റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI) പുറത്തിറക്കിയ Bank Holidays in August 2022 പട്ടിക അനുസരിച്ച് ആഗസ്റ്റില്‍ മൊത്തം 15 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. ദേശീയ അവധി ദിനങ്ങള്‍ക്ക് പുറമേ, എല്ലാ ഞായറാഴ്ചകളും മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളും ബാങ്കുകള്‍ക്ക് അവധിയാണ്. കൂടാതെ, ചില സംസ്ഥാന അവധി ദിനങ്ങളുമുണ്ട്.ആഗസ്റ്റ് മാസത്തില്‍ ഏതൊക്കെ ദിവസങ്ങളിലാണ് ബാങ്കുകള്‍ക്ക് അവധി എന്നറിയാം
ആഗസ്റ്റ് 1, 2022: ഗാംഗ്‌ടോക്കില്‍ ദ്രുപക ഷീ-ജി ഉത്സവം നടക്കുന്നതിനാല്‍ എല്ലാ ബാങ്കുകളും അടഞ്ഞുകിടക്കും.
ആഗസ്റ്റ് 7, 2022: ഞായറാഴ്ച , രാജ്യത്തുടനീളം ബാങ്ക് അവധിയായിരിക്കും.
ആഗസ്റ്റ് 8, 2022: മുഹറം പ്രമാണിച്ച് ജമ്മുവിലും ശ്രീനഗറിലും ബാങ്കുകള്‍ അടഞ്ഞുകിടക്കും.
ആഗസ്റ്റ് 9, 2022: മുഹറം പ്രമാണിച്ച് നിരവധി സംസ്ഥാനങ്ങളില്‍ ബാങ്ക് അടഞ്ഞു കിടക്കും
ആഗസ്റ്റ് 11, 2022: രക്ഷാ ബന്ധനോടനുബന്ധിച്ച് ചില സംസ്ഥാനങ്ങളില്‍ ബാങ്ക് അവധിയായിരിയ്ക്കും
ആഗസ്റ്റ് 13, 2022: മാസത്തിലെ രണ്ടാം ശനിയാഴ്ചയായതിനാല്‍ രാജ്യത്തെ എല്ലാ ബാങ്കുകളും അടഞ്ഞുകിടക്കും.
ആഗസ്റ്റ് 14, 2022: ഞായറാഴ്ച, രാജ്യത്തുടനീളം ബാങ്ക് അവധിയായിരിക്കും.
ആഗസ്റ്റ് 15, 2022: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ എല്ലാ ബാങ്കുകളും അടഞ്ഞുകിടക്കും.
ആഗസ്റ്റ് 16, 2022: പാഴ്‌സി പുതുവര്‍ഷത്തോടനുബന്ധിച്ച് മുംബൈയിലെയും നാഗ്പൂരിലെയും എല്ലാ ബാങ്കുകളും അടഞ്ഞുകിടക്കും.
ആഗസ്റ്റ് 18, 2022: ജന്മാഷ്ടമി പ്രമാണിച്ച് രാജ്യത്തുടനീളമുള്ള എല്ലാ ബാങ്കുകളും അടഞ്ഞുകിടക്കും.
ആഗസ്റ്റ് 21, 2022: ഞായറാഴ്ച, രാജ്യത്തുടനീളം ബാങ്ക് അവധിയായിരിക്കും.
ആഗസ്റ്റ് 27, 2022 - നാലാം ശനിയാഴ്ചയായതിനാല്‍ വാരാന്ത്യമായതിനാല്‍ രാജ്യത്തുടനീളം ബാങ്ക് അവധിയായിരിക്കും.
ആഗസ്റ്റ് 28, 2022: ഞായറാഴ്ച, രാജ്യത്തുടനീളം ബാങ്ക് അവധിയായിരിക്കും.
ആഗസ്റ്റ് 29, 2022: ഹര്‍ത്താലിക തീജ് പ്രമാണിച്ച് ഛത്തീസ്ഗഡ്, സിക്കിം എന്നീ സംസ്ഥാനങ്ങളില്‍ ബാങ്ക് അവധി
ആഗസ്റ്റ് 31, 2022: ഗണേശ ചതുര്‍ത്ഥിയോടനുബന്ധിച്ച് ഗുജറാത്ത്, മഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളില്‍ ബാങ്ക് അവധിയുണ്ടാകും.
0 comments: