2022, ജൂൺ 28, ചൊവ്വാഴ്ച

പട്ടികവർ​ഗ വിദ്യാർത്ഥികളുടെ ലംപ്സംഗ്രാന്റ്, സ്‌റ്റൈപ്പന്റ്: വിവരങ്ങള്‍ ജൂലായ് 15ന് മുമ്പ് ലഭ്യമാക്കണമെന്ന് പട്ടികവര്‍ഗ വികസന വകുപ്പ്

2022-23 അദ്ധ്യയന വര്‍ഷം  തിരുവനന്തപുരം ജില്ലയിലെ വിവിധ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ നഴ്സറി  മുതല്‍ പത്താം ക്ലാസ് വരെ പഠിക്കുന്ന പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് ലംപ്സംഗ്രാന്റ്, സ്‌റ്റൈപ്പന്റ് എന്നിവയും അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ലംപ്സംഗ്രാന്റും അനുവദിക്കുന്നതിനായി എല്ലാ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ പഠിക്കുന്ന പട്ടികവര്‍ഗവിദ്യാര്‍ത്ഥികളുടെയും വിവരങ്ങള്‍ ജൂലായ് 15ന് മുമ്പ് ലഭ്യമാക്കണമെന്ന് പട്ടികവര്‍ഗ വികസന വകുപ്പ് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. സ്‌കൂളിന്റെ ബാങ്ക് പാസ്ബുക്ക് പകര്‍പ്പ്, സ്ഥാപനമേധാവിയുടെ ഫോണ്‍ നമ്പര്‍, സ്‌കൂളിന്റെ ഇമെയില്‍ ഐഡി എന്നിവയുള്‍പ്പെടെയുള്ള വിവരങ്ങള്‍ തപാലായോ ഇ-മെയില്‍ ആയോ ലഭ്യമാക്കാവുന്നതാണ്. വിലാസം- പ്രോജക്ട് ഓഫീസര്‍, ഐ.റ്റി.ഡി.പി, സത്രം ജംഗ്ഷന്‍, നെടുമങ്ങാട്.  ഇ-മെയില്‍: ndditdp@gmail.com.

0 comments: