2022, ജൂലൈ 10, ഞായറാഴ്‌ച

യൂട്യൂബ് ഉപയോഗിക്കുന്നവരാണോ? ഈ കാര്യങ്ങള്‍ അറിഞ്ഞില്ലെങ്കില്‍ നിങ്ങളുടെ ഫോണും ഹാക്ക് ചെയ്യപ്പെട്ടേക്കാം

 

യൂട്യൂബ് വീഡിയോകളിലൂടെ പുതിയ മാല്‍വെയറുകള്‍ പ്രചരിപ്പിക്കാനൊരുങ്ങി തട്ടിപ്പ് സംഘങ്ങള്‍. വാട്സ്‌ആപ്പ്, ഗൂഗിള്‍ പ്ലേ സ്റ്റോര്‍ എന്നിവയിലൊക്കെ മാല്‍വെയര്‍ തട്ടിപ്പുകള്‍ നടത്തിയതിനുശേഷമാണ് ഹാക്കര്‍മാര്‍ യൂട്യൂബിലും എത്തിയിരിക്കുന്നത്.വീഡിയോകള്‍ സ്ക്രോള്‍ ചെയ്യുമ്ബോള്‍, നിങ്ങളെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ഉടനടി ഹാക്കര്‍മാരുടെ കയ്യില്‍ എത്തും എന്നതാണ് പുതിയ തട്ടിപ്പ്.

ഉപയോക്താക്കളുടെ ഉപകരണത്തില്‍ നിന്ന് സെന്‍സിറ്റീവ് ബ്രൗസര്‍ ഡാറ്റയും ക്രിപ്റ്റോ കറന്‍സി വാലറ്റുകളും മോഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ എത്തുന്ന ഈ മാല്‍വെയറുകള്‍ക്ക് 'പെന്നിവൈസ്' എന്നാണ് പേര് നല്‍കിയിട്ടുള്ളത്. സെന്‍സിറ്റീവ് ബ്രൗസര്‍ ഡാറ്റകള്‍ക്ക് പുറമേ, ടെലഗ്രാം മെസേജുകള്‍, സ്ക്രീന്‍ഷോട്ടുകള്‍ ഉള്‍പ്പെടെയുള്ളവ ഹാക്കര്‍മാരുടെ കയ്യില്‍ എത്തും. സൈബിള്‍ റിസര്‍ച്ച്‌ ലാബിലെ സൈബര്‍ ഗവേഷകരാണ് പെന്നിവൈസ് യൂട്യൂബില്‍ കണ്ടെത്തിയത്.

ഉപയോക്താവിന്റെ സിസ്റ്റത്തിലെ എല്ലാ ഡാറ്റയും ശേഖരിച്ചതിനുശേഷം ഹാക്കര്‍മാര്‍ ഒറ്റ ഫയലിലേക്കാണ് വിവരങ്ങള്‍ കംപ്രസ് ചെയ്യുന്നത്. സിസ്റ്റത്തില്‍ നിന്ന് ലോഗിന്‍ ക്രെഡന്‍ഷ്യലുകള്‍, കുക്കികള്‍, എന്‍ക്രിപ്ഷന്‍ കീകള്‍, പാസ്‌വേഡുകള്‍, ഡിസ്കോഡ് ടോക്കണുകള്‍ എന്നിവയും ഈ മാല്‍വെയര്‍ ഉടനടി കണ്ടെത്തും.

0 comments: