2022, ജൂൺ 12, ഞായറാഴ്‌ച

ഇനി തല പുകയ്ക്കേണ്ട; വളരെ ലളിതമായി ഡ്രൈവിംഗ് ലൈസന്‍സ് ഓണ്‍ലൈനില്‍ പുതുക്കാം; വിശദ വിവരങ്ങള്‍ ഇങ്ങനെ

 

ഒരു മുന്‍പരിചയവുമില്ലാതെ നേരിട്ട് ചെന്ന് ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാന്‍ അല്പം ബുദ്ധിമുട്ടാണെന്നും ഒരു പൊതു ധാരണയുണ്ട് നമ്മള്‍ മലയാളികള്‍ക്ക്.അതിനാല്‍ സ്വന്തമായി ലൈസന്‍സ് പുതുക്കാന്‍ ആരും തയ്യാറാകാറില്ല എന്നതാണ് സത്യം. അതിന് പകരം മിക്കവരും ഏതെങ്കിലും ഒരു എജന്റിനെയോ അല്ലെങ്കില്‍ നാട്ടിലെ ഒരു ഡ്രൈവിംഗ് സ്കൂള്‍ ആശാനെയോ സമീപിക്കുന്നതാണ് പതിവ്.

എന്നിട്ട് അവര്‍ ആവശ്യപ്പെടുന്ന ഫീസും നല്‍കി രേഖകളും കൈമാറി വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യം അനായാസമായി ചെയ്ത് തീര്‍ത്തു എന്ന ആശ്വാസത്തോടെ നാം മടങ്ങും.അതിനായി ഏജന്റ് പറയുന്ന ഫീസ് മറ്റ് ചോദ്യങ്ങളൊന്നും കൂടാതെ കൊടുക്കുമ്പോൾ  ഒരു തവണയെങ്കിലും അതിന്റെ യഥാര്‍ഥ റേറ്റ് അല്ലെങ്കില്‍ ഫീസ് നമ്മള്‍ ചോദിച്ചിട്ടുണ്ടോ? ലൈസന്‍സ് പുതുക്കുന്നത് പോലെയുള്ള സേവനങ്ങള്‍ക്ക് വളരെ ഉയര്‍ന്ന കമ്മീഷന്‍ ആവശ്യപ്പെടുന്നവരാണ് ഭൂരിഭാഗം ഇടനിലക്കാരും.എന്നാല്‍ ഇപ്പോള്‍ അനായാസം ഏജന്റുമാര്‍ക്കും മറ്റും കമ്മീഷന്‍ നല്‍കാതെ സ്വന്തം വീട്ടില്‍ തന്നെ ഇരുന്ന് നമ്മുക്ക് നമ്മുടെ ഡ്രൈവിംഗ് ലൈസന്‍സ് ഓണ്‍ലൈന്‍ ആയി പുതുക്കാന്‍ കഴിയും. ഏജന്റുമാര്‍ക്ക് നല്‍കുന്ന തുകയും ലാഭിക്കാം.

ഓണ്‍ലൈന്‍ റിന്യൂവല്‍/ പുതുക്കലിന് ആവശ്യമായ രേഖകള്‍ 

• കാഴ്ച പരിശോധന റിപ്പോര്‍ട്ട്/ മെഡിക്കല്‍ റിപ്പോര്‍ട്ട് (ഫോം 1A) - സ്വയം സാക്ഷ്യപ്പെടുത്തിയത്.

• സ്വയം സാക്ഷ്യപ്പെടുത്തിയ സ്‌കാന്‍ ചെയ്ത ഫോട്ടോ

• സ്വയം സാക്ഷ്യപ്പെടുത്തിയ സ്‌കാന്‍ ചെയ്ത ഒപ്പ്

•സ്വയം സാക്ഷ്യപ്പെടുത്തിയ ലൈസന്‍സിന്റെ പകര്‍പ്പ്

• സ്വയം സാക്ഷ്യപ്പെടുത്തിയ അഡ്രസ് പ്രൂഫിന്റെ പകര്‍പ്പ് (വിലാസം മാറ്റണമെങ്കില്‍ മാത്രം)

ഇത്രയും രേഖകളാണ് ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാനായി വേണ്ടത്.ഒരു പക്ഷേ ചിലര്‍ എങ്കിലും 40 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് വിഷന്‍ ടെസ്റ്റിന്റെ ആവശ്യകത എന്ന് കരുതുന്നുണ്ടാവും, എന്നാല്‍ അത് തെറ്റാണ്. ലൈസന്‍സ് പുതുക്കേണ്ട എല്ലാ പ്രായക്കാര്‍ക്കും വിഷന്‍ ടെസ്റ്റ് നിര്‍ബന്ധമാണ്.

ലൈസന്‍സ് പുതുക്കുന്നത്തിനായിട്ടുള്ള സിമ്പിൾ സ്റ്റെപ്പുകള്‍

1: sarathi.parivahan.gov.in എന്ന വെബ് സൈറ്റില്‍ കയറി അപ്ലൈ ഫോര്‍ DL റിന്യൂവല്‍ (Apply for DL Renewal) തെരഞ്ഞെടുക്കുക.

2: ആവശ്യമായ വിവരങ്ങള്‍ നല്‍കുക. ഒരിക്കല്‍ എന്റര്‍ ചെയ്യുന്ന വിവരങ്ങള്‍ പിന്നീടുള്ള ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാം. വിവരങ്ങള്‍ നല്‍കിക്കഴിഞ്ഞാല്‍ നിങ്ങളുടെ മൊബൈല്‍ നമ്പറിലേക്കു  ആപ്ലിക്കേഷന്‍ നമ്പർ സഹിതമുള്ള മെസേജ് എത്തും. ഇത് സൂക്ഷിച്ചുവയ്ക്കണം.

3: മുകളില്‍ പറഞ്ഞ രേഖകളുടെ സ്‌കാന്‍ ചെയ്ത കോപ്പികള്‍ അപ്‌ലോഡ് ചെയ്യുക. ഈ ഫയലുകള്‍ക്ക് നിര്‍ദിഷ്ട വലുപ്പം നിര്‍ദേശിച്ചിട്ടുണ്ട്. അത് ഉറപ്പു വരുത്തണം.

4: ഓണ്‍ലൈനില്‍ നിര്‍ദേശിക്കുന്ന ഫീസ് തുക അടയ്ക്കുക.

5: ഫോം സമര്‍പ്പിക്കുന്നതോടെ അപേക്ഷാ നടപടികള്‍ കഴിഞ്ഞു. പിന്നീട് RTO ആണ് അപേക്ഷയില്‍ തീരുമാനമെടുക്കേണ്ടത്. ഇതിന്റെ വിശദാംശങ്ങള്‍ എസ്‌എംഎസായി അപേക്ഷകന് ലഭിക്കും.

0 comments: