യോഗ്യത നേടിയ മുഴുവന്‍ കുട്ടികള്‍ക്കും തുടര്‍പഠനത്തിന് അവസരം ഉണ്ടാകും. സിബിഎസ്‌ഇ, ഐസിഎസ്‌ഇ വിദ്യാര്‍ഥികള്‍ക്കും പൊതുവിദ്യാലയങ്ങളില്‍ തുടര്‍പഠനത്തിന് അവസരമൊരുക്കുമെന്നും മന്ത്രി പറഞ്ഞു. ഹയര്‍ സെകന്‍ഡറിയില്‍ നിലവില്‍ 3,61,000 സീറ്റുകളുണ്ട്. വൊകേഷണല്‍ ഹയര്‍ സെകന്‍ഡറി (33,000), ഐടിഐ (64,000), പോളിടെക്നിക് (9,000) എന്നിങ്ങനെ ആകെ 4,67,000 സീറ്റുകളുണ്ട്.
കൂടുതല്‍ സീറ്റുകള്‍ ആവശ്യമായി വന്നാല്‍ പ്രവേശനഘട്ടത്തില്‍ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. ഈ വര്‍ഷത്തെ എസ്‌എസ്‌എല്‍സി പരീക്ഷയില്‍ 99.26 ശതമാനമായിരുന്നു വിജയം.
0 comments: