2022, ജൂൺ 21, ചൊവ്വാഴ്ച

(June 21)ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement

 


പ്ലസ് ടു പരീക്ഷയില്‍ 83. 87 ശതമാനം വിജയം; സേ പരീക്ഷ ജൂലൈ 25 മുതല്‍

സംസ്ഥാനത്തെ ഹയര്‍സെക്കന്ററി ഫലം പ്രഖ്യാപിച്ചു. 83.87 ശതമാനം പേര്‍ വിജയിച്ചതായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍ കുട്ടി പറഞ്ഞു.കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വിജയശതമാനത്തില്‍ കുറവുണ്ട്. ഇത്തവണയും ഗ്രേസ് മാര്‍ക്കില്ലെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. ജൂലൈ 25 മുതല്‍ സേ പരീക്ഷകള്‍ നടക്കും.

പ്ലസ് ടു സേ, ഇംപ്രൂവ്മെന്‍റ് പരീക്ഷ ജൂലൈ 25 മുതല്‍

ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലത്തില്‍ ഏതെങ്കിലും വിഷയങ്ങളില്‍ തോറ്റവര്‍ക്കും ഏതെങ്കിലും ഒരു വിഷയത്തിന്‍റെ മാര്‍ക്ക് മെച്ചപ്പെടുത്തണം എന്നാഗ്രഹിക്കുന്നവര്‍ക്കും സേ, ഇംപ്രൂവ്മെന്‍റ് പരീക്ഷ ജൂലൈ 25 മുതല്‍ നടക്കും.വിശദമായ നോട്ടിഫിക്കേഷന്‍ ഉടന്‍ തന്നെ പുറപ്പെടുവിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു.

റാങ്ക് നേടി

കേരള സർവകലാശാല 2022 മാർച്ചിൽ നടത്തിയ ബി.എ. പരീക്ഷയിൽ സംസ്‌കൃതം സ്പെഷ്യൽ ജ്യോതിഷം വിഷയത്തിൽ തിരുവനന്തപുരം സർക്കാർ സംസ്‌കൃത കോളജ് വിദ്യാർഥിനികളായ എം. ഗോപിക ഒന്നാം റാങ്കും എം. ഗായത്രി രണ്ടാം റാങ്കും നേടി.

കേരള സര്‍വകലാശാലയ്ക്ക് A++; സംസ്ഥാനത്താദ്യം, ചരിത്ര നേട്ടം

കേരള സര്‍വകലാശാലയ്ക്ക് നാക് റീ അക്രഡിറ്റേഷനില്‍ ചരിത്ര നേട്ടം. ഗുണമേന്മാ വര്‍ധനവ് പരിഗണിച്ച് എ പ്ലസ് പ്ലസ് റാങ്കാണ് സര്‍വകലാശാലയ്ക്ക് ലഭിച്ചത്. 3.67 ഗ്രേഡ് പോയിന്റാണ് സര്‍വകലാശാല നേടിയത്. കേരളത്തില്‍ ഇതാദ്യമായാണ് ഒരു സര്‍വകലാശാലയ്ക്ക് ഈ നേട്ടം ലഭിക്കുന്നത്. അഖിലേന്ത്യാ തലത്തില്‍ത്തന്നെയുള്ള മികച്ച ഗ്രേഡാണ് കേരള സര്‍വ്വകലാശാല കരസ്ഥമാക്കിയിരിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു പ്രതികരിച്ചു.  സര്‍വകലാശാലയെ മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭിനന്ദിച്ചു. 

യൂണിവേഴ്സിറ്റി അറിയിപ്പുകൾ 

 എം .ജി യൂണിവേഴ്സിറ്റി 

സൗജന്യ പരീക്ഷാ പരിശീലനം

കേരളത്തിലെ വിവിധ സഹകരണ ബാങ്കുകളിലെ ജൂനിയർ ക്ലാർക്ക് നിയമനത്തിനായി സഹകരണ സർവ്വീസ് എക്‌സാമിനേഷൻ ബോർഡ് നടത്തുന്ന പരീക്ഷക്കുള്ള സൗജന്യ ഓഫ്‌ലൈൻ പരിശീലന പരിപാടി മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ ഉടൻ ആരംഭിക്കുന്നു.  പങ്കെടുക്കുവാൻ താൽപര്യമുള്ളവർ 0481 2731025, 9605674818  എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക

പരീക്ഷ ജൂൺ 29 നും ജൂലൈ എട്ടിനും

ആറാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. (2013-2016 അ്ഡമിഷനുകൾ - റീ-അപ്പിയറൻസ്), സൈബർ ഫോറൻസിക് (2014 അഡ്മിഷൻ -റീ-അപ്പിയറൻസ്) പരീക്ഷകൾ ജൂൺ 29, ജൂലൈ എട്ട് തീയതികളിലായി നടക്കും.

 
പരീക്ഷാ ഫലം

2021 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ പി.ജി.സി.എസ്.എസ്. - എം.എസ്.സി. സൈക്കോളജി (2020 അഡ്മിഷൻ - റെഗുലർ / 2019 അഡ്മിഷൻ - സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.  പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസടച്ച് ജൂൺ 24 വരെ ഓൺലൈനായി അപേക്ഷിക്കാം. 

വായനാ വാരാചരണം

മഹാത്മാഗാന്ധി സർവകലാശാല ലൈബ്രറിയുടെ ആഭിമുഖ്യത്തിലുള്ള  വായനാ വാരാചരണ  പരിപാടികൾ  ജൂൺ 23 ന് വ്യാഴാഴ്ച രാവിലെ 10.30 -നു സർവകലാശാല സിൻഡിക്കേറ്റ് അംഗം ഡോ. ബി. കേരളവർമ്മ  ഉദ്ഘാടനം ചെയ്യും.  ഉച്ചയ്ക്ക് ചേരുന്ന സമ്മേളനത്തിൽ കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല പ്രൊഫസർ ഡോ. ഷാജി ജേക്കബ് മുഖ്യ പ്രഭാഷണം നടത്തും.  കുട്ടികളുമായുള്ള  ശ്രീ. എ.ആർ. രേണുകുമാറിന്റെ സംവാദവും സംഘടിപ്പിച്ചിട്ടുണ്ട്.

കാലിക്കറ്റ് യൂണിവേഴ്സിറ്റി 

നെറ്റ് പരിശീലനം

കാലിക്കറ്റ് സര്‍വകലാശാലാ വിദ്യാഭ്യാസ പഠന വിഭാഗത്തിലെ അദ്ധ്യാപക പരിശീലന കേന്ദ്രത്തില്‍ ഏഡ്യുക്കേഷനില്‍ നെറ്റ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (www.mhrdtlc.uoc.ac.in) ലഭ്യമാണ്. ഫോണ്‍ 9447247627, 9048356933.

എം.സി.എ. പുനര്‍മൂല്യനിര്‍ണയ ഫലം

മൂന്നാം സെമസ്റ്റര്‍ എം.സി.എ. ഏപ്രില്‍ 2021 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു

ബി.കോം . ഹാള്‍ടിക്കറ്റ്

ബി.കോം. കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ നാല്, അഞ്ച്, ആറ് സെമസ്റ്റര്‍ റഗുലര്‍ പരീക്ഷകളുടെ ഹാള്‍ടിക്കറ്റ് സര്‍വകലാശാലാ വെബ്‌സൈറ്റില്‍.

കേരള സർവകലാശാല

റാങ്ക് നേടി

കേരള സർവകലാശാല 2022 മാർച്ചിൽ നടത്തിയ ബി.എ. പരീക്ഷയിൽ സംസ്‌കൃതം സ്പെഷ്യൽ ജ്യോതിഷം വിഷയത്തിൽ തിരുവനന്തപുരം സർക്കാർ സംസ്‌കൃത കോളജ് വിദ്യാർഥിനികളായ എം. ഗോപിക ഒന്നാം റാങ്കും എം. ഗായത്രി രണ്ടാം റാങ്കും നേടി.

സംസ്കൃത സർവ്വകലാശാല വാർത്തകൾ

പരീക്ഷകൾ 

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ നാലാം സെമസ്റ്റർ ബി. എഫ്. എ. യുടെ പുനഃക്രമീകരിക്കപ്പെട്ട പരീക്ഷകൾ  ജൂൺ 28, 29 തീയതികളിൽ നടക്കും. 

ജൂൺ 22ന് നിശ്ചയിച്ചിരുന്ന ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ രണ്ടാം സെമസ്റ്റർ ബി. എ. / ബി. എഫ്. എ. / ഡിപ്ലോമ ഇൻ ആയുർവേദ പഞ്ചകർമ്മ പരീക്ഷകൾ മാറ്റിവച്ചു.

റാങ്ക് പട്ടിക റദ്ദാക്കി

തൃശൂര്‍ ജില്ലയില്‍ വിവിധ വകുപ്പുകളിലെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് (എസ് ആര്‍ ഫോര്‍ എസ് ടി) (കാറ്റഗറി നമ്പര്‍ 348/2017) തസ്തികയുടെ തിരഞ്ഞെടുപ്പിന് വേണ്ടി 2019 ജൂണ്‍ 11ന് നിലവില്‍ വന്ന റാങ്ക് പട്ടികയുടെ (RL NO.348/19/DOR) മൂന്ന് വര്‍ഷ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് റാങ്ക് പട്ടിക റദ്ദാക്കിയതായി കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു.




0 comments: