2022, ജൂലൈ 26, ചൊവ്വാഴ്ച

അഞ്ഞൂറിന്റെ വ്യാജന്‍ ഒഴുകുന്നു, 'ഇ'യ്‌ക്ക് പകരം 'യു', ഗാന്ധിയുടെ നിറവും വേറെ; കള്ളനോട്ടിലെ ഈ വ്യത്യാസങ്ങള്‍ അറിഞ്ഞില്ലെങ്കില്‍ പണികിട്ടും

അഞ്ഞൂറ് രൂപയുടെ കള്ളനോട്ടുകള്‍ പ്രചരിക്കുന്നു. വ്യാപാരികളെയും പൊതുജനങ്ങളെയും ബാങ്ക് ജീവനക്കാരെയുമെല്ലാം കള്ളനോട്ടുകള്‍ വ്യാപകമാകുന്നത് കുഴയ്‌ക്കുകയാണ്.ബാങ്കുകളില്‍ പണമടയ്ക്കാന്‍ എത്തുമ്ബോള്‍ മാത്രമാണ് പലരും തങ്ങള്‍ക്ക് പറ്റിയ അബദ്ധം മനസിലാക്കുന്നത്.കഴിഞ്ഞ കുറച്ച്‌ മാസത്തിനിടെ നിരവധി തവണ പറ്റിക്കപ്പെട്ടവരുമുണ്ട്. യഥാര്‍ത്ഥ കറന്‍സിയുടെ അതേ വലിപ്പമാണ് കള്ള നോട്ടിനും. പെട്ടെന്ന് ആര്‍ക്കും ഈ നോട്ടുകള്‍ കണ്ടാല്‍ വ്യാജമാണെന്ന് മനസിലാകില്ല.

പിടികൂടിയ കള്ള നോട്ടുകളില്‍ റിസര്‍വ് ബാങ്ക് എന്നുള്ളതില്‍ റിസര്‍വ് എന്നതിന്റെ അവസാന ഇംഗ്ലീഷ് അക്ഷരം 'ഇ'യ്ക്ക് പകരം 'യു' എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വാട്ടര്‍മാര്‍ക്കിലുമുണ്ട് വ്യത്യാസം. യഥാര്‍ഥ നോട്ടില്‍ ഗാന്ധിജിയുടെ ചിത്രം വെള്ള നിറത്തിലാണ്.വ്യാജനില്‍ ഗാന്ധിയുടെ ചിത്രം വയലറ്റ് നിറത്തിലാണ്. കടകളിലാണ് കൂടുതലായും ഇത്തരം നോട്ടുകള്‍ കിട്ടാറുള്ളത്. വിലക്കയറ്റം മൂലം വലഞ്ഞിരിക്കുന്ന കച്ചവടക്കാര്‍ കള്ളനോട്ടുകള്‍ കൂടിയെത്തിയതോടെ കടുത്ത പ്രതിസന്ധിയിലാണ്.


0 comments: