2022, ജൂലൈ 6, ബുധനാഴ്‌ച

സ്റ്റൈപ്പന്‍ഡോടെ ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ്

സ്റ്റൈപ്പന്‍ഡോടെയുള്ള മൂന്ന് മാസത്തെ റസിഡന്‍ഷ്യല്‍ ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് .ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗില്‍ താമസവും ഭക്ഷണവും സൗജന്യമാണ്. ഗ്രാന്‍ഡ്‌ ഹയാത്ത് (കൊച്ചി), നിരാമയ റിട്രീറ്റ്സ് (കുമരകം, പൂവാര്‍), ദി ലളിത് റിസോര്‍ട്ട്സ് (ബേക്കല്‍), ക്ലബ് മഹീന്ദ്ര, കൊച്ചി മാരിയറ്റ്, അമന്‍ബാഗ് (രാജസ്ഥാന്‍), ലീല (ഗോവ), മൂന്നാര്‍ ഓഷ്യാന, കോവളം സൂര്യ സമുദ്ര എന്നിവിടങ്ങളിലായിരുന്നു കഴിഞ്ഞ വര്‍ഷങ്ങളില്‍ റസിഡന്‍ഷ്യല്‍ ഇന്ടസ്ട്രിയല്‍ ട്രെയിനിംഗ് നടന്നത്.

യോഗ്യത

പ്ലസ് ടു/വൊക്കേഷണല്‍ ഹയർ സെക്കണ്ടറി അഥവാ തത്തുല്ല്യ അംഗീകൃത യോഗ്യതയുള്ളവര്‍ക്ക് (രണ്ട് വര്‍ഷം) അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവ്വകലാശാല ബിരുദം നേടിയവർക്കും ഡിപ്ലോമ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാവുന്നതാണ്. യോഗ്യത പരീക്ഷയുടെ മാർക്ക്, ശാരീരിക ക്ഷമത, അഭിമുഖം എന്നിവയ്ക്ക് ലഭിച്ച മാർക്ക് എന്നിവയുടെ അടിസ്ഥാനത്തിലായിക്കും പ്രവേശനം.  ആകെ സീറ്റുകൾ 20. പ്രായം വിജ്ഞാപന തീയതിക്കനുസൃതമായി 17നും 30നും ഇടയിലായിരിക്കണം.

അപേക്ഷ എങ്ങനെ?

സര്‍വ്വകലാശാല വെബ്സൈറ്റ് (www.ssus.ac.in) വഴി അപേക്ഷ സമര്‍പ്പിക്കണം. ഓണ്‍ലൈൻ അപേക്ഷയുടെ പ്രിന്റ് കോപ്പിയും നിർദ്ദിഷ്ട യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകൾ (എസ്.എസ്.എൽ.സി.,പ്ലസ്ടു), സംവരണാനുകൂല്യം തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകൾ, അപേക്ഷ ഫീസായി ഓൺലൈന്‍ വഴി 300/- രൂപ  (എസ്.സി, എസ്.ടി വിദ്യാര്‍ത്ഥികള്‍ക്ക് 100/- രൂപ) അടച്ച രസീത് എന്നിവ ഏറ്റുമാനൂര്‍ ക്യാമ്പസ് ഡയറക്ടര്‍ക്ക്  ജൂലൈ 23ന് മുന്‍പായി സമർപ്പിക്കേണ്ടതാണ്. പ്രൊസ്പെക്ടസ് സർവ്വകലാശാലയുടെ വെബ്സൈറ്റിൽ ‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഓൺലൈൻ അപേക്ഷകൾ ജൂലൈ 15 വരെ

അപേക്ഷകൾ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ട അവസാന തീയതി  ജൂലൈ 15. ഓഗസ്റ്റ് 12ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. അഭിമുഖം ഓഗസ്റ്റ് 16ന് നടക്കും.  ഓഗസ്റ്റ് 22ന് ക്ലാസ്സുകൾ ആരംഭിക്കും.  ഈ അദ്ധ്യയന വർഷത്തെ പ്രവേശന നടപടികൾ സെപ്റ്റംബർ 21ന് അവസാനിക്കും.  വിശദ വിവരങ്ങൾക്കും പ്രോസ്പക്ടസിനുമായി www.ssus.ac.in സന്ദർശിക്കുക.  

0 comments: