ഓണക്കാലത്ത് സര്‍ക്കാര്‍ സൗജന്യമായി വിതരണം ചെയ്യുന്ന സൗജന്യ ഭക്ഷ്യക്കിറ്റിന് സര്‍വിസ് ചാര്‍ജ് ഈടാക്കണമെന്ന് ആവശ്യം.ഓരോ കിറ്റിനും റേഷന്‍ കാര്‍ഡുടമകളില്‍നിന്ന് 15 രൂപ വീതം ഈടാക്കണമെന്നാണ് റേഷന്‍ വ്യാപാരി സംഘടന ആവശ്യപ്പെട്ടിരിക്കുന്നത്. ഓണത്തിന് റേഷന്‍ വ്യാപാരികള്‍ക്ക് ബോണസോ ഉത്സവബത്തയോ അനുവദിക്കാത്ത സാഹചര്യത്തിലാണ് ആവശ്യവുമായി സംഘടന രംഗത്തെത്തിയത്.
ധനമന്ത്രി കെ എന്‍ ബാലഗോപാലുമായുള്ള കൂടിക്കാഴ്ചയില്‍ ഓള് കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ 92,66,997 കാര്‍ഡുടമകളില്‍നിന്ന് റേഷന്‍ വ്യാപാരി ക്ഷേമനിധിയിലേക്ക് പ്രതിമാസം രണ്ട് രൂപവീതം പിരിച്ചെടുക്കാന്‍ അനുവദിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിയാലോചിച്ച ശേഷമേ തീരുമാനമെടുക്കൂ എന്ന് ധനമന്ത്രി സംഘടന നേതാക്കളെ അറിയിച്ചു.
0 comments: