2022, ജൂലൈ 20, ബുധനാഴ്‌ച

സി.യു.ഇ.ടി. (യു.ജി.) പരീക്ഷ തടസ്സപ്പെട്ടവർ അപേക്ഷിച്ചാൽ അവസരം നൽകും

പരീക്ഷാകേന്ദ്രങ്ങൾ അവസാനനിമിഷം മാറ്റിയതിനാൽ സി.യു.ഇ.ടി. പരീക്ഷയെഴുതാൻ കഴിയാഞ്ഞവർക്ക് വീണ്ടും അവസരം നൽകുന്നകാര്യം പരിഗണനയിലാണെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) ഡയറക്ടർ ജനറൽ വിനീത് ജോഷി പറഞ്ഞു. ഈമാസം 15-നും 16-നും 510 നഗരങ്ങളിലെ 247 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടന്നത്. പരീക്ഷയെഴുതാൻ കഴിയാഞ്ഞവർ കാരണംകാണിച്ച് എൻ.ടി.എ.യ്ക്ക് അപേക്ഷ നൽകണം. അവ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷനുമായി (യു.ജി.സി.) ചേർന്ന് പരിശോധിച്ച് വിഷയത്തിൽ തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. പരീക്ഷാകേന്ദ്രങ്ങളിൽ വിദ്യാർഥികളെത്തുന്നതിന്റെ ദൃശ്യങ്ങൾ പരിശോധിക്കും

0 comments: