2022, ജൂലൈ 10, ഞായറാഴ്‌ച

പ്ലസ് വണ്‍ ഏകജാലക പ്രവേശനം: നാളെ മുതല്‍ അപേക്ഷിക്കാം

 

കേരളത്തിലെ പ്ലസ് വണ്‍ ഹയര്‍സെക്കന്‍ഡറി കോഴ്സുകളിലേക്ക് ഏകജാലക വഴി ജൂലായ് 11 മുതല്‍ 18 വരെ www.admission.dge.kerala.gov.in വഴി അപേക്ഷിക്കാം.ആദ്യഘട്ടത്തില്‍ത്തന്നെ മൂന്ന് അലോട്ട്മെന്റുകള്‍ നടത്താനും ആവശ്യമായ ജില്ലകളില്‍ സീറ്റുവര്‍ധന അനുവദിക്കാനും തീരുമാനിച്ചു. നീന്തലിന് നല്‍കിയിരുന്ന രണ്ടു ബോണസ് പോയന്റ് ഇക്കുറി ഉണ്ടാവില്ല.

തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ എല്ലാ സര്‍ക്കാര്‍സ്‌കൂളുകളിലും 30 ശതമാനവും എയ്ഡഡ് സ്‌കൂളുകളില്‍ 20 ശതമാനവും മാര്‍ജിനല്‍ സീറ്റുവര്‍ധന അനുവദിച്ചു. ആവശ്യപ്പെടുന്ന എയ്ഡഡ് സ്‌കൂളുകള്‍ക്ക് 10 ശതമാനംകൂടി വര്‍ധന അനുവദിക്കാനും തീരുമാനിച്ചു.

കൊല്ലം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലും 20 ശതമാനം മാര്‍ജിനല്‍ സീറ്റുവര്‍ധന അനുവദിക്കും.

0 comments: