കാലിക്കറ്റ് സര്‍വകലാശാലയില്‍ 2022-2023 അധ്യയന വര്‍ഷത്തെ ഏകജാലകം മുഖേനയുള്ള ബിരുദാനന്തര ബിരുദ പ്രവേശനത്തിനായുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു.2022 ആഗസ്റ്റ് നാലിന് വൈകീട്ട് അഞ്ചുമണിവരെ അപേക്ഷിക്കാം. അപേക്ഷഫീസ്: ജനറല്‍ - 420 രൂപ. എസ്.സി/എസ്.ടി - 175 രൂപ.
പ്രവേശന വിജ്ഞാപനത്തിനും പ്രോസ്പെക്ടസിനും വെബ്‌സൈറ്റ് https://admission.uoc.ac.in സന്ദര്‍ശിക്കുക. വിദ്യാര്‍ഥികള്‍ ഫോണ്‍ നമ്ബര്‍ നല്‍കി ഒ.ടി.പി വെരിഫിക്കേഷന്‍ നടത്തുകയും തുടര്‍ന്ന് മൊബൈലില്‍ ലഭിക്കുന്ന ക്യാപ് ഐ.ഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് അപേക്ഷ പൂര്‍ത്തീകരിക്കേണ്ടതുമാണ്. അപേക്ഷ ഫീസ് അടച്ചതിനുശേഷം റീ ലോഗിന്‍ ചെയ്ത് അപേക്ഷയുടെ പ്രിന്‍റൗട്ട് എടുക്കണം. പ്രിന്‍റൗട്ട് ലഭിക്കുന്നതോടെ മാത്രമേ അപേക്ഷ പൂര്‍ണമാകൂ. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍റെ അവസാന തീയതി വരെ അപേക്ഷ എഡിറ്റ് ചെയ്യുന്നതിനുള്ള സൗകര്യം സ്റ്റുഡന്‍റ് ലോഗിനില്‍ തന്നെ ലഭ്യമായിരിക്കും.
മാനേജ്‌മെന്റ്, സ്‌പോര്‍ട്സ് എന്നീ ക്വോട്ടയില്‍ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുപുറമെ പ്രവേശനം ആഗ്രഹിക്കുന്ന കോളജുകളിലും അപേക്ഷ സമര്‍പ്പിക്കാം.
0 comments: