പഠനസമയങ്ങളില്‍ മറ്റ് പരിപാടികളില്‍ കുട്ടികളെ പങ്കെടുപ്പിക്കരുത്-മന്ത്രി ശിവന്‍കുട്ടി
പഠനസമയത്ത് കുട്ടികളെ മറ്റൊരു പരിപാടിയിലും പങ്കെടുപ്പിക്കാന്‍ അനുവദിക്കില്ലെന്ന് മന്ത്രി വി.ശിവന്‍കുട്ടി. സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തളിര് സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യുകയായിരുന്നു മന്ത്രി. സ്‌കൂള്‍ ലൈബ്രറികളിലേക്ക് 10 കോടി രൂപയുടെ പുസ്തകങ്ങള്‍ സര്‍ക്കാര്‍ വിതരണം ചെയ്‌തെന്നും മന്ത്രി പറഞ്ഞു.
സൗജന്യ നഴ്സിംഗ് പഠനം; അപേക്ഷ ക്ഷണിച്ചു; വിശദ വിവരങ്ങൾ ഇങ്ങനെ
ഇസാഫ് സൊസൈറ്റിയുടെ കീഴിൽ പാലക്കാട് ജില്ലയിലെ തച്ചമ്പാറയിൽ പ്രവർത്തിക്കുന്ന ദീനബന്ധു സ്കൂൾ ഓഫ് നഴ്സിംഗിൽ ഐഎൻസി – കെഎൻസി അംഗീകാരമുള്ള മൂന്നു വർഷത്തെ ജനറൽ നഴ്സിംഗ് ആൻഡ് മിഡ്വൈഫറി കോഴ്സിന്റെ 24-ാമത് ബാച്ചിൽ എസ് സി, എസ് ടി, ഒ ഇ സി തുടങ്ങിയ പിന്നോക്ക വിഭാഗങ്ങളിൽപ്പെട്ട പെൺകുട്ടികൾക്ക് പഠനം, താമസം, ഭക്ഷണം എന്നിവ തികച്ചും സൗജന്യം. പ്രതിമാസം 200 രൂപ വീതം സ്റ്റൈപൻഡും ലഭിക്കും. പ്ലസ്ടു പാസ്സായ ഏത് ഗ്രൂപ്പുകാർക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9349797494, 9544728103 (തിങ്കൾ-ശനി 10 AM – 5 PM)
നഴ്സിംഗ് അഡ്മിഷൻ സമയബന്ധിതമായി പൂർത്തിയാക്കും: മന്ത്രി
നഴ്സിംഗ് അഡ്മിഷൻ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. നഴ്സിംഗ് മാനേജുമെന്റുമായി നടത്തിയ ചർച്ചയിലാണ് മന്ത്രി ഉറപ്പ് നൽകിയത്. ബി.എസ്.സി., എം.എസ്.സി. നഴ്സിംഗ് പ്രവേശനം സംബന്ധിച്ചായിരുന്നു ചർച്ച. നഴ്സിംഗ് മാനേജ്മെന്റ് ഉന്നയിച്ച പ്രശ്നങ്ങൾ പരിശോധിച്ച് നടപടി സ്വീകരിക്കാൻ യൂണിവേഴ്സിറ്റി രജിസ്ട്രാർക്കും നഴ്സിംഗ് രജിസ്ട്രാർക്കും നിർദേശം നൽകി. അഡ്മിഷന്റെ ഭാഗമായി എൽബിഎസ് വാങ്ങിയ ഫീസ് ഉടൻതന്നെ അതത് കോളേജുകൾക്ക് നൽകാൻ എൽബിഎസ് ഡയറക്ടർക്ക് കർശന നിർദേശം നൽകി.
സൗജന്യ മത്സര പരീക്ഷാ പരിശീലനം
പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം മണ്ണന്തലയിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ-എക്‌സാമിനേഷൻ ട്രെയിനിങ് സെന്ററിൽ പത്താം ക്ലാസ്, പ്ലസ്ടു, ഡിഗ്രി ലെവൽ, കെ.എ.എസ് എന്നീ മത്സര പരീക്ഷകൾക്ക് സൗജന്യ പരിശീലനം നൽകുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ പട്ടികജാതി/പട്ടികവർഗക്കാർക്കും ഒരു ലക്ഷം രൂപവരെ കുടുംബ വാർഷിക വരുമാനമുള്ള പിന്നാക്ക ന്യൂനപക്ഷ വിഭാഗക്കാർക്കും അപേക്ഷിക്കാം. ജൂലൈ നാലിന് ആരംഭിക്കുന്ന പരിശീലനത്തിനു ചേരാൻ താത്പര്യമുള്ളവർ ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ജൂൺ 30നു മുമ്പ് തിരുവനന്തപുരം മണ്ണന്തലയിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ-എക്‌സാമിനേഷൻ ട്രെയിനിങ് സെന്ററിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷാഫോം ഓഫിസിൽ ലഭിക്കും.
ബി ടെക് എൻ.ആർ.ഐ ക്വാട്ട ഓൺലൈൻ അപേക്ഷ
തിരുവനന്തപുരം എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ കീഴിൽ പ്രവർത്തിക്കുന്ന പൂജപ്പുര വനിതാ എൻജിനിയറിങ് കോളേജിൽ ബി.ടെക് സിവിൽ എൻജിനിയറിങ്, കമ്പ്യട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങ്, ഇൻഫർമേഷൻ ടെക്‌നോളജി, ബ്രാഞ്ചുകളിലെ എൻ.ആർ.ഐ ക്വാട്ടയിലേക്ക് ഓൺലൈനായി ജൂലൈ 4 നകം അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: 9895983656, 9995595456, 9497000337, 9495904240, 9605209257, www.lbt.ac.in.
സ്‌കൂൾവിക്കി’ അവാർഡുകൾ കൈറ്റ് പ്രഖ്യാപിച്ചു
സംസ്ഥാനത്തെ സ്‌കൂൾ വിക്കിയിൽ ഏറ്റവും മികച്ച രീതിയിൽ വിവരങ്ങൾ നൽകുന്ന സ്‌കൂളിന് കൈറ്റ് നൽകുന്ന രണ്ടാമത് കെ.ശബരീഷ് സ്മാരക പുരസ്‌കാരം കോഴിക്കോട് ജില്ലയിലെ എ.എം.യു.പി.എസ് മാക്കൂട്ടത്തിന് ലഭിച്ചു. സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനം മലപ്പുറം ജില്ലയിലെ ജി.എൽ.പി.എസ് ഒളകരയ്ക്കും മൂന്നാം സ്ഥാനം തിരുവനന്തപുരം ജില്ലയിലെ ജി.എച്ച്.എസ്. കരിപ്പൂരിനും ലഭിച്ചു. ഒന്നാം സമ്മാനാർഹർക്ക് 1.5 ലക്ഷം രൂപയും രണ്ടും മൂന്നും സമ്മാനാർഹർക്ക് യഥാക്രമം ഒരു ലക്ഷം, 75,000 രൂപ വീതവും നൽകും.
സർക്കാർ അംഗീകൃത കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരള സർക്കാർ സ്ഥാപനമായ കെൽട്രോൺ തിരുവനന്തപുരം, കോഴിക്കോട് നോളഡ്ജ് സെന്ററുകളിൽ സർക്കാർ അംഗീകൃത ഐ.ടി. ഇന്റേൺഷിപ്പ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ/ഡിഗ്രി കഴിഞ്ഞവർക്കും പഠിക്കുന്നവർക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ തിരുവനന്തപുരത്തെ കെൽട്രോൺ നോളഡ്ജ് സെന്റർ, റാം സമ്രാട് ബിൽഡിംഗ്, ധർമ്മാലയം റോഡ്, ആയുർവേദ കോളേജിനു എതിർവശം, തിരുവനന്തപുരം-695001.
സൗജന്യ ദ്വിവത്സര സ്റ്റെനോഗ്രഫി കോഴ്‌സ്
കെ.ജി.ടി.ഇ ടൈപ്പ്‌റൈറ്റിംഗ് (ലോവർ, ഹയർ – ഇംഗ്ലീഷ്, മലയാളം) ഷോർട്ട് ഹാൻഡ്, കമ്പ്യൂട്ടർ വേഡ് പ്രൊസസിംഗ് എന്നീ വിഷയങ്ങൾ ഉൾപ്പെടുത്തി ഗവ. പ്രീ എക്‌സാമിനേഷൻ ട്രെയിനിങ് സെന്റർ സംഘടിപ്പിക്കുന്ന ദ്വിവത്സര സ്റ്റെനോഗ്രഫി കോഴ്‌സിൽ ചേരുന്നതിന് ആലപ്പുഴ, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലെ പ്ലസ് ടു/ തത്തുല്യ പരീക്ഷ പാസായ 18നും 35നും മദ്ധ്യേ പ്രായമുള്ള പട്ടികജാതി/ പട്ടികവർഗ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പഠന കാലയളവിൽ സ്റ്റൈപ്പന്റ് ലഭിക്കും.യോഗ്യതയുള്ള അപേക്ഷകർ വിദ്യാഭ്യാസയോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം സെന്ററിൽ അപേക്ഷ നൽകണം. അവസാന തീയതി ജൂലൈ അഞ്ച്. കൂടുതൽ വിവരങ്ങൾക്ക്: 0484 2623304, 6238965773.
രാജീവ് ഗാന്ധി സെന്ററില്‍ ബയോടെക്‌നോളജി എം.എസ്‌സി. പ്രവേശനത്തിന് അപേക്ഷിക്കാം
തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ഫോര്‍ ബയോടെക്‌നോളജി എം.എസ്‌സി. ബയോടെക്‌നോളജി പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം.ആദ്യവര്‍ഷം പ്രതിമാസം 6000 രൂപ നിരക്കിലും രണ്ടാംവര്‍ഷം പ്രതിമാസം 8000 രൂപനിരക്കിലും സ്‌റ്റൈപ്പെന്റ് ലഭിക്കും.യോഗ്യത: 60 ശതമാനം മാര്‍ക്ക് (പട്ടിക, ഒ.ബി.സി., ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 55 ശതമാനം)/തത്തുല്യ ഗ്രേഡ് പോയന്റ് ആവറേജ് നേടിയുള്ള സയന്‍സ്,എന്‍ജിനിയറിങ്, മെഡിസിന്‍ എന്നിവയില്‍ ഒന്നിലെ ഏതെങ്കിലും ബ്രാഞ്ചിലെ ബാച്ചിലര്‍ ബിരുദം വേണം. ഗ്രാജ്വേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്ബയോടെക്‌നോളജി ((ഗാറ്റ്ബി) യില്‍ സാധുവായ സ്‌കോര്‍ നേടണം. ഗാറ്റ്ബി സ്‌കോര്‍ അടിസ്ഥാനമാക്കിയാകും തിരഞ്ഞെടുപ്പ്. അപേക്ഷ www.rgcb.res.in/MSc2022/ വഴി ജൂണ്‍ 30ന് വൈകീട്ട് 5.30 വരെ നല്‍കാം.
നേതാജി സുഭാഷ് യൂണിവേഴ്‌സിറ്റി; എം.എസ്.സി പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം
ന്യൂഡല്‍ഹി നേതാജി സുഭാഷ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി 2022-23 -ല്‍ നടത്തുന്ന വിവിധ എം.എസ്.സി. പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നിവയിലാണ് പ്രോഗ്രാമുകള്‍ ഉള്ളത്.ജൂലായ് 17-ന് നടത്തുന്ന കംപ്യൂട്ടര്‍ അധിഷ്ഠിത പ്രവേശന പരീക്ഷകള്‍ വഴിയായിരിക്കും പ്രവേശനം. പരീക്ഷയുടെ വിശദമായ സിലബസ് www.nsit.ac.in/ -ലുള്ള അഡ്മിഷന്‍ ബ്രോഷറില്‍ ലഭിക്കും.
യൂണിവേഴ്സിറ്റി അറിയിപ്പുകൾ
എം .ജി .യൂണിവേഴ്സിറ്റി
പരീക്ഷാ ഫലം
2021 നവംബറിൽ നടത്തിയ നാലാം സെമസ്റ്റർ എം.എ. പ്രിന്റ് ആന്റ് ഇലക്ട്രോണിക് ജേർണലിസം (2019 അഡ്മിഷൻ - റെഗുലർ - സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
എം.ജി. ബിരുദ ഏകജാലക പ്രവേശനം : ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു
മഹാത്മഗാന്ധി സർവ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സർക്കാർ / എയ്ഡഡ് / സ്വാശ്രയ ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ ഒന്നാം വർഷ ബിരുദ പ്രോഗ്രാമുകളിൽ പ്രവേശനത്തിനായുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു, പ്രവേശനത്തിനായി ഈ വർഷവും ഏകജാലക സംവിധാനമാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
പരീക്ഷാ ഫീസ്
ജൂലൈ 18 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബി.പി.ഇ.എസ്. നാല് വർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം (2019 അഡ്മിഷൻ - റെഗുലർ / 2018, 2017, 2016 അഡ്മിഷനുകൾ - സപ്ലിമെന്ററി) പരീക്ഷകൾക്ക് പിഴയില്ലാതെ ജൂലൈ നാല് വരെയും 525 രൂപ ഫൈനോടു കൂടി ജൂലൈ അഞ്ചിനും 1050 രൂപ സൂപ്പർഫൈനോടു കൂടി ജൂലൈ ആറിനും അപേക്ഷിക്കാം
പരീക്ഷ മാറ്റി
ജൂലൈ ആറിന് നടത്താൻ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ എം.ബി.എ. (2018, 2017 അഡ്മിഷൻ - സപ്ലിമെന്ററി / 2016 അഡ്മിഷൻ - ഫസ്റ്റ് മെഴ്‌സി ചാൻസ് / 2015 അഡ്മിഷൻ - സെക്കന്റ് മെഴ്‌സി ചാൻസ്) ബിരുദ പരീക്ഷ ജൂലൈ ഏഴിലേക്ക് മാറ്റി വച്ചു.
പരീക്ഷാ തീയതി
ജൂൺ ഒമ്പതിന് ആരംഭിച്ച ഏഴാം സെമസ്റ്റർ ബി.ടെക് - പഴയ സ്‌കീം (1997 മുതൽ 2009 വരെയുള്ള അഡ്മിഷനുകൾ - മേഴ്‌സി ചാൻസ്) ബിരുദ പ്രോഗ്രാമിന്റെ പ്രോസസ് ഡൈനാമിക്‌സ് ആന്റ് കൺട്രോൾ, ബയോമെഡിക്കൽ ഇൻസ്ട്രുമെന്റേഷൻ പരീക്ഷകൾ യഥാക്രമം ജൂലൈ 14, 18 തീയതികളിൽ നടക്കും.
പരീക്ഷാ ഫലം
2021 ഒക്ടോബറിൽ നടത്തിയ എം.ബി.എ. ഒന്നാം സെമസ്റ്റർ (റെഗുലർ / റീ-അപ്പിയറൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസടച്ച് ജൂലൈ എട്ട് വരെ ഓൺലൈനായി അപേക്ഷിക്കാം
പരീക്ഷാ ഫലം
2021 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ പി.ജി.സി.എസ്.എസ്. എം.എസ് സി - ജിയോളജി (റെഗുലർ / സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസടച്ച് ജൂലൈ നാല് വരെ ഓൺലൈനായി അപേക്ഷിക്കാം
കണ്ണൂർ യൂണിവേഴ്സിറ്റി
പ്രവേശനത്തിന് നിയന്ത്രണം
ഒന്നാം സെമസ്റ്റർ ബിരുദ പരീക്ഷയുടെ ഹോൾടിക്കറ്റും മൂന്നാം സെമസ്റ്റർ ബിരുദ പരീക്ഷയുടെ ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ടുള്ള ജോലി തിരക്കുകാരണം 25.06.2022 (ശനി) 27.06.2022 (തിങ്കൾ) എന്നീ ദിവസങ്ങളിൽ കണ്ണൂർ യൂണിവേഴ്സിറ്റിയുടെ ബിരുദ വിഭാഗത്തിലേക്കുള്ള (Room No.302) വിദ്യാർഥികളുടെ പ്രവേശനം പരിമിതപ്പെടുത്തിയിരിക്കുന്നു.
ടൈംടേബിൾ
യഥാക്രമം 12.07.2022, 13.07.2022 തീയതികകളിൽ ആരംഭിക്കുന്ന ഒന്നും ഏഴും സെമസ്റ്റർ ബി. എ. എൽഎൽ. ബി. (റെഗുലർ/ സപ്ലിമെന്ററി), നവംബർ 2021 പരീക്ഷാടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
പരീക്ഷാഫലം
സർവകലാശാല പഠനവകുപ്പിലെ മൂന്നാം സെമസ്റ്റർ എം. എ. മ്യൂസിക് റെഗുലർ, നവംബർ 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 02.07.2022 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.
പി.ജി പ്രവേശന പരീക്ഷ - പുനഃക്രമീകരണം
2022-23 അധ്യയന വർഷത്തിലെ പഠനവകുപ്പുകളിലെ പി. ജി പ്രോഗ്രാമുകളുടെ പ്രവേശനത്തിനായുള്ള പ്രവേശന പരീക്ഷയുടെ സമയം പുനഃക്രമീകരിച്ചിട്ടുണ്ട്. 26-06-2022, 02-07-2022, 03-07-2022 തീയ്യതികളിൽ നടത്താനിരുന്ന പരീക്ഷകളാണ് പുനഃക്രമീകരിച്ചിട്ടുള്ളത്. പുതുക്കിയ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.
പ്രൈവറ്റ് രജിസ്ട്രേഷൻ - പിജി അസൈൻമെന്റ്
കണ്ണൂർ സർവ്വകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ രണ്ടാം സെമസ്റ്റർ ബിരുദാനന്തര ബിരുദം ഏപ്രിൽ 2021 സെഷൻ അസൈൻമെന്റ് 2022 ജൂലൈ നാല്, 5 PM വരെ വിദൂര വിദ്യാഭ്യാസ ഡയറക്ടർക്ക് സമർപ്പിക്കാവുന്നതാണ്. അവസാന തീയ്യതിക്കു ശേഷം ലഭിക്കുന്ന അസൈൻമെന്റ് സ്വീകരിക്കുന്നതല്ല.
കണ്ണൂർ സർവകലാശാലക്ക് 1.2 കോടി രൂപയുടെ ഗവേഷണ പദ്ധതി
സംസ്ഥാന സർക്കാരിൻറെ ആസൂത്രണ സാമ്പത്തിക കാര്യവകുപ്പിന്റെ അക്കാദമിക പഠന ഗവേഷണ മികവ് അടിസ്ഥാനമാക്കിയുള്ള പ്രത്യേക പദ്ധതി പ്രകാരം കണ്ണൂർ സർവകലാശാലയ്ക്ക് ഒരു കോടി ഇരുപത്തിയഞ്ച് ലക്ഷം രൂപയുടെ ധനസഹായം ലഭിച്ചു. മനുഷ്യശരീരത്തിൽ കട്ടപിടിക്കുന്ന രക്തത്തെ അലിയിച്ചു കളയുന്നതിനുള്ള സുരക്ഷിതവും മികവാർന്നതുമായ ഔഷധം സൂക്ഷ്മ ജീവികളിൽനിന്ന് വികസിപ്പിച്ചെടുക്കുന്നതിനുള്ള ഗവേഷണ പദ്ധതിക്കാണ് ധനസഹായം.
സ്പോർട്സ് കോട്ട പ്രവേശനം
കണ്ണൂർ സർവ്വകലാശാലയിലെ വിവിധ പഠന വകുപ്പുകളിലേക്കു 2022-23 വർഷത്തേക്ക് സ്പോർട്സ് കോട്ട പ്രവേശനത്തിനുള്ള അപേക്ഷകൾ ക്ഷണിക്കുന്നു. ഓൺലൈൻ മുഖേന സമർപ്പിച്ച അപേക്ഷയും , സ്പോർട്സ് സർട്ടിഫിക്കറ്റ് പകർപ്പ് സഹിതം 30 / 06 / 2022 നു മുൻപായി ഡയറക്കററ്റ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ, കണ്ണൂർ യൂണിവേഴ്സിറ്റി മങ്ങാട്ടുപറമ്പ ക്യാമ്പസ് - 670567 എന്ന വിലാസത്തിൽ സമർപ്പിക്കേണ്ടതാണ് .
0 comments: