2022, ജൂൺ 8, ബുധനാഴ്‌ച

ഇനി ധൈര്യമായി ട്രെയിനില്‍ ഉറങ്ങി യാത്ര ചെയ്തോളൂ; ഇറങ്ങേണ്ട സ്റ്റേഷന്‍ വിട്ടുപോവുമെന്ന പേടിയേ വേണ്ട; ലക്ഷ്യ സ്ഥാനം എത്തുമ്പോൾ റെയില്‍വേ തന്നെ നിങ്ങളെ ഉണര്‍ത്തും; ചെയ്യേണ്ടത് ഇത്രമാത്രം

 

ട്രെയിനിലാണ് യാത്രയെങ്കില്‍ ഇനി ഇറങ്ങേണ്ട സ്റ്റേഷന്‍ വിട്ടുപോകുമെന്ന പേടിയില്ലാതെ സുഖമായി ഉറങ്ങി യാത്ര ചെയ്യാം.ലക്ഷ്യസ്ഥാനം എത്തുമ്പോൾ  റെയില്‍വേ തന്നെ നിങ്ങളെ ഉണര്‍ത്തും. വെറുമൊരു തമാശയല്ല ഇത്, ഓണ്‍ലൈനില്‍ ടിക്കറ്റ്  ബുക് ചെയ്യാമെന്നും റെയില്‍വേയില്‍ നിന്ന് നേരിട്ട് ഭക്ഷണം ഓര്‍ഡര്‍ ചെയ്യാമെന്നും നിങ്ങള്‍ക്കറിയാം. അതേസമയം ഇപ്പോള്‍ റെയില്‍വേ തങ്ങളുടെ യാത്രക്കാര്‍ക്ക് രസകരവും വളരെ ഉപയോഗപ്രദവുമായ ഒരു ഫീച്ചറുമായി എത്തിയിരിക്കുകയാണ്. ഇനി യാത്രക്കാര്‍ ലക്ഷ്യസ്ഥാനത്ത് എത്തുമ്പോൾ  റയില്‍വേ തന്നെ അവരെ ഉണര്‍ത്തും. ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഈ ഫീച്ചർ  സഹായകമാകും.

എന്താണ് റെയില്‍വേ ഒരുക്കിയിരിക്കുന്നത്?

ഡെസ്റ്റിനേഷന്‍ അലേർട്ട്‌ അല്ലെങ്കിൽ  വേക്-അപ് കോള്‍ അലേർട്ട്‌ എന്നീ സജ്ജീകരണങ്ങളാണ് റെയില്‍വേ ഒരുക്കിയിരിക്കുന്നത്. ഇതിനായി ഒരു മൊബൈല്‍ ഫോണ്‍ കയ്യില്‍ കരുതണം. ഡെസ്റ്റിനേഷന്‍ അലേര്‍ടില്‍ ലക്ഷ്യ സ്ഥാനത്ത് എത്തുമ്പോൾ  നിങ്ങളുടെ ഫോണിലേക്ക് റെയില്‍വേ ഒരു സന്ദേശം അയയ്‌ക്കും, അതേസമയം വേക്-അപ് കോളില്‍ തത്സമയ ഫോണ്‍ കോള്‍ നിങ്ങള്‍ക്ക് ലഭിക്കും. ഡെസ്റ്റിനേഷന്‍ അലേര്‍ടുകള്‍ സജ്ജീകരിക്കാന്‍ നിങ്ങള്‍ക്ക് ഇന്റര്‍നെറ്റ് ആവശ്യമില്ല എന്നതാണ് പ്രധാന കാര്യം. ഇന്റര്‍നെറ്റ് സൗഹൃദമല്ലാത്ത പ്രത്യേകിച്ച്‌ പ്രായമായവര്‍ക്ക് ഈ സൗകര്യം വളരെ ഉപയോഗപ്രദമാകും. വേക്-അപ് കോള്‍ സജ്ജീകരിക്കുന്നതിന്, നിങ്ങളുടെ ഫോണിന് നെറ്റ്‌വര്‍ക് കണക്റ്റിവിറ്റി മാത്രം മതി.

ചെയ്യേണ്ടത് ഇങ്ങനെ

1. നിങ്ങളുടെ ഫോണിലെ ഡയലര്‍ തുറന്ന് 139 ഡയല്‍ ചെയ്യുക, കസ്റ്റമര്‍ കെയര്‍ അസിസ്റ്റന്റ് സംസാരിക്കാന്‍ കാത്തിരിക്കുക.

2. നിര്‍ദിഷ്ട നമ്പറിൽ  ക്ലിക് ചെയ്ത് നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഭാഷ തിരഞ്ഞെടുക്കുക, ഉദാഹരണത്തിന്, ഹിന്ദിക്ക് ഒന്ന്, ഇന്‍ഗ്ലീഷിന് രണ്ട്.

3 . അടുത്തതായി, രണ്ട് അമര്‍ത്തുക.

4. വേക്-അപ് അലാറം അല്ലെങ്കില്‍ ഡെസ്റ്റിനേഷന്‍ അലേർട്ട്‌ സജ്ജീകരിക്കാന്‍ ഏഴ് അമര്‍ത്തുക.

5. നിങ്ങള്‍ക്ക് ഡെസ്റ്റിനേഷന്‍ അലേർട്ട്‌  സജ്ജീകരിക്കണോ വേണോ അതോ വേക്-അപ് കോള്‍ വേണോ എന്ന് അതാത് നമ്പറുകൾ അമര്‍ത്തി തെരഞ്ഞെടുക്കുക.

6. സജ്ജീകരിച്ചുകഴിഞ്ഞാല്‍, സ്ഥിരീകരിക്കുന്നതിന് നിങ്ങളുടെ 10 അക്ക പിഎന്‍ആര്‍ (PNR) നമ്പർ  നല്‍കി ഒന്ന് അമര്‍ത്തുക.

ഹെല്‍പ്‌ ലൈന്‍ നമ്പർ 

ഇതുകൂടാതെ, 139 ഹെല്‍പ് ലൈന്‍ നമ്പറിൽ  നിന്ന് നിങ്ങള്‍ക്ക് ധാരാളം കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. ഉദാഹരണത്തിന്, നിങ്ങള്‍ക്ക് സുരക്ഷയും വൈദ്യസഹായവും നേടാം, കൈക്കൂലി പരാതികള്‍ ഫയല്‍ ചെയ്യാം അല്ലെങ്കില്‍ നിങ്ങളുടെ ടിക്ക റ്റിനെക്കുറിച്ച്‌ അന്വേഷിക്കാം.

0 comments: