2022, ജൂൺ 20, തിങ്കളാഴ്‌ച

പ്ലസ് ടു ഫലപ്രഖ്യാപനം രാവിലെ 11 മണിക്ക്; പരിശോധിക്കേണ്ട വിധം ഇങ്ങനെ

 


സംസ്ഥാനത്തെ ഈ വര്‍ഷത്തെ ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷാഫലങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. രാവിലെ 11 ന് പിആര്‍ഡി ചേംബറില്‍ പൊതുവിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയാണ് പരീക്ഷാഫലം പ്രഖ്യാപിക്കുക. ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം മൊബൈല്‍ ആപ്പുകളിലും വെബ്‌സൈറ്റുകളിലും ഫലം ലഭ്യമാകും.താഴെപ്പറയുന്ന വെബ് സൈറ്റുകളില്‍ ഹയര്‍ സെക്കന്‍ഡറി, VHSE പരീക്ഷാഫലം ലഭ്യമാകുക.

www.keralaresults.nic.in

www.dhsekerala.gov.in

www.prd.kerala.gov.in

www.results.kite.kerala.gov.in

www.kerala.gov.in

ഈ സൈറ്റുകള്‍ക്ക് പുറമെ ഫലം ആപ്ലിക്കേഷന്‍ വഴിയും എളുപ്പത്തില്‍ ഫലം ലഭിക്കുന്നതാണ്. Saphalam 2021, iExaMS - Kerala സംസ്ഥാന സര്‍ക്കാരിന്റെ ആപ്പ് വഴിയുമാണ് ഫലം ലഭിക്കുക.

മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 22 വരെ സംസ്ഥാനത്തുടനീളമുള്ള വിവിധ പരീക്ഷാ കേന്ദ്രങ്ങളിലാണ് പ്ലസ് ടു പരീക്ഷകള്‍ നടന്നത്. പ്രാക്ടിക്കല്‍ പരീക്ഷ മെയ് മൂന്ന് മുതലായിരുന്നു നടത്തിയത്. 4,32,436 വിദ്യാര്‍ഥികളാണ് ഇത്തവണ പ്ലസ് ടു പരീക്ഷ എഴുതിയത്. 3,65,871 പേര്‍ റെഗുലര്‍ ആയും 20,768 പേര്‍ പ്രൈവറ്റായും പരീക്ഷ എഴുതി. 45,795 പേര്‍ ഓപ്പണ്‍ സ്‌കൂളിന് കീഴില്‍ പരീക്ഷ എഴുതിയിട്ടുണ്ട്. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിയില്‍ 31,332 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. വിഎച്ച്എസ്ഇ (എന്‍എസ്‌ക്യുഎഫ്) 30,158 പേര്‍ റഗുലറായും 198 പേര്‍ പ്രൈവറ്റായും പരീക്ഷ എഴുതി.

keralaresults.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാഫലം പരിശോധിക്കാം. ആദ്യം ഹോംപേജില്‍ റിസള്‍ട്ട് എന്ന ലിങ്ക് ഓപ്പണ്‍ ചെയ്യുക. വിദ്യാര്‍ഥികള്‍ തങ്ങളുടെ ലോഗിന്‍ വിശദാംശങ്ങള്‍ നല്‍കുക. തുടര്‍ന്ന് ഫലം സ്‌ക്രീനില്‍ കാണാം. തുടര്‍ന്നുള്ള ആവശ്യങ്ങള്‍ക്കായി അതിന്റെ ഹാര്‍ഡ് കോപ്പി സൂക്ഷിക്കണം. 

പ്ലസ് ടു പരീക്ഷകള്‍ക്ക് ഇത്തവണയും ഗ്രേസ് മാര്‍ക്ക് നല്‍കിയിരുന്നില്ല. കലാ-കായിക മത്സരങ്ങള്‍ നടത്താത്ത സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. എന്‍സിസി ഉള്‍പ്പെടെ ഉള്ളവയ്ക്കും ഗ്രേസ് മാര്‍ക്ക് ഉണ്ടാകില്ല. കഴിഞ്ഞ വര്‍ഷം ജൂലൈ 28നാണ് പ്ലസ് 2 ഫലം പുറത്തുവന്നത്. 2021-ല്‍ ആകെ 3,28,702 വിദ്യാര്‍ത്ഥികളാണ് പരീക്ഷയില്‍ വിജയിച്ചത്. 

0 comments: