2022, ജൂലൈ 22, വെള്ളിയാഴ്‌ച

കുസാറ്റ് ക്യാറ്റ്-2022 ഫലം പ്രഖ്യാപിച്ചു

 


കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല യു.ജി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് നടത്തിയ പൊതുപ്രവേശന പരീക്ഷയുടെ (ക്യാറ്റ് -2022) ഫലം പ്രസിദ്ധീകരിച്ചു.ബി.ടെക് പ്രോഗ്രാമിന് കൊല്ലം മുണ്ടയ്ക്കല്‍ വെസ്റ്റ് ജയകൃഷ്ണയില്‍ നയന്‍ കിഷോര്‍ നായര്‍ ഒന്നാം റാങ്ക് നേടി. തിരുവനന്തപുരം കവടിയാര്‍ ചാരാച്ചിറ റോഡ് ടി.സി 25/1193 ആനന്ദം വീട്ടില്‍ നന്ദന ആനന്ദ് പട്ടികജാതി വിഭാഗത്തില്‍ ഒന്നാം റാങ്ക് നേടി.

അഞ്ചുവര്‍ഷത്തെ ഇന്‍റഗ്രേറ്റഡ് എം.എസ്സി പ്രവേശന പരീക്ഷയില്‍ പാലക്കാട് ചെത്തല്ലൂര്‍ തച്ചനാട്ടുകര ചെമ്മല വീട്ടില്‍ സി.എച്ച്‌. അമന്‍ റിഷാലിനാണ് ഒന്നാം റാങ്ക്. ബി.ബി.എ എല്‍എല്‍.ബി, ബി.കോം, എല്‍എല്‍.ബി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് കൊച്ചി കടവന്ത്ര സ്വദേശി റയാന്‍ ജോ ജോര്‍ജ് ഒന്നാംറാങ്ക് നേടി.

അഡ്മിഷന്‍ വെബ്‌സൈറ്റായ https://admissions.cusat.ac.in ഫലം ലഭ്യമാണ്. ബി.ടെക് ബി.ലെറ്റ് പ്രോഗ്രാമുകളുടെ ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ തീയതി പിന്നീട് അറിയിക്കും. ബി.ബി.എ, ബി.കോം എല്‍എല്‍.ബി ഓപ്ഷന്‍ റീ അറേഞ്ച്മെന്‍റിനുള്ള അവസരം ജൂലൈ 24 വരെ ഉണ്ടാകും. പ്രൊഫൈലില്‍ ലോഗിന്‍ ചെയ്ത് ഓപ്ഷന്‍ റീ അറേഞ്ച്മെന്‍റ് ചെയ്യാം. ഫോണ്‍: 0484-2577100.

0 comments: