SSLC പരീക്ഷയിൽ ഭിന്നശേഷി വിഭാഗത്തിലുളള മുഴുവൻ വിദ്യാർത്ഥികൾക്കും 25% ഗ്രേസ് മാർക്ക് അനുവദിക്കും
ശ്രവണ വൈകല്യമുള്ളവർ, ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവർ എന്നീ വിഭാഗം വിദ്യാർത്ഥികൾക്ക് എസ്എസ്എൽസി പരീക്ഷ വിജയിക്കുന്നതിന് വേണ്ടി മാത്രം ഓരോ വിഷയത്തിനും നൽകുന്ന 25% ഗ്രേസ് മാർക്ക് (25% mark) ഇതര ഭിന്നശേഷി വിഭാഗക്കാർക്കും അനുവദിക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി . 21 തരം വൈകല്യങ്ങൾ ഉള്ളവർക്കാണ് ഗ്രേസ് മാർക്ക് അനുവദിക്കുക. ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് ഏറെ ആശ്വാസകരമായ തീരുമാനമാണ് ഇതെന്ന് മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.
ജവഹർലാൽ നവോദയ വിദ്യാലയ ആറാം ക്ലാസ് സെലക്ഷൻ ടെസ്റ്റിന്റെ ഫലം പ്രഖ്യാപിച്ചു; പരിശോധിക്കാം
നവോദയ വിദ്യാലയ സമിതി, ജവഹർലാൽ നവോദയ വിദ്യാലയ (JNVST) ആറാം ക്ലാസ് സെലക്ഷൻ ടെസ്റ്റിന്റെ ഫലം ഇന്ന് പ്രഖ്യാപിച്ചു. പ്രവേശന പരീക്ഷയെഴുതിയ വിദ്യാർത്ഥികൾക്ക് ഓൺലൈനായി ഔദ്യോഗിക വെബ്സൈറ്റായ navodaya.gov.in ൽ ഫലം പരിശോധിക്കാം. 2022 ഏപ്രിൽ 30 നാണ് നവോദയ വിദ്യാലയ സമിതി പ്രവേശന പരീക്ഷ നടത്തിയത്. ഔദ്യോഗിക വെബ്സൈറ്റായ navodaya.gov.in. സന്ദർശിക്കുകഹോം പേജിൽ JNVST Class 6 result എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.റോൾനമ്പറും ജനനതീയതിയും നൽകി സബ്മിറ്റ് ചെയ്യുക.പരീക്ഷ ഫലം സ്ക്രീനിൽ ലഭ്യാമാകും.ഡൗൺലോഡ് ചെയ്ത് പ്രിന്റെടുക്കുക.കൂടുതൽ വിശദാംശങ്ങൾക്കായി വിദ്യാർത്ഥികൾ നവോദയ വിദ്യാലയ സമിതിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
സിബിഎസ്ഇ റിസൽട്ട്; ഫലം വൈകാൻ സാധ്യത; ഔദ്യോഗിക അറിയിപ്പ് ഇങ്ങനെ
സിബിഎസ്ഇ ഫലം വൈകാന്‍ സാധ്യതയെന്ന് റിപ്പോർട്ട്. ഫലം വരുന്നത് വരെ സര്‍വ്വകലാശാല പ്രവേശനം തുടങ്ങരുതെന്നും സിബിഎസ്ഇ അറിയിപ്പിൽ പറയുന്നു. നിര്‍ദ്ദേശം നടപ്പാക്കാന്‍ യുജിസിക്ക് സിബിഎസ്ഇ കത്ത് നല്‍കിയിട്ടുണ്ട്. സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷഫലം ജൂലൈ ആദ്യവാരത്തോടെ പ്രഖ്യാപിക്കുമെന്നായിരുന്നു ആദ്യത്തെ അറിയിപ്പ്. എന്നാൽ പരീക്ഷ ഫലം എന്ന് പ്രഖ്യാപിക്കുമെന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ല.
‘കിക്മയിൽ എം.ബി.എ. സീറ്റൊഴിവ്’
സഹകരണ വകുപ്പിനു കീഴിൽ സംസ്ഥാന സഹകരണ യൂണിയന്റെ നിയന്ത്രണത്തിലുളള നെയ്യാർഡാമിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) എം.ബി.എ. ജനറൽ വിഭാഗത്തിലും, സഹകരണ ജീവനക്കാരുടെ ആശ്രിതർക്കായുളള സംവരണ വിഭാഗത്തിലും സീറ്റൊഴിവുണ്ട്. 50 ശതമാനം മാർക്കിൽ കുറയാതെയുളള ബിരുദമാണ് യോഗ്യത. താൽപര്യമുളള വിദ്യാർഥികൾക്ക് meet.google.com/ttz-qbrj-chc എന്ന ലിങ്കിൽ ജൂലൈ 11ന് രാവിലെ 10നു നടക്കുന്ന ഓൺലൈൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: 8547618290, www.kicma.ac.in.
തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സുകൾ
സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എൽ.ബ്.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ തിരുവനന്തപുരം ഹെഡ് ഓഫീസിൽ ജൂലായിൽ ആരംഭിക്കുന്ന Computerised Financial Accounting & GST Using Tally കോഴ്‌സിലേക്ക് ഒഴിവുള്ള സീറ്റുകളിൽ പ്രവേശനത്തിന് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ ജൂലൈ 15 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560333.
ലൈഫ് സ്കിൽസ് എഡ്യൂക്കേഷൻ സർട്ടിഫിക്കറ്റ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജിൽ ഉടൻ ആരംഭിക്കുന്ന ലൈഫ് സ്കിൽസ് എഡ്യൂക്കേഷൻ സർട്ടിഫിക്കറ്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറു മാസം ദൈർഘ്യമുള്ള പ്രോഗ്രാമിന്റെ തിയറി, പ്രാക്ടിക്കൽ ക്ലാസ്സുകൾ അംഗീകൃത പഠനകേന്ദ്രത്തിന്റെ സഹായത്തോടെയാണ് നടത്തുന്നത്. പ്ലസ് ടു പാസ്സായവർക്ക് അപേക്ഷിക്കാം.അപേക്ഷാഫോറവും പ്രോസ്പെക്ടസും തിരുവനന്തപുരം നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവർത്തിക്കുന്ന എസ്.ആർ.സി ഓഫീസിൽ നിന്നും ലഭിക്കും. കോഴ്സ് സംബന്ധിച്ച വിശദാംശങ്ങൾ www.srccc.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
ഓഫ്‌സെറ്റ് പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സിൽ സീറ്റൊഴിവ്
സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിങ്ങും സംയുക്തമായി തിരുവനന്തപുരത്തുള്ള ട്രെയിനിംഗ് ഡിവിഷനിൽ ആരംഭിക്കുന്ന ഒരു വർഷ ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് ഇൻ ഓഫ്‌സെറ്റ് പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. അപേക്ഷകർ പ്ലസ്ടു/ വി.എച്ച്.എസ്.ഇ/ ഡിപ്ലോമ അഥവാ തത്തുല്യ യോഗ്യത പാസായിരിക്കണം. അപേക്ഷകൾ വിദ്യാഭ്യാസ യോഗ്യത, ജാതി വരുമാനം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും പാസ്‌പോർട്ട് സൈസ് ഫോട്ടോ സഹിതം കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റംഗ് ആൻഡ് ട്രെയിനിംഗ്, ട്രെയിനിനിംഗ് ഡിവിഷൻ, സിറ്റി സെന്റർ, പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം- 695024 ഫോൺ: 0471-2467728 എന്ന വിലാസത്തിൽ നേരിട്ട് ഹാജരാകണം. വെബ്‌സൈറ്റ്: www.captkerala.com.
ഐ.എച്ച്.ആർ.ഡിയിൽ ഹ്രസ്വകാല കോഴ്‌സുകൾ
സംസ്ഥാന സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ ആഭിമുഖ്യത്തിൽ പൈനാവ് മോഡൽ പോളിടെക്‌നിക് കോളേജിൽ ഓഗസ്റ്റിൽ ആരംഭിക്കുന്ന വിവിധ കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു.പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷന് ഡിഗ്രി പാസായിരിക്കണം. (PGDCA – 2 സെമസ്റ്റർ), ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷന് പ്ലസ് ടു പാസായിരിക്കണം (DCA – 1 സെമസ്റ്റർ), അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ബയോമെഡിക്കൽ എൻജിനിയറിങിന് ഇലക്‌ട്രോണിക്‌സിൽ ഡിഗ്രി അല്ലെങ്കിൽ അനുബന്ധ വിഷയങ്ങൾ/ മൂന്നു വർഷ ഡിപ്ലോമ (ADBME – 1 സെമസ്റ്റർ) എന്നിവയാണ് യോഗ്യതകൾ. കൂടുതൽ വിവരങ്ങൾക്ക് ഐ.എച്ച്.ആർ.ഡിയുടെ വെബ്‌സൈറ്റായ www.ihrd.ac.in സന്ദർശിക്കുക. ഫോൺ: 04862 232 246/ 297 617, 8547005084, 9495276791.
യൂണിവേഴ്സിറ്റി അറിയിപ്പുകൾ
എം .ജി .യൂണിവേഴ്സിറ്റി (www.mgu.ac.in).
പ്രാക്ടിക്കൽ പരീക്ഷ
മൂന്നാം സെമസ്റ്റർ ബി.എഡ്. സ്‌പെഷ്യൽ എഡ്യുക്കേഷൻ (ലേണിങ് ഡിസെബിലിറ്റി ആന്റ് ഇന്റലക്ച്വൽ ഡിസ്സെബിലിറ്റി - 2020 അഡ്മിഷൻ - റെഗുലർ / സപ്ലിമെന്ററി - ക്രെഡിറ്റ് ആന്റ് സെമസ്റ്റർ), ജൂലൈ 2022 പ്രായോഗിക പരീക്ഷ ജൂലൈ 11 മുതൽ 14 വരെ വിവിധ കേന്ദ്രങ്ങളിൽ നടത്തും. വിശദമായ ടൈം ടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ (
പരീക്ഷാ ഫലം
2021 സെപ്റ്റംബറിൽ നടത്തിയ ബി.കോം. മോഡൽ I (പാർട്ട് 1 - ഇംഗ്ലീഷ്, പാർട്ട് 2 - അഡീഷണൽ ലാംഗ്വേജ് - ആനുവൽ സ്‌കീം - അദാലത്ത് സ്‌പെഷ്യൽ മെഴ്‌സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷ നിശ്ചിത ഫീസ് സഹിതം ജൂലൈ 22 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സ്വീകരിക്കും. വിശദവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ
പി.എച്ച്.ഡി എൻട്രൻസ് പരീക്ഷ മാറ്റി
ജൂലൈ ഒൻപത് (ശനി), പത്ത് (ഞായർ) തീയതികളിൽ കോട്ടയം സി.എം.എസ്. കോളേജിൽ വച്ച് നടത്താൻ നിശ്ചയിച്ചിരുന്ന പി.എച്ച്.ഡി പ്രവേശന പരീക്ഷ 2022 യഥാക്രമം ജൂലൈ 16 (ശനി), 17 (ഞായർ) തീയതികളിലേക്ക് മാറ്റി വച്ചു. വിശദവിവരങ്ങൾക്ക് http://phd.mgu.ac.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുകയോ 0481-2732947 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക
കരാർ നിയമനം
മഹാത്മാഗാന്ധി സർവ്വകലാശാലക്ക് കീഴിൽ കോട്ടയം, തലപ്പാടിയിൽ പ്രവർത്തിക്കുന്ന അന്തർ സർവ്വകലാശാല ബയോമെഡിക്കൽ ഗവേഷണ കേന്ദ്രത്തിലേക്ക് ടെക്‌നീഷ്യൻ കം ഇലക്ട്രിക്കൽ സബ് സ്റ്റേഷൻ ഓപ്പറേറ്ററുടെ ഒരൊഴിവിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങൾ www.iucbr.ac.in എന്ന വെബ് സൈറ്റിൽ.
സീറ്റൊഴിവ്
മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് എനർജി മെറ്റീരിയൽസ് വകുപ്പിൽ എം.ടെക് എനർജി സയൻസ് ആന്റ് ടെക്‌നോളജി പ്രോഗ്രാമിൽ എസ്.ടി. വിഭാഗത്തിൽ ഒന്നും ജനറൽ, എസ്.സി. വിഭാഗങ്ങളിൽ രണ്ടും വീതം സീറ്റുകൾ ഒഴിവുണ്ട്. അർഹരായ വിദ്യാർത്ഥികൾ അസ്സൽ യോഗ്യതാ രേഖകളുമായി ജൂലൈ ഏഴ് രാവിലെ 11 ന് സ്‌കൂൾ ഓഫ് എനർജി മെറ്റീരിയൽസ് ഓഫീസിൽ സി.എ.പി. സെല്ലിൽ റൂം നമ്പർ 88 ബി യിൽ നേരിട്ട് ഹാജരാകേണ്ടതാണ്. യോഗ്യത സംബന്ധിച്ച വിശദവിവരങ്ങൾക്ക് സർവ്വകലാശാല വെബ്‌സൈറ്റ് സന്ദർശിക്കുക
അപേക്ഷ തീയതി നീട്ടി
ഒന്നാം സെമസ്റ്റർ എം.എസ്.ഡബ്ല്യു., എം.എ. പ്രിന്റ് ആന്റ് ഇലക്ട്രോണിക്‌സ് ജേർണലിസം (2021 അഡ്മിഷൻ - റെഗുലർ / 2020 അഡ്മിഷൻ - ഇംപ്രൂവ്‌മെന്റ് / 2020-2019 അഡ്മിഷനനുകൾ - സപ്ലിമെന്ററി) ബിരുദ പരീക്ഷകൾക്ക് പിഴയില്ലാതെ ജൂലൈ നാല് മുതൽ ഏഴ് വരെയും 525 രൂപ പിഴയോടു കൂടി ജൂലൈ എട്ട് മുതൽ 11 വരെയും 1050 രൂപ സൂപ്പർഫൈനോടു കൂടി ജൂലൈ 12 നും ഓൺലൈനായി രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ
പരീക്ഷാ ഫലം
2021 നവംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.സി.എ. (റെഗുലർ / സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷ നിശ്ചിത നിരക്കിലുള്ള ഫീസ് സഹിതം ജൂലൈ 19 വരെ സർവ്വകലാശാലയിൽ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ .
കണ്ണൂർ യൂണിവേഴ്സിറ്റി (www.kannuruniversity.ac.in)
ഹാൾടിക്കറ്റ്
14.07.2022 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ (റെഗുലർ), ഏപ്രിൽ 2021 പരീക്ഷയുടെ ഹാൾടിക്കറ്റു് വെബ്സൈറ്റിൽ ലഭ്യമാണ്. ഫോട്ടോ പതിച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ ഹോൾടിക്കറ്റിനൊപ്പം ഫോട്ടോ രേഖപ്പെടുത്തിയ ഏതെങ്കിലും ഗവ. അംഗീകൃത അസ്സൽ തിരിച്ചറിയൽ കാർഡുമായി പരീക്ഷക്ക് ഹാജരാകണം.
പരീക്ഷാവിജ്ഞാപനം
ഏഴ് (നവംബർ 2020), എട്ട് (ഏപ്രിൽ 2021) സെമസ്റ്റർ ബി. ടെക്. (പാർട് ടൈം ഉൾപ്പെടെ) സപ്ലിമെന്ററി പരീക്ഷകൾക്ക് 12.07.2022 മുതൽ 18.07.2022 വരെ പിഴയില്ലാതെയും 20.07.2022 വരെ പിഴയോടെയും അപേക്ഷിക്കാം. 2011 മുതൽ 2014 വരെയുള്ള വിദ്യാർഥികളുടെ അവസാന അവസരമാണ്.
പരീക്ഷാഫലം
നാലാം സെമസ്റ്റർ എം. കോം. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഏപ്രിൽ 2022 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 18.07.2022 ന് വൈകുന്നേരം 5 മണി വരെ ഓൺലൈനായി അപേക്ഷിക്കാം.
സ്പോട്സ് സ്പെഷ്യൽ പരീക്ഷ
അഞ്ചാം സെമസ്റ്റർ ബിരുദ സ്പോട്സ് സ്പെഷ്യൽ (നവംബർ 2021) പരീക്ഷകൾ 12.07.2022 ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ ഉടൻ പ്രസിദ്ധീകരിക്കും
ടൈംടേബിൾ
25.07.2022 ന് ആരംഭിക്കുന്ന അഫീലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ എം. സി. എ. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) നവംബർ 2021 പരീക്ഷാ ടൈംടേബിളുകൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാഫലം
· മൂന്നാം സെമസ്റ്റർ ബി. എ., ബി. എസ് സി. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), നവംബർ 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 16.07.2022 ന് വൈകുന്നേരം 5 മണി വരെ ഓൺലൈനായി അപേക്ഷിക്കാം
· മൂന്നും (ഒക്റ്റോബർ 2020), അഞ്ചും (നവംബർ 2020) സെമസ്റ്റർ ബി. ടെക്. സപ്ലിമെന്ററി/ പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
പ്രായോഗിക പരീക്ഷ
മൂന്നാം സെമസ്റ്റർ ബി. കോം. റെഗുലർ / സപ്ലിമെന്ററി നവംബർ 2021 പരീക്ഷയുടെ ഇന്റ്രൊഡക്ഷൻ ടു കംപ്യൂട്ടേഴ്സ് ആൻഡ് നെറ്റുവർക്സ് പേപ്പറിന്റെ പ്രായോഗിക പരീക്ഷകൾ 07.07.2022, 08.07.2022 തീയതികളിൽ അതാതു കോളേജുകളിൽ നടക്കും. വിശദമായ ടൈംടേബിൾ യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ ലഭ്യമാണ്.
അഫ്സൽ-ഉൽ-ഉലമ പ്രിലിമിനറി - അപേക്ഷ ക്ഷണിച്ചു.
കണ്ണൂർ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഓറിയന്റൽ ടൈറ്റിൽ കോളേജുകളിൽ 2022-23 വർഷത്തെ അഫ്സൽ-ഉൽ-ഉലമ പ്രിലിമിനറി കോഴ്സിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. 2022 ജൂലൈ 21 വരെ അതാതു കോളേജുകളിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്. പ്രവേശന വിജ്ഞാപനം സർവകലാശാല വെബ് സൈറ്റിൽ .
0 comments: