പ്രധാനമന്ത്രി നരേന്ദ്ര മോദി പിഎം കിസാന്‍ യോജനയ്ക്ക് കീഴില്‍ കര്‍ഷകരുടെ അക്കൗണ്ടിലേക്ക് പുതുവര്‍ഷത്തിന്റെ ആദ്യ ദിനം 11-ാം ഗഡുവിന്റെ 2000 രൂപ കൈമാറിയിരുന്നു.ഇപ്പോഴിതാ പിഎം കിസാന്‍ സമ്മാന്‍ നിധി യോജനയില്‍ സര്‍ക്കാര്‍ വന്‍ മാറ്റം വരുത്തിയിരിക്കുകയാണ്. ഇത് 12 കോടിയിലധികം വരുന്ന കര്‍ഷകരെ ബാധിക്കും. അതെന്താണ് സര്‍ക്കാര്‍ വരുത്തിയ മാറ്റം എന്ന് നമുക്ക് നോക്കാം.
പിഎം കിസാനില്‍ വന്‍ മാറ്റം
പിഎം യോജനയില്‍ കേന്ദ്രസര്‍ക്കാര്‍ ഒരു മാറ്റം കൊണ്ടുവന്നിട്ടുണ്ട്. അതെന്തെന്നാല്‍ ഇനി മുതല്‍ കര്‍ഷകന് പോര്‍ട്ടലില്‍ പോയി ആധാര്‍ നമ്പർ ഉപയോഗിച്ച് തന്റെ സ്റ്റാറ്റസ് പരിശോധിക്കാന്‍ കഴിയില്ല. പകരം സ്റ്റാറ്റസ് പരിശോധിക്കാന്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പർ തന്നെ നല്‍കണം. അതിപ്പോള്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ്. നേരത്തെ കര്‍ഷകന് തന്റെ ആധാറോ മൊബൈല്‍ നമ്പറോ ഏതെങ്കിലും നല്‍കി സ്റ്റാറ്റസ് പരിശോധിക്കാമായിരുന്നു. എന്നാല്‍ അതിനു ശേഷം കൊണ്ടുവന്ന മാറ്റം അനുസരിച്ച് കര്‍ഷകര്‍ക്ക് അവരുടെ മൊബൈല്‍ നമ്പർ വഴിയല്ല മറിച്ച് ആധാര്‍ നമ്പരിലൂടെ മാത്രമേ സ്റ്റാറ്റസ് ചെക്ക് ചെയ്യാന്‍ കഴിയൂവെന്നാ. എന്നാല്‍ ഇപ്പോള്‍ കൊണ്ടുവന്ന മാറ്റം അനുസരിച്ച് കര്‍ഷകര്‍ക്ക് ഇനി ആധാര്‍ നമ്പർ ഉപയോഗിച്ച് സ്റ്റാറ്റസ് കാണാന്‍ സാധിക്കില്ല പകരം രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലൂടെ മാത്രമേ സ്റ്റാറ്റസ് കാണാന്‍ സാധിക്കൂ എന്നാണ്.
അതിനായി ചെയ്യേണ്ടത്
- ഇതിനായി നിങ്ങള്‍ ആദ്യം pmkisan.gov.in ല്‍ പോകണം
- ഇവിടെ ഇടതുവശത്തുള്ള ചെറിയ ബോക്സില്‍ Beneficiary Status ല്‍ ക്ലിക്ക് ചെയ്യണം.
- ഇപ്പോള്‍ ഒരു പേജ് തുറക്കും.
- ഇവിടെ നിങ്ങളുടെ രജിസ്ട്രേഷന്‍ നമ്പർ നല്‍കി നിങ്ങളുടെ സ്റ്റാറ്റസ് പരിശോധിക്കുക.
- ഇനി നിങ്ങള്‍ക്ക് നിങ്ങളുടെ രജിസ്ട്രേഷന്‍ നമ്പർ അറിയില്ലയെങ്കില്‍, Know Your Registration Number എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
- ഇവിടെ നിങ്ങളുടെ പിഎം കിസാന്‍ അക്കൗണ്ടില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പർ നല്‍കുക
- ശേഷം ക്യാപ്‌ച കോഡ് കൊടുത്ത് Get Mobile OTP ല്‍ ക്ലിക്ക് ചെയ്യുക.
- നിങ്ങളുടെ നമ്പറില്‍ വന്ന OTP തന്നിരിക്കുന്ന ബോക്സില്‍ നല്‍കിയ ശേഷം Get Details ല്‍ ക്ലിക്ക് ചെയ്യുക.
- അപ്പോള്‍ നിങ്ങള്‍ക്ക് നിങ്ങളുടെ രജിസ്ട്രേഷന്‍ നമ്പറും പേരും ലഭിക്കും.
0 comments: