2022, ജൂലൈ 6, ബുധനാഴ്‌ച

ഭിന്നശേഷിക്കാരായ അമ്മമാർക്ക് മാതൃജ്യോതി

 

ഭിന്നശേഷിക്കാരായ അമ്മമാർക്ക് കുഞ്ഞിന് രണ്ട് വയസ് തികയുന്നത് വരെ പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന പദ്ധതിയാണ് മാതൃജ്യോതി. ഉപജീവന മാർഗങ്ങളില്ലാതെ കഴിയുന്ന അമ്മമാർക്ക് പൂർണ സമയവും കുഞ്ഞിനോടൊപ്പം ചെലവഴിക്കാൻ സഹായിക്കുന്നതിനാണ് ഈ പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്.ശാരീരിക, മാനസിക വെല്ലുവിളികൾ നേരിടുന്ന അമ്മമാർക്ക് ഇതിലൂടെ കുഞ്ഞിന് മികച്ച പരിചരണം നൽകാൻ സാധിക്കും. 2021-22ൽ മാതൃജ്യോതി പദ്ധതി പ്രകാരം 79 പേർക്കാണ് ധനസഹായം ലഭിച്ചത്.

പദ്ധതിയുടെ വിശദ വിവരങ്ങൾ

  • വാർഷികവരുമാനം ഒരു ലക്ഷം രൂപയിൽ താഴെയുള്ളവർക്കാണ് ആനുകൂല്യം ലഭിക്കുക.
  • വരുമാന സർട്ടിഫിക്കറ്റ്, ഭിന്നശേഷി തെളിയിക്കുന്ന രേഖകൾ സഹിതം ജില്ലാ സാമൂഹികനീതി ഓഫിസർക്കാണ് അപേക്ഷ നൽകേണ്ടത്.
  • പരമാവധി രണ്ടു തവണ മാത്രമാണ് പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുക.
  • അപേക്ഷകയുടെ സ്ഥിരമായി താമസിക്കുന്ന ജില്ലയിലാണ് അപേക്ഷ നൽകേണ്ടത്.
  • ദമ്പതികളിൽ രണ്ടുപേരും വൈകല്യം ബാധിച്ചവരാണെങ്കിൽ മുൻഗണന ലഭിക്കും. രണ്ടുപേരുടെയും മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം സമർപ്പിക്കണം. ഭർത്താവിന്റെ ഭിന്നശേഷി 40 ശതമാനത്തിൽ കൂടുതലായിരിക്കണം.

0 comments: