2022, ജൂലൈ 19, ചൊവ്വാഴ്ച

ഇനി വീട്ടില്‍ ഇരുന്ന് മുഖം കാണിച്ച്‌ ആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം! പുതിയ ആപ് അവതരിപ്പിച്ച്‌ യുഐഡിഎഐ; കൂടുതല്‍ അറിയാം

 


ആധാര്‍ കാര്‍ഡ് ഉടമകള്‍ക്ക് സന്തോഷവാര്‍ത്ത. മുഖം കാണിച്ച്‌ ഇനി ആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം.ഇതിനായി യുനീക് ഐഡന്റിഫികേഷന്‍ അതോറിറ്റി ഓഫ് ഇന്‍ഡ്യ (UIDAI) FaceRD App എന്ന പേരില്‍ ഒരു ആപ് പുറത്തിറക്കി. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആപ് എളുപ്പത്തില്‍ ഡൗണ്‍ലോഡ് ചെയ്യാം. ട്വീറ്റിലൂടെയാണ് യുഐഡിഎഐ ഇക്കാര്യം അറിയിച്ചത്.

വിവരങ്ങള്‍ അനുസരിച്ച്‌, ഈ ആപ് ഉപയോക്താവിന്റെ മുഖം തിരിച്ചറിയാന്‍ ഫേസ് ഓതന്റികേഷന്‍ ടെക്നോളജി ഉപയോഗിക്കുന്നു. ജീവന്‍ പ്രമാന്‍, റേഷന്‍ വിതരണം, കോവിന്‍ വാക്സിനേഷന്‍ ആപ്, സ്കോളര്‍ഷിപ് പദ്ധതികള്‍, കര്‍ഷക ക്ഷേമ പദ്ധതികള്‍ തുടങ്ങി ആധാറുമായി ബന്ധപ്പെട്ട വിവിധ ആപ്ലികേഷനുകള്‍ക്കായി ഫേസ് ഓതന്റികേഷന്‍ ഉപയോഗിക്കാം.

ഈ ഫീചര്‍ ഒടിപി (OTP) ഇല്ലാതെ പ്രവര്‍ത്തിക്കുന്നു. ഇത് ഉപയോഗിക്കുന്നതിന്, നിങ്ങള്‍ ആധാര്‍ കേന്ദ്രത്തിലേക്ക് പോകേണ്ടതില്ല. വീട്ടിലിരുന്ന് മൊബൈല്‍ ഫോണില്‍ നിന്നോ ലാപ്‌ടോപില്‍ നിന്നോ ആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. നിങ്ങളുടെ മുഖം വെളിച്ചത്തിലായിരിക്കാന്‍ ശ്രദ്ധിക്കുക.

 


0 comments: