2022, ജൂലൈ 20, ബുധനാഴ്‌ച

സിബിഎസ്‌ഇ രണ്ടാം ടേം ഫലം ഉടന്‍, തീയ്യതി പ്രഖ്യാപിച്ചു

 

സിബിഎസ്‌ഇ ടേം 2 ഫലം 2022 ക്ലാസ് 10 ജൂലൈ 24-ന് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.ജൂലൈ 31-നകം ആയിരിക്കും ഫലങ്ങള്‍ എത്തുമെന്ന് കരുതുന്നത്.ഈ ആഴ്ച തന്നെ പത്താം ക്ലാസ് ഫലങ്ങളും പ്രതീക്ഷിക്കാം.ഫലങ്ങള്‍ പ്രഖ്യാപിച്ചാല്‍ ഉടന്‍ സിബിഎസ്‌ഇയുടെ cbseresults.nic.in ഔദ്യോഗിക വെബ്‌സൈറ്റില്‍ റിസള്‍ട്ട് ലഭ്യമാകും.വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ റോള്‍ നമ്പർ , ജനനത്തീയതി, സ്കൂള്‍ നമ്പർ  എന്നിവ ഉപയോഗിച്ച്‌ ഫലങ്ങള്‍കാണാനാവും.

ഫലം എങ്ങനെ പരിശോധിക്കാം?

ക്ലാസ് 12, 10 cbse ഫലം 2022 പരിശോധിക്കാന്‍ ചുവടെ നല്‍കിയിരിക്കുന്ന ഘട്ടങ്ങള്‍ പാലിക്കുക

1.cbseresults.nic.in.2022 എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക

2.CBSE പത്താം ക്ലാസ് ഫലം അല്ലെങ്കില്‍ CBSE 12-ാം ഫലം 2022' എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

3.ബോര്‍ഡ് റോള്‍ നമ്പർ , ജനനത്തീയതി, സ്കൂള്‍ നമ്പർ എന്നിവ നല്‍കുക. സബ്മിറ്റ് ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

4.ഓണ്‍ലൈന്‍ സിബിഎസ്‌ഇ ബോര്‍ഡ് പത്താം ഫലം 2022 സ്ക്രീനില്‍ പ്രദര്‍ശിപ്പിക്കും.

5. പ്രിന്‍റൌട്ട് എടുത്ത് സൂക്ഷിക്കുക

ഫലം പരിശോധിക്കാനുള്ള വെബ്‌സൈറ്റുകള്‍

CBSE 12 ഫലം 2022 പരിശോധിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് താഴെ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കാം.

cbseresults.nic.in

results.cbse.nic.in

results.gov.in

digilocker.gov.in

0 comments: