യുകെയില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവരെ ഉന്നം വെച്ച് പുതിയ തട്ടിപ്പുകള്‍ എത്തിയിരിക്കുകയാണ് . വാട്സ്‌ആപ്പിലൂടെയാണ് ഇത്തരം വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നത്.യുകെ സര്‍ക്കാരില്‍ നിന്നുള്ള മെസേജെന്ന വ്യാജയാണ് തട്ടിപ്പ് ആരംഭിക്കുന്നത്. ഇത്തരം വ്യാജ സന്ദേശങ്ങളോട് പരമാവധി പ്രതികരിക്കാതിരിക്കാനാണ് വാട്സ്‌ആപ്പ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.
ഫിഷിംഗ് ക്യാമ്പിയിനിന്റെ ഭാഗമായാണ് ഇത്തരം തട്ടിപ്പുകള്‍ നടക്കുന്നത്. വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സൗജന്യ വിസ, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവയാണ് തട്ടിപ്പുകാര്‍ വാഗ്ദാനം ചെയ്യുന്നത്. യുകെ സര്‍ക്കാരില്‍ നിന്നുള്ള വ്യാജ മെസേജിനോടൊപ്പം യുകെ വിസ ആന്‍ഡ് ഇമിഗ്രേഷന്‍ വെബ്സൈറ്റിന്റെ പേരിലുള്ള വ്യാജ ഡൊമെയ്നും ചേര്‍ക്കും. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്ബോള്‍ ഒറിജിനല്‍ എന്ന തോന്നിപ്പിക്കുന്ന തരത്തിലുള്ള വെബ്സൈറ്റിലേക്കാണ് ഉപയോക്താക്കള്‍ എത്തുക. ഇതില്‍ നിരവധി ജോലി ഒഴിവുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടാകും. കൂടാതെ, ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ നിരവധി ഓഫറുകളും നല്‍കിയിട്ടുണ്ടാകും.
ഉപയോക്താക്കളുടെ പേരുകള്‍, ഇമെയില്‍ വിലാസം, ഫോണ്‍ നമ്ബര്‍, വൈവാഹിക നില, തൊഴില്‍ നില തുടങ്ങിയ വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുകയാണ് ഈ വ്യാജ സന്ദേശത്തിലൂടെ തട്ടിപ്പുകാര്‍ ലക്ഷ്യമിടുന്നത്.
0 comments: