2022, ജൂലൈ 21, വ്യാഴാഴ്‌ച

ഒപ്റ്റിക്കല്‍ ഫൈബര്‍ ടെക്‌നീഷ്യന്‍; തൊഴിലധിഷ്ഠിത കോഴ്സുമായി ബിഎസ്എന്‍എല്‍; യോ​ഗ്യത പത്താം ക്ലാസ്

ബി എസ് എന്‍ എല്‍ (BSNL)  ഒപ്റ്റിക്കല്‍ ഫൈബര്‍ ടെക്‌നീഷ്യന്‍ കോഴ്‌സിന് തിരുവനന്തപുരത്തെ കൈമനത്തുള്ള ബി.എസ്.എന്‍.എല്‍ റീജണല്‍ ടെലികോം സെന്റര്‍ (ആര്‍ ടി ടി സി ) അപേക്ഷകള്‍ ക്ഷണിക്കുന്നു. ഒരു മാസം ദൈര്‍ഘ്യമുള്ള തൊഴിലധിഷ്ഠിത കോഴ്‌സില്‍ തിരുവനന്തപുരത്തുള്ള ബി എസ് എന്‍ എല്‍ ആര്‍ടിടിസിയില്‍  വച്ചുള്ള പരിശീലനവും വിവിധ ബി.എസ്.എന്‍.എല്‍ യൂണിറ്റുകളില്‍ വച്ചുള്ള പ്രായോഗിക പരിശീലനവും ഉണ്ടായിരിക്കുന്നതാണ്. ഒപ്റ്റിക്കല്‍ ഫൈബര്‍ രംഗത്ത് മികച്ച പരിശീലനവും പ്രവൃത്തി പരിചയം ഉണ്ടാക്കുവാനും, ബി.എസ്.എന്‍.എല്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ ടെക്‌നീഷ്യന്‍ കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കുവാനും ഈ ട്രെയിനിംഗ് ഉപകരിക്കുന്നതാണ്. വിദ്യാഭ്യാസ യോഗ്യത 10-ാം ക്ലാസ്സ്. അടുത്ത ബാച്ച് ജൂലൈ 25 ന് ആരംഭിക്കും. വിശദവിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും http://rttctvm.bnsl.co.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

0 comments: