2022, ജൂലൈ 22, വെള്ളിയാഴ്‌ച

പ്ലസ് വണ്‍ പ്രവേശനം നീട്ടി; തിങ്കളാഴ്ച വരെ അപേക്ഷ നല്‍കാം

 


പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയപരിധി തിങ്കളാഴ്ച വൈകീട്ട് അഞ്ചുമണി വരെ നീട്ടി.സി.ബി.എസ്.ഇ വിദ്യാര്‍ഥികള്‍ക്ക് അവസരം നല്‍കുന്നതിന്റെ ഭാഗമായാണ് ഇത്. സി.ബി.എസ്.ഇ വിദ്യാര്‍ഥികളുടെ ഹരജി പരിഗണിച്ചാണ് ഹൈകോടതിയുടെ തീരുമാനം.സി.ബി.എസ്.ഇ ഫലം വരുന്നതു വരെ പ്ലസ് വണ്‍ പ്രവേശന നടപടികള്‍ നീട്ടിവെക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി നല്‍കിയത്. 

സി.ബി.എസ്.ഇ 10, 12 ക്ലാസ് പരീക്ഷകളുടെ ഫലം ഇന്നലെ  പ്രഖ്യാപിച്ചിരുന്നു.നീട്ടിയ സമയ പരിധി അവസാനിച്ച സാഹചര്യത്തിലാണ് തുടര്‍പഠനം നടത്താന്‍ സാധിക്കില്ലെന്ന് കാണിച്ച്‌ വിദ്യാര്‍ഥികള്‍ ഹൈകോടതിയെ സമീപിച്ചത്.എന്നാല്‍, സ്റ്റേറ്റ് സിലബസില്‍ പഠിച്ച വിദ്യാര്‍ഥികള്‍ ഒരു മാസമായി പ്രവേശനത്തിന് കാത്തിരിക്കുകയാണെന്നും ഇനി സമയം നീട്ടി നല്‍കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു

0 comments: