ ഭാഗമായി മാസത്തില്‍ 80,000 രൂപയോളം നേടാന്‍ സാധിക്കും. ഇന്ത്യന്‍ റെയില്‍വെ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്റെ (ഐര്‍സിടിസി) ഔദ്യോഗിക ബുക്കിംഗ് ഏജന്റ് ആവുക വഴി ഈ വരുമാനം കണ്ടെത്താം. ഓണ്‍ലൈനായി റെയില്‍വെ ടിക്കറ്റ് ബുക്ക് ചെയ്യുകയാണ് ജോലി. രാജ്യത്ത് നിലവില്‍ 55 ശതമാനം റെയില്‍വെ ടിക്കറ്റും ബുക്ക് ചെയ്യുന്നത് ഓണ്‍ലൈന്‍ വഴിയാണെന്നാണ് കണക്ക്. ഇത് പ്രകാരം സാധ്യത ഏറെയുള്ള വരുമാന മാര്‍ഗമാണിത്.
ഐആര്‍സിടിസി ഏജന്റ്
തീവണ്ടി യാത്രകള്‍ക്ക് റെയില്‍വെ സ്റ്റേഷനില്‍ നിന്ന് ടിക്കറ്റെടുക്ക് യാത്ര ചെയ്യുന്നത് കാണാറുണ്ട്. എന്നാല്‍ റിസര്‍വേഷന്‍ ടിക്കറ്റുകള്‍ക്ക് റെയില്‍വെ സ്റ്റേഷനെ ആശ്രയിക്കുന്നത് വലിയ ബുദ്ധിമുട്ടാണ്. തിരക്കും ക്യൂവും കടന്ന് ടിക്കറ്റെടുക്കുക എന്നത് ആരെയും മുഷിപ്പിക്കും. അവിടെയാണ് ഏജന്റുമാര്‍ക്ക് സഹായിക്കാനാവുക. തത്കാല്‍, ആര്‍എസി ടിക്കറ്റുകളടക്കം എല്ലാതരം ടിക്കറ്റുകളും ഐആര്‍സിടിസി ഏജന്റ് ആവുന്നത് വഴി ബുക്ക് ചെയ്യാനവും. റെയില്‍വെ ടിക്കറ്റിനൊപ്പം വിമാന, ഹോട്ടല്‍, ബസ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ സാധിക്കുമെന്നതിനാല്‍ വരുമാനം വര്‍ധിപ്പിക്കാം. ഏജന്റുമാര്‍ക്ക് തല്‍ക്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുമ്ബോള്‍ പൊതുജനങ്ങള്‍ക്ക് ലഭിക്കുന്നതിന് 15 മിനുട്ട് മുന്‍പ് ഏജന്റുമാര്‍ക്ക് ബുക്ക് ചെയ്യാന്‍ സാധിക്കും.
വരുമാനം എങ്ങനെ
സ്ലീപ്പര്‍ ടിക്കറ്റുകളായ നോണ്‍ എസി ടിക്കറ്റ് ബുക്ക് ചെയ്യുമ്ബോള്‍ ഒരു ടിക്കറ്റിന് 20 രൂപ ലഭിക്കും. എസി ടിക്കറ്റാണെങ്കില്‍ 40 രൂപയാണ് കമ്മീഷനാുയി ടിക്കറ്റൊന്നിന് ലഭിക്കുക. 2000 രൂപയ്ക്ക് മുകളിലുള്ള ഇടപാടില്‍ 1 ശതമാനം എജന്റിന് കമ്മീഷനായി അധികം ലഭിക്കും. ഏജന്റിന് ബുക്ക് ചെയ്യാവുന്ന ടിക്കറ്റുകളുടെ എണ്ണത്തില്‍ പരിധിയില്ല. എല്ലാ ടിക്കറ്റിനും കമ്മീഷനും ലഭിക്കും. ഇതിനാല്‍ തന്നെ വലിയൊരു തുക സമ്ബാദിക്കാന്‍ സാധിക്കും. കണക്ക് പ്രകാരം തിരക്കുള്ള മാസങ്ങളില്‍ ഐആര്‍സിടിസി ഏജന്റിന് 80,000 രൂപ വരെ ടിക്കറ്റ് വില്‍പനയിലൂടെ നേടാനാകും. വില്പന കുറഞ്ഞ മാസങ്ങളില്‍ 40,000-50,000രൂപ വരെ നേടാം.
എങ്ങനെ ഏജന്റാകാം
ഐആര്‍സിടിസി ഏജന്റാകാന്‍ ചെറിയൊരു തുക ഐആര്‍സിടിസിയിലേക്ക് അടക്കണം. ഇതിന് ശേഷമാണ് ടിക്കറ്റ് വില്പന നടത്താനാവുക. ഒരു വര്‍ഷത്തേക്ക് ഏജന്‍സി എടുക്കുന്നതിന് 3,999 രൂപയാണ് അടക്കേണ്ടത്. രണ്ട് വര്‍ഷത്തേക്ക് ഏജന്‍സി എടുക്കുന്നവര്‍ക്ക് 6,999 രൂപയടിച്ച് .രജിസ്റ്റര്‍ ചെയ്യാം. ഇതിനായി ഓണ്‍ലൈനായി അപേക്ഷ ഫോം പൂരിപ്പിച്ച് സമര്‍പ്പിക്കണം. ഇതിനൊപ്പം ഫോട്ടോ, പാന്‍ കാർഡ് , ഫോണ്‍, ഇ-മെയില്‍ വിവരങ്ങള്‍ നല്‍കണം. സത്യവാങ്മൂലം സ്കാന്‍ ചെയ്ത് സമര്‍പ്പിക്കണം. സര്‍ട്ടിഫിക്കറ്റ് പരിശോധന പൂര്‍ത്തിയായാല്‍ 1180 രൂപ അടച്ച് ഐആര്‍സിടിസി ഐഡി ഉണ്ടാക്കണം. നാലാം ഘട്ടത്തില്‍ സമര്‍പ്പിച്ച രേഖകള്‍ ഐആര്‍സിടിസി ഓണ്‍ലൈന്‍ വഴി പരിശോധിച്ച ശേഷം ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. അഞ്ചാം ഘട്ടത്തില്‍ ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റിനൊപ്പം ഒരു യുഎസ്ബി ഡോംഗിലും ലഭിക്കും. ഈ ഘട്ടത്തില്‍ ഐആര്‍സിടിസിയുടെ ഫീസ് അടക്കണം. ആറാം ഘട്ടമായി ഐആര്‍സിടിസിയുടെ അധികാര പത്രം മെയില്‍ വഴി ലഭിക്കും. ഇതോടെ നിങ്ങള്‍ ഒരു ട്രാവല്‍ ഏജന്റായി രജിസ്റ്റര്‍ ചെയ്യപ്പെടും.
0 comments: