ഓൺലൈൻ രജിസ്‌ട്രേഷൻ ആൻഡ് സ്‌പെഷ്യൽ അലോട്ട്‌മെന്റ്
പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ മറ്റ് പാരാമെഡിക്കൽ കോഴ്‌സുകൾക്ക് 2021-22 വർഷത്തെ സർക്കാർ കോളജുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈൻ രജിസ്‌ട്രേഷനും അലോട്ട്‌മെന്റും നടത്തും. പങ്കെടുക്കുവാൻ താത്പര്യമുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള അപേക്ഷകർ ഓൺലൈനായി രജിസ്റ്റർ ചെയ്യുകയും പുതിയതായി കോളജ്/ കോഴ്‌സ് ഓപ്ഷനുകൾ www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ജൂൺ 18 മുതൽ 19ന് വൈകിട്ട് അഞ്ച് വരെ സമർപ്പിക്കുകയും ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 364.
തൊഴിലധിഷ്ഠിത കോഴ്‌സുകൾക്ക് അപേക്ഷിക്കാം
നെടുമങ്ങാട് ഗവൺമെന്റ് പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെല്ലിൽ ഹ്രസ്വകാല കോഴ്‌സായ ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെന്റ് മേക്കിങ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡി.സി.എ, ടാലി, ബ്യൂട്ടീഷ്യൻ, മൊബൈൽ ഫോൺ ടെക്‌നീഷ്യൻ കോഴ്‌സുകളിലും ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ബി.പി.എൽ, എസ്.സി, എസ്.ടി, ഒ.ബി.സി വിദ്യാർഥികൾക്ക് 50 ശതമാനം ഫീസ് ഇളവ് ലഭിക്കും. വിശദവിവരങ്ങൾക്ക്: 7559955644.
ഗിഫ്റ്റിൽ പിഎച്ച്ഡി പ്രോഗ്രാമിന് അപേക്ഷിക്കാം
ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷൻ (GIFT) പിഎച്ച്ഡി (സോഷ്യൽ സയൻസ്) പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു.കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയുടെ (CUSAT) അഫിലിയേഷനുള്ള പിഎച്ച്ഡി പ്രോഗ്രാമിന്റെ അടിസ്ഥാന യോഗ്യത 55 ശതമാനം മാർക്കോടുകൂടി ഏതെങ്കിലും സോഷ്യൽ സയൻസ് ബിരുദാനനന്തര ബിരുദമാണ് (ഇക്കണോമിക്‌സ്/കോമേഴ്‌സ് അഭിലഷണീയം).ആപ്ലിക്കേഷൻ ഫോമും, വിശദവിവരങ്ങളും ഗിഫ്റ്റ് വെബ്‌സൈറ്റിൽ (www.gift.res.in) ലഭിക്കും. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ജൂൺ 30. കൂടുതൽ വിവരങ്ങൾക്ക്: 9818157924, 0471 2596980.
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിങ്ങിൽ ബിരുദ, ബിരുദാനന്തര ഡിപ്ലോമ പ്രോഗ്രാമുകൾ
കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിനു കീഴിലുള്ള ബിരുദ കോഴ്‌സുകളിലേക്കും ബിരുദാനന്തര ഡിപ്ലോമ പ്രോഗ്രാമുകളിലേക്കും അപേക്ഷിക്കാം. രണ്ടു വർഷത്തെ ഫൗണ്ടേഷൻ പ്രോഗ്രാമുകൾക്കും പ്രോഡക്റ്റ്് ഡിസൈൻ, കമ്യൂണിക്കേഷൻ ഡിസൈൻ, ടെക്സ്റ്റൈൽ ഡിസൈൻ, അപ്പാരൽ ഡിസൈൻ എന്നീ സ്പെഷ്യലൈസ്ഡ് ബിരുദ കോഴ്‌സുകളിലേക്കും ഐടി ഇന്റഗ്രേറ്റഡ് കമ്മ്യൂണിക്കേഷൻ ഡിസൈൻ, ഇന്റഗ്രേറ്റഡ് ടെക്സ്റ്റൈൽ ആൻഡ് അപ്പാരൽ ഡിസൈൻ, ഇന്റഗ്രേറ്റഡ് ലൈഫ്‌സ്റ്റൈൽ പ്രോഡക്ട് ഡിസൈൻ എന്നീ ബിരുദാനന്തര ഡിപ്ലോമ കോഴ്‌സുകളിലേക്കുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം. 45 ശതമാനം മാർക്കുനേടി പ്ലസ്ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷ കഴിഞ്ഞ വിദ്യാർഥികൾക്ക് 27 വരെ tthp://www.lbscetnre.kerala.gov.in/ എന്ന വെബ്‌സൈറ്റിൽ അപേക്ഷിക്കാവുന്നതാണ്.
സി ആപ്റ്റ് കമ്പ്യൂട്ടർ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിക്കുന്നു
സി ആപ്റ്റ് മൾട്ടി മീഡിയ അക്കാഡമിയുടെ, തിരുവനന്തപുരം സെന്ററിൽ, ആരംഭിക്കുന്ന വിവിധ കമ്പ്യൂട്ടർ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു. ഡി.സി.എ., ടാലി, ഗ്രാഫിക് ഡിസൈനിങ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നീ കോഴ്‌സുകൾക്ക് എസ്.എസ്.എൽ.സി/ പ്ലസ് 2 കഴിഞ്ഞവർക്ക് ജൂൺ 30 വരെ അപേക്ഷിക്കാം. അപേക്ഷ ഫോമിനും, വിശദവിവരങ്ങൾക്ക്: സി ആപ്റ്റ് സെന്റർ, എസ്.എസ്. കോവിൽ റോഡ്, തമ്പാനൂർ, തിരുവനന്തപുരം-1, ഫോൺ: 9447211254, 0471 2335852.
സൗജന്യ ദ്വിവത്സര സ്റ്റെനോഗ്രഫി കോഴ്‌സ്
ഗവ. പ്രീ എക്‌സാമിനേഷൻ ട്രെയിനിങ് സെന്റർ സംഘടിപ്പിക്കുന്ന കെ.ജി.ടി.ഇ ടൈപ്പ് റൈറ്റിങ് (ലോവർ, ഹയർ-ഇംഗ്ലീഷ്, മലയാളം) ഷോർട്ട് ഹാൻഡ്, കമ്പ്യൂട്ടർ വേഡ് പ്രൊസസിങ് എന്നീ വിഷയങ്ങളടങ്ങിയ ദ്വിവത്സര സ്റ്റെനോഗ്രഫി കോഴ്‌സിൽ ചേരുന്നതിന് ആലപ്പുഴ, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലെ പ്ലസ്ടു/തത്തുല്യ പരീക്ഷ പാസായ 18നും 35 നും മധ്യേ പ്രായമുള്ള പട്ടികജാതി/പട്ടികവർഗ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പഠന കാലയളവിൽ സ്റ്റൈപ്പന്റ് ലഭിക്കും.യോഗ്യതയുള്ള അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, പാസ്‌പോർട് സൈസ് ഫോട്ടോ സഹിതം സെന്ററിൽ അപേക്ഷ നൽകണം. അവസാന തീയതി ജൂൺ 30. കൂടുതൽ വിവരങ്ങൾക്ക്: 0484 2623304.
അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്‌നിക് കോളജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിനു കീഴിൽ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ), ഡെസ്‌ക് ടോപ് പബ്ലിഷിംഗ് (ഡി.റ്റി.പി), ഡേറ്റ എൻട്രി ഓട്ടോ കാഡ്, ടാലി, ബ്യൂട്ടീഷ്യൻ എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആൺ കുട്ടികൾക്കും അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: 0471-2490670.
0 comments: