ടിക് ടോക്കുമായുള്ള മത്സരം ശക്തമാക്കുന്നതിന്‍റെ ഭാഗമായി ഫെയ്സ്‌ബുക്കില്‍ പുതിയ അപ്‌ഡേഷന്‍. സുഹൃത്തുക്കളുടെ എല്ലാ പോസ്റ്റുകളും ഉപഭോക്താക്കള്‍ക്ക് കാണാനാകുന്ന തരത്തിലാണ് അപ്ഡേഷന്‍.പുതിയ അപ്‌ഡേഷന്‍ മുഖേനെ ഫെയ്സ്‌ബുക്ക് ആപ്പില്‍ ഫീഡ്‌സ് എന്ന പുതിയ ടാബ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും.
ഫീഡ്‌സെന്ന ടാബില്‍ സുഹൃത്തുക്കള്‍, പേജുകള്‍, ഗ്രൂപ്പുകള്‍, ആള്‍ (All) എന്നിങ്ങനെ നാല് പ്രത്യേക വിഭാഗങ്ങളുണ്ടാകും. ഉപഭോക്താക്കള്‍ക്ക് ഏറ്റവും ഇഷ്ടമുള്ള പേജുകളെയും സുഹൃത്തുക്കളെയും ഗ്രൂപ്പുകളെയും മാത്രം ഉള്‍ക്കൊള്ളിച്ച് ഫേവറെെറ്റ് എന്ന ലിസ്റ്റ് ഉണ്ടാക്കാനും പുതിയ അപ്ഡേഷനിലൂടെ കഴിയും. ഇതിലൂടെ രസകരമായ റീല്‍സ് വിഡിയോകളും മറ്റ് വിഡിയോ ഉള്ളടക്കങ്ങളും ഹോം പേജില്‍ തന്നെ കൂടുതലായി പ്രത്യക്ഷപ്പെടും.
ഫെയ്സ്‌ബുക്കിന്‍റെ അല്‍ഗോരിതം അനുസരിച്ചാണ് പോസ്റ്റുകളും ഫീഡുകളും ഹോം പേജില്‍ ഇനിമുതല്‍ പ്രത്യക്ഷപ്പെടുക. ആപ്പ് ഓപ്പണ്‍ ചെയ്യുമ്ബോള്‍ വരുന്ന പേജ് ഇനി ഹോം എന്നാണ് അറിയപ്പെടുന്നത്. റീല്‍സ് നിര്‍മ്മിക്കാനുള്ള സൗകര്യവും ഇനിമുതല്‍ ഹോം പേജില്‍ തന്നെ ലഭ്യമാകും.
0 comments: