2022, ജൂൺ 12, ഞായറാഴ്‌ച

'ഒരു കുടുംബം ഒരു തൊഴില്‍' എന്ന പദ്ധതി കേന്ദ്ര സര്‍ക്കാർ നടത്തുന്നുണ്ടോ? സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശത്തിന്റെ സത്യാവസ്ഥയറിയാം

തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് സാമൂഹ്യ മാധ്യമങ്ങള്‍.തെറ്റായ സന്ദേശങ്ങളിലൂടെ ആളുകളെ കബളിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. 'ഒരു കുടുംബം ഒരു തൊഴില്‍ പദ്ധതി' പ്രകാരം കേന്ദ്ര സര്‍ക്കാർ  എല്ലാ കുടുംബത്തിലെയും ഒരാള്‍ക്ക് സര്‍ക്കാർ ജോലി നല്‍കുന്നുണ്ടെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാർ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (PIB) ഫാക്റ്റ് ചെക് ഈ സന്ദേശത്തെ കുറിച്ച്‌ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഇപ്പോള്‍. ഈ വാദം പൂര്‍ണമായും തെറ്റാണെന്ന് അവര്‍ ട്വിറ്റര്‍ പേജില്‍ വ്യക്തമാക്കി.

അത്തരത്തിലുള്ള ഒരു പദ്ധതിയും സര്‍ക്കാർ  നടത്തുന്നില്ല. ഈ പദ്ധതി നടപ്പാക്കുന്നത് കേന്ദ്രസര്‍കാരല്ല. ഇത്തരം അവകാശവാദങ്ങള്‍ ഉന്നയിക്കുന്നതിലൂടെ പൊതുജനങ്ങളില്‍ നിന്ന് വ്യക്തിഗത വിവരങ്ങള്‍ തേടുകയാണെന്ന് പിഐബി പറയുന്നു. സംശയാസ്പദമായ എന്തെങ്കിലും സന്ദേശം സാമൂഹ്യ മാധ്യമങ്ങളില്‍ വന്നാല്‍ അത് പരിശോധിക്കാന്‍ അവരുമായി ബന്ധപ്പെടണമെന്ന് പിഐബി പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.

ഇതിനായി 8799711259 എന്ന വാട്സ്‌ആപ് നമ്പറിൽ വിവരങ്ങള്‍ നല്‍കാം. ട്വിറ്ററില്‍ (at) PIB ഫാക്റ്റ് ചെക് എന്ന പേജിലൂടെയും വിവരങ്ങള്‍ കൈമാറാം. ഇത്തരം തെറ്റിദ്ധാരണാജനകമായ വിവരങ്ങള്‍ മുന്‍പും സാമൂഹ്യ മാധ്യമങ്ങളില്‍ വന്നിരുന്നു. അതില്‍ 2.5 ലക്ഷം രൂപ നേരിട്ട് അകൗണ്ടില്‍ നിക്ഷേപിച്ചതായി അവകാശപ്പെട്ടു. ഈ അവകാശവാദത്തെയും പിഐബി തെറ്റാണെന്ന് അറിയിച്ചിരുന്നു.

0 comments: