2022, ജൂൺ 30, വ്യാഴാഴ്‌ച

കീം: അപേക്ഷ നല്‍കിയത് 1,22,083 പേര്‍; 346 പരീക്ഷാ കേന്ദ്രങ്ങള്‍

 


നാലിന് നടക്കുന്ന എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് 1,22,083 പേര്‍ രജിസ്റ്റര്‍ ചെയ്തു. 346 കേന്ദ്രങ്ങളിലാണ് പരീക്ഷ.ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങള്‍ ഉള്‍പ്പെടുന്ന ഒന്നാം പേപ്പര്‍ രാവിലെ 10 മുതല്‍ 12.30 വരെയും മാത്തമാറ്റിക്‌സ് ഉള്‍പ്പെടുന്ന രണ്ടാം പേപ്പര്‍ ഉച്ചയ്ക്കുശേഷം 2.30 മുതല്‍ വൈകീട്ട് അഞ്ചുവരെയും നടക്കും. പരീക്ഷാകേന്ദ്രങ്ങള്‍ക്ക് ജൂലായ് നാലിന് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും പരീക്ഷ. ഇതിനായി പരീക്ഷാ കേന്ദ്രങ്ങളില്‍ കോവിഡ് സ്‌പെഷ്യല്‍ ഡ്യൂട്ടിക്കായി പ്രത്യേക അധ്യാപകരെ നിയമിക്കാന്‍ ചീഫ് സൂപ്രണ്ടുമാര്‍ക്ക് നിര്‍ദേശം നല്‍കിയതായി പ്രവേശന പരീക്ഷാ കമ്മിഷണര്‍ അറിയിച്ചു.

അഡ്മിറ്റ് കാര്‍ഡ്, തിരിച്ചറിയല്‍ രേഖ 

വിദ്യാര്‍ഥികള്‍ അഡ്മിറ്റ് കാര്‍ഡ് കൂടാതെ ഡ്രൈവിങ് ലൈസന്‍സ്, പാസ്‌പോര്‍ട്ട്, പാന്‍കാര്‍ഡ്, ഇലക്ഷന്‍ ഐ.ഡി., ഫോട്ടോ പതിച്ച ദേശസാത്കൃത ബാങ്ക് പാസ്ബുക്ക്, ആധാര്‍ കാര്‍ഡ്, ഇ-ആധാര്‍, പന്ത്രണ്ടാം ക്ലാസിലെ ഫോട്ടോ പതിച്ച ഹാള്‍ ടിക്കറ്റ്, വിദ്യാര്‍ഥി പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയ സ്ഥാപനമേധാവി നല്‍കുന്ന വിദ്യാര്‍ഥിയുടെ ഫോട്ടോ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഒരു ഗസറ്റഡ് ഓഫീസര്‍ നല്‍കുന്ന ഫോട്ടോ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഒരു ഗസറ്റഡ് ഓഫീസര്‍ നല്‍കുന്ന ഫോട്ടോ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് എന്നിവയില്‍ ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖ കരുതണം. അഡ്മിറ്റ് കാര്‍ഡുകള്‍ പ്രവേശന പരീക്ഷാ കമ്മിഷണറുടെ വെബ്സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും കമ്മിഷണര്‍ അറിയിച്ചു.

0 comments: