പലപ്പോഴും ആളുകള്‍ പഴയതും കീറിയതുമായ നോട്ടുകള്‍ ഉപയോഗിക്കുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകും. എന്നാല്‍ ആര്‍ബിഐ എടുത്ത ഈ പ്രധാന തീരുമാനത്തിന് ശേഷം നോട്ടുകളുടെ ഫിറ്റ്നസ് പരിശോധിക്കുമെന്നാണ് പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ നോട്ടെണ്ണല്‍ യന്ത്രങ്ങള്‍ക്ക് പകരം നോട്ടുകളുടെ ഫിറ്റ്നസ് പരിശോധിക്കാന്‍ യന്ത്രങ്ങള്‍ ഉപയോഗിക്കണമെന്ന് രാജ്യത്തെ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ആര്‍ബിഐയുടെ ഈ നിര്‍ദേശമനുസരിച്ച് ഓരോ മൂന്നുമാസം കൂടുമ്ബോഴും നോട്ടുകളുടെ ഫിറ്റ്നസ് പരിശോധിക്കണം. നിങ്ങളുടെ കയ്യിലുള്ള നോട്ടുകള്‍ മൂല്യമുള്ളതാണോ അല്ലയോ അയോഗ്യമാണോ എന്ന് പരിശോധിക്കാന്‍ ആര്‍ബിഐ ചില മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്.
ആര്‍ബിഐയുടെ ഈ നിര്‍ദ്ദേശങ്ങള്‍ക്ക് ശേഷം വൃത്തിയുള്ള നോട്ടുകള്‍ എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയും എന്ന് മാത്രമല്ല കീറിയ നോട്ടുകള്‍ റീസൈക്കിള്‍ ചെയ്യുന്ന പ്രശ്നം ഒഴിവാക്കാനും കഴിയും. പുനരുപയോഗത്തിന് കഴിയാത്ത നോട്ടുകളെ അതായത് നോട്ടുകള്‍ വീണ്ടും ഉപയോഗിക്കാന്‍ കഴിയാത്തവയെ അണ്‍ഫിറ്റ് നോട്ടുകള്‍ എന്നാണ് പറയുന്നത്. അതുകൊണ്ടുതന്നെ അനുയോജ്യമല്ലാത്ത നോട്ടുകള്‍ സംബന്ധിച്ച് ആര്‍ബിഐ പുറപ്പെടുവിച്ച ആ മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം.
> തീരെ വൃത്തിയില്ലാത്തതും അഴുക്ക് പിടിച്ചിരിക്കുന്നതുമായ നോട്ടുകളെ അയോഗ്യമായി കണക്കാക്കും.
>> നോട്ട് വിപണിയില്‍ ദീര്‍ഘകാലം നിലനില്‍ക്കുകയും അത് ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് നിരവധി തവണ കൈമാറുകയും ചെയ്യുന്നതോടെ നോട്ടിന്റെ കട്ടി കുറഞ്ഞു അത് നേര്‍ത്തതായി മാറുന്നു. ഇത്തരം നേര്‍ത്ത നോട്ടുകളേയും അയോഗ്യമായി കണക്കാക്കുന്നു.
>> അരികില്‍ നിന്നോ നടുവില്‍ നിന്നോ കീറിയ നോട്ടുകള്‍ അയോഗ്യമായി കണക്കാക്കും.
>> 8 ചതുരശ്ര മില്ലീമീറ്ററില്‍ കൂടുതല്‍ ദ്വാരമുള്ള നോട്ടുകളേയും അയോഗ്യമായി കണക്കാക്കും.
>> നോട്ടുകളിലെ ഗ്രാഫിക് മാറ്റങ്ങളെല്ലാം അയോഗ്യമായി കണക്കാക്കും.
>> നോട്ടില്‍ ഒരുപാട് കറയോ, മഷിയോ എന്തെങ്കിലും ഉണ്ടെങ്കില്‍ അത്തരം നോട്ടുകളേയും അയോഗ്യ നോട്ടുകളില്‍ ഉള്‍പ്പെടുത്തും.
>> അതുപോലെ നോട്ടുകളില്‍ എന്തെങ്കിലും എഴുതിയിട്ടുണ്ടെങ്കില്‍ അല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള നിറം ഉണ്ടെങ്കില്‍ അതും അയോഗ്യമാകും.
>> അതുപോലെ നോട്ടിന്റെ നിറം മങ്ങിയാല്‍ അത്തരം നോട്ടുകളും അയോഗ്യമാകും.
>> കീറിയ നോട്ടില്‍ ഏതെങ്കിലും തരത്തിലുള്ള ടേപ്പോ പശയോ ഉപയോഗിച്ച് ഒട്ടിച്ചാല്‍ അത്തരം നോട്ടുകളും അയോഗ്യമായി കണക്കാക്കും.
>> നോട്ടുകളുടെ നിറം മങ്ങുകയോ ഇളം നിറത്തിലാവുകയോ ചെയ്‌താല്‍ അവയും അണ്‍ഫിറ്റ് വിഭാഗത്തില്‍ ഉള്‍പ്പെടും.
അനുയോജ്യമല്ലാത്ത നോട്ടുകള്‍ തിരിച്ചറിയാന്‍ ആര്‍ബിഐ പുതിയ രീതിയിലാണ് യന്ത്രം നിര്‍മ്മിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഈ യന്ത്രം മോശം നോട്ടുകളെ തിരിച്ചറിഞ്ഞ് വിപണിയില്‍ നിന്നും നീക്കം ചെയ്യും. ഈ യന്ത്രം കൃത്യമായി ഉപയോഗിക്കണമെന്ന് എല്ലാ ബാങ്കുകള്‍ക്കും ആര്‍ബിഐ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ ഈ മെഷീനിന്റെ പരിചരണം ഗൗരവമായി കാണാനും നിര്‍ദ്ദേശമുണ്ട്.
0 comments: