2022, ജൂൺ 12, ഞായറാഴ്‌ച

ഇനി ഗൂഗിള്‍ മാപ്പിൽ ചുറ്റുമുള്ള വായുവിന്റെ ഗുണനിലവാരം അറിയാം; ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് ഉപയോഗിക്കാം

 
ഇന്നത്തെ കാലത്ത് മിക്ക ഉപയോക്താക്കളും തങ്ങളുടെ വഴി തെറ്റുമ്പോൾ  ആദ്യം ആശ്രയിക്കുന്നത് ഗൂഗിള്‍ മാപ്പിനെയാണ്.ഉപയോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്തുന്നതിന്, ഈ ആപ്പ്  പുതിയ പ്രത്യേകതകള്‍ സൃഷ്ടിക്കുന്നത് തുടരുന്നു. നമുക്ക് ചുറ്റുമുള്ള വായുവി ന്റെ ഗുണനിലവാരം അറിയാന്‍ കഴിയുന്നതാണ് ഏറ്റവും പുതിയ സവിശേഷത.

ഗൂഗിള്‍ പിക്‌സല്‍ ഫോണുകളിലും നെസ്റ്റ് ഹബുകളിലും ഇത്തരമൊരു ഫീച്ചർ  നേരത്തെ ലഭ്യമാണ്. ഇപ്പോള്‍ ഗൂഗിള്‍ മാപ് ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്കും ഈ പ്രത്യേക സൗകര്യം ലഭ്യമാണ്. ഗൂഗിള്‍ മാപിലൂടെ വായുവിന്റെ പരിശുദ്ധി അറിയാന്‍ നിങ്ങള്‍ എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് പ്രവര്‍ത്തനക്ഷമമാക്കണം. ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് ഇത് ഉപയോഗിക്കാം. ഇത് പ്രവര്‍ത്തനക്ഷമമാക്കാന്‍, ഗൂഗിള്‍ മാപിന്റെ സെറ്റിംഗിലേക്ക് പോകുക, ഇവിടെ നിങ്ങള്‍ ലെയര്‍ ക്രമീകരണത്തില്‍ ടാപ് ചെയ്യണം. അതില്‍ പൊതുഗതാഗതം, 3ഡി, സ്ട്രീറ്റ് വ്യൂ, ട്രാഫിക് എന്നീ ഓപ്ഷനുകള്‍ കാണാം. നിങ്ങള്‍ നില്‍ക്കുന്ന പ്രദേശത്തെ വായുവിന്റെ ഗുണനിലവാരം അറിയുന്നതിന് എയര്‍ ക്വാളിറ്റി ഓപ്ഷന്‍ ഉണ്ടാവും.

പ്രാദേശിക വായുവിന്റെ ഗുണനിലവാര ഡാറ്റ പ്രവര്‍ത്തനക്ഷമമാക്കിയ ശേഷം, നിങ്ങളുടെ നിലവിലെ ലൊക്കേഷനിലെ വായുവിന്റെ ഗുണനിലവാരം ഗൂഗിള്‍ മാപ്പ് കാണിക്കും. അത് പരിശോധിക്കാന്‍ നിങ്ങള്‍ക്ക് സ്‌ക്രീന്‍ സൂം ഔട്ട്  ചെയ്യാനും കഴിയും. വായുവിന്റെ ഗുണനിലവാരത്തെക്കുറിച്ച്‌ നിങ്ങളോട് പറയുന്ന പിന്‍സ് നിങ്ങള്‍ക്ക് കാണാനാകും. വായുവിന്റെ ഗുണനിലവാരം അനുസരിച്ച്‌ പിനുകളുടെ നിറവും വ്യത്യാസപ്പെടുന്നു. അതില്‍ ക്ലിക് ചെയ്യുന്നതിലൂടെ, നിങ്ങള്‍ക്ക് ലൊകേഷന്റെ നിര്‍ദിഷ്ട ഡാറ്റ പരിശോധിക്കാനും കഴിയും. ഇതോടൊപ്പം, ചുവടെയുള്ള ഷീറ്റില്‍ അധിക ഡാറ്റയും കാണാനാകും. നിങ്ങള്‍ ലൊകേഷനില്‍ ക്ലിക് ചെയുമ്പോൾ , ഈ പോപ്‌അപ് ആവും

0 comments: