ഇന്ത്യന്‍ പോസ്റ്റ് പേമെന്റ് ബാങ്കിന്റെ സേവനങ്ങള്‍ വീട്ടിലെത്തി നല്‍കുന്ന പദ്ധതി വിപുലമാക്കുന്നതിനായി തപാല്‍വകുപ്പ് രാജ്യമെമ്ബാടും ബിസിനസ് കറസ്പോണ്ടന്റുമാരെ നിയമിക്കുന്നു.കേരളത്തിലും റിക്രൂട്ട്മെന്റ് തുടങ്ങി. ഓരോ പോസ്റ്റ് ഓഫീസ് പരിധിയിലെയും സ്ഥിരതാമസക്കാര്‍ക്ക് അപേക്ഷിക്കാം. മിനിമം യോഗ്യത പത്താംക്ലാസ്. വയസ്: 18 - 75.
കറസ്പോണ്ടന്റുമാര്‍ കൈയില്‍ പണം, സ്മാര്‍ട്ട്ഫോണ്‍, ബയോമെട്രിക് ഡിവൈസ്, കാര്‍ഡ് പ്ലസ് പിന്‍ ഡിവൈസ് എന്നിവ കരുതണം. ഓരോ ഇടപാടിനും തപാല്‍ വകുപ്പ് നല്‍കുന്ന നിശ്ചിത ശതമാനം കമ്മിഷനാണ് വരുമാനം. സമയപരിധി ബാധകമാക്കാതെ എവിടെ നിന്ന് വേണമെങ്കിലും ജോലി ചെയ്യാം. പണമിടപാടുകള്‍ക്ക് താത്പര്യമില്ലാത്തവര്‍ക്ക് ഇന്‍ഷ്വറന്‍സ് പോളിസി ചെയ്യാം. കറസ്പോണ്ടന്മാരുടെ വിശദാംശങ്ങള്‍ ജില്ല തോറുമുള്ള ഐ.പി.പി.ബി ഓഫീസില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് ലഭിക്കും.
2018ല്‍ തുടങ്ങിയ ഇന്ത്യന്‍ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കിന് 10 ലക്ഷത്തോളം ഉപഭോക്താക്കളുണ്ട്. പോസ്റ്റ്മാനും ഗ്രാമീണ ഡാക് സേവകരുമാണ് നിലവില്‍ പേയ്മെന്റ് ബാങ്ക് സേവനങ്ങള്‍ നല്‍കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ippbonline.in.
കറസ്പോണ്ടന്റുമാര്‍ നല്‍കേണ്ട സേവനങ്ങള്‍
എ.ഇ.പി.എസ് (ആധാര്‍ എനേബിള്‍ഡ് പെയ്മെന്റ് സിസ്റ്റം): എ.ടി.എം കാര്‍ഡ് ഇല്ലാതെ പണം പിന്‍വലിക്കാനുള്ള സൗകര്യം. ആധാര്‍ നമ്പറും വിരലടയാളവും മതി. സൗജന്യ സേവനമാണ്.
ഡി.എം.ടി (ഡൊമസ്റ്റിക് മണി ട്രാന്‍സ്ഫര്‍): ഏതു ബാങ്കിലെ അക്കൗണ്ടിലേക്കും പണം നിക്ഷേപിക്കാം.
ഇന്‍ഷ്വറന്‍സ്: പോസ്റ്റല്‍ ലൈഫ്, വാഹന ഇന്‍ഷ്വറന്‍സ്, ഹെല്‍ത്ത് പോളിസി (സ്വകാര്യ മേഖലയുടേത് ഉള്‍പ്പെടെ).
സി.എ.ജി (ഗ്രൂപ്പ് ആക്‌സിഡന്റല്‍ ഗാര്‍ഡ്) 299 രൂപയ്ക്ക് 10 ലക്ഷം വരെയുള്ള അപകടമരണ ഇന്‍ഷ്വറന്‍സ് കവറേജ്.
0 comments: