2022, ജൂലൈ 31, ഞായറാഴ്‌ച

ഈ കിറ്റ് സൗജന്യമല്ല 1000 രൂപ കൊടുക്കണം, ഭാഗ്യമുണ്ടെങ്കില്‍ സമ്മാനം കിട്ടും: പുതിയ കിറ്റ് ഹിറ്റാക്കാന്‍ സര്‍ക്കാര്‍

 

ഇടത്തരം ഉപഭോക്താക്കളെ ലക്ഷ്യമി​ട്ട് സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റുകളിലൂടെ 1000 രൂപവിലയുള്ള ഭക്ഷ്യകിറ്റ് വിപണിയിലിറക്കുമെന്ന് മന്ത്രി അഡ്വ.ജി.ആര്‍. അനില്‍ പറഞ്ഞു. എറണാകുളം ഗാന്ധിനഗറിലെ സപ്ലൈകോ കേന്ദ്രകാര്യാലയത്തില്‍ വാര്‍ത്താസമ്മേളനം നടത്തുകയായി​രുന്നു മന്ത്രി. ഓരോ സൂപ്പര്‍മാര്‍ക്കറ്റും ഈ ഓണക്കാലത്ത് കുറഞ്ഞത് 250 കിറ്റുകള്‍ വീതം വിതരണം ചെയ്യും. സപ്ലൈകോയുടെ കീഴില്‍ 500 സൂപ്പര്‍ മാര്‍ക്കറ്റുകളാണ് സംസ്ഥാനത്തുള്ളത്. ബിസിനസ് പ്രമോഷന്റെ ഭാഗമായി ഓരോ 100 കിറ്റിനും ഒരു സമ്മാനവും ഉണ്ടാകും. പൊതുവിപണിയേക്കാള്‍ കുറഞ്ഞവിലയ്ക്ക് നിത്യോപയോഗ സാധനങ്ങള്‍ വിതരണം ചെയ്യുന്ന സപ്ലൈകോ ഔട്ട്ലെറ്റുകളിലേക്ക് ഇടത്തരക്കാരായ ഉപഭോക്താക്കളെ ആകര്‍ഷിക്കുകയെന്നതാണ് ലക്ഷ്യം. ഓണക്കാലത്ത് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള സൗജന്യ ഭക്ഷ്യകിറ്റുമായി ഇതിന് ബന്ധമില്ല.



0 comments: