സിറ്റിസണ്‍ ക്രെഡിറ്റ് കോഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് വിവിധ തസ്തികകളിലേക്കുള്ള വിജ്ഞാപനം പുറത്തിറക്കി. ഉദ്യോഗാര്‍ത്ഥികള്‍ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷിക്കണം. 2022 ജൂലൈ 19 മുതല്‍ അപേക്ഷകള്‍ സ്വകരിച്ച് തുടങ്ങി അവസാന തീയതി 2 ഓഗസ്റ്റ് 2022.
പ്രായപരിധി
പ്രൊബേഷണറി ഓഫീസര്‍ തസ്തികകളിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് 20- 30 വയസും, പ്രൊബേഷണറി അസോസിയേറ്റ് തസ്തികകളില്‍ 20- 26 വയസിനും ഇടയില്‍ ആയിരിക്കണം. എന്നിരുന്നാലും, സംവരണ വിഭാഗക്കാര്‍ക്ക് സര്‍ക്കാര്‍ ചട്ടങ്ങള്‍ അനുസരിച്ച് ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് ലഭിക്കും.
വിദ്യാഭ്യാസ യോഗ്യത
ഉദ്യോഗാര്‍ത്ഥികള്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദം നേടിയിരിക്കണം. വിശദമായ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് പരിശോധിക്കാം.
തിരഞ്ഞെടുപ്പ്
പ്രൊബേഷണറി ഓഫീസര്‍, പ്രൊബേഷണറി അസോസിയേറ്റ് തസ്തികകളിലേക്കാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്.
റീസണിംഗ് എബിലിറ്റി & കമ്ബ്യൂട്ടര്‍ ആപ്റ്റിറ്റ്യൂഡ്, ഇംഗ്ലീഷ്, ബാങ്കിംഗ് & ജനറല്‍ അവയര്‍നെസ്, ക്വാണ്ടിറ്റേറ്റീവ് & ന്യൂമറിക്കല്‍ എബിലിറ്റി എന്നിവയില്‍ നിന്ന് ആകെ 200 മാര്‍ക്കിന്റെ 160 ചോദ്യങ്ങളാണുണ്ടാവുക. ആകെ 120 മിനിട്ടാണ് പരീക്ഷയ്ക്കുള്ളത്.
ശമ്പളം
പ്രൊബേഷണറി ഓഫീസര്‍ തസ്തികകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരിശീലന കാലയളവിലെ ആദ്യ 6 മാസത്തേക്ക് 30,000 രൂപയും പ്രൊബേഷണറി അസോസിയേറ്റിന് പ്രതിമാസം 20,000 രൂപയും ശമ്ബളം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക്, ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ച് പൂര്‍ണ്ണമായ വിശദാംശങ്ങള്‍ പരിശോധിക്കാവുന്നതാണ്.
0 comments: