2022, ജൂലൈ 9, ശനിയാഴ്‌ച

ഇന്ത്യന്‍ നേവി വിളിക്കുന്നു; 2800 അഗ്‌നിവീര്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

 


ഇന്ത്യന്‍ നേവി സീനിയര്‍ സെക്കന്‍ഡറി റിക്രൂട്ട്സ് (എസ് എസ് ആര്‍) 2800 അഗ്‌നിവീര്‍ ഒഴിവുകളിലേക്ക് അവിവാഹിതരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിക്കുന്നു.അപേക്ഷിക്കാനുള്ള അവസാന തീയതി 2022 ജൂലൈ 22 ആണ്. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ joinindiannavy.gov.in വഴി അപേക്ഷിക്കാം.

പോസ്റ്റ്: അഗ്നിവീര്‍ ഫോര്‍ സീനിയര്‍ സെക്കന്‍ഡറി റിക്രൂട്ട്സ് (എസ്‌എസ്‌ആര്‍)

ഒഴിവുകളുടെ എണ്ണം: 2800 (560 സ്ത്രീകള്‍)

പേ സ്‌കെയില്‍: 30000/ (പ്രതിമാസം)

എംഎച്ച്‌ആര്‍ഡി, ഗവണ്‍മെന്റ് അംഗീകരിച്ച സ്‌കൂള്‍ വിദ്യാഭ്യാസ ബോര്‍ഡുകളില്‍ നിന്ന് 10+2 പരീക്ഷയില്‍ ഗണിതം & ഫിസിക്‌സും കെമിസ്ട്രി/ ബയോളജി/ കമ്ബ്യൂട്ടര്‍ സയന്‍സ് ഇവയിലൊന്നെങ്കിലും യോഗ്യത നേടിയിരിക്കണം. ഷോര്‍ട്ട്ലിസ്റ്റിംഗ്, എഴുത്തുപരീക്ഷ, യോഗ്യതാ ഫിസിക്കല്‍ ഫിറ്റ്നസ് ടെസ്റ്റ് , മെഡിക്കല്‍ പരീക്ഷകളിലെ ഫിറ്റ്നസ് എന്നിവ അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ്.

0 comments: