പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള (KITE) കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോാളജി ഫോർ എഡ്യൂക്കേഷനിൽ (കൈറ്റ്) ഐ.ടി തത്പരരായ സർക്കാർ, എയ്ഡഡ് സ്‌കൂൾ അധ്യാപകർക്ക് മാസ്റ്റർ ട്രെയിനർമാരായി സേവനം ചെയ്യുന്നതിന് അപേക്ഷ സമർപ്പിക്കേണ്ട തീയതി ജൂലൈ 26 വരെ നീട്ടി. പ്രൈമറി-ഹൈസ്‌കൂൾ അധ്യാപകർക്കൊപ്പം ഹയർ സെക്കൻഡറി - വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിലെ അധ്യാപകർക്കും അപേക്ഷിക്കാം. ഐ.ടി നൈപുണി അടിസ്ഥാനമാക്കിയുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ വർക്കിംഗ് അറേഞ്ച്‌മെന്റ് വൃവസ്ഥയിൽ അതത് ജില്ലകളിലായിരിക്കും മാസ്റ്റർ ട്രെയിനർമാരെ നിയോഗിക്കുന്നത്. വിശദാംശങ്ങൾക്ക്: www.kite.kerala.gov.in.
Home
Education news
Government news
കൈറ്റിൽ മാസ്റ്റർ ട്രെയിനർ: അധ്യാപകർക്ക് ജൂലൈ 26 വരെ അപേക്ഷിക്കാം
2022, ജൂലൈ 21, വ്യാഴാഴ്‌ച
Category
- Education news (1801)
- Government news (2308)
- Higher Education scholarship (277)
- Scholarship High school (94)
- Text Book & Exam Point (92)
0 comments: