അഖിലേന്ത്യ എന്‍ജിനീയറിങ് പ്രവേശന പരീക്ഷയായ ജെ.ഇ.ഇ മെയിനില്‍ മുഴുവന്‍ മാര്‍ക്കും നേടി 14 പേര്.നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) തിങ്കളാഴ്ചയാണ് ജെ.ഇ.ഇ മെയിന്‍ 2022ന്റെ ഫലം പ്രഖ്യാപിച്ചത്. https://jeemain.nta.nic.in/ എന്ന വെബ്സൈറ്റിലൂടെ ഫലമറിയാം.
100 മാര്‍ക്കും നേടിയ നാലുപേര്‍ തെലങ്കാനയില്‍നിന്നാണ്. ആന്ധ്രപ്രദേശില്‍നിന്നുള്ള മൂന്നു പേരും മുഴുവന്‍ മാര്‍ക്കും നേടി. ജസ്തി യശ്വന്ത് വി.വി.എസ്, രൂപേഷ് ബിയാനി, അനികേത് ചതോപാധ്യായ്, ധീരജ് കുറുകുണ്ട (നാലു പേരും തെലങ്കാന), കൊയായ്ന സുഹാസ്, പെനികല്പാത്തി രവി കിഷോര്‍, പോലിസെട്ടി കാര്‍ത്തികേയ (മൂവരും ആന്ധ്ര), സാര്ഥ്വക് മഹേശ്വരി (ഹരിയാന), കുശാഗ്ര ശ്രീവാസ്തവ (ഝാര്‍ഖണ്ഡ്), മൃണാള്‍ ഗാര്‍ഗ് (പഞ്ചാബ്), സ്നേഹ പരീക് (അസം), നവ്യ (രാജസ്ഥാന്), ബോയ ഹാര്സെന് സാത്വിക് (കര്‍ണാടക), സുമിത്ര ഗാര്‍ഗ് (യു.പി) എന്നിവരാണ് ഒന്നാമതെത്തിയത്.ജെ.ഇ.ഇ മെയിന്‍ രണ്ടാം സെഷന് ജൂലൈ 21 മുതല്‍ 30 വരെയായി നടക്കും. രണ്ടു സെഷനുകളിലെയും സ്കോര്‍ കണക്കാക്കിയാവും റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുക.
0 comments: