2022, ജൂലൈ 8, വെള്ളിയാഴ്‌ച

(July 9)ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement

 

പ്ലസ് വണ്‍ പ്രവേശനം: തിങ്കളാഴ്ച മുതല്‍ അപേക്ഷിക്കാം

 ഈ വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനത്തിന് തിങ്കളാഴ്ച മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. പ്ലസ് വണ്‍ പ്രവേശന നടപടികള്‍ സംബന്ധിച്ചുള്ള പ്രോസ്പെക്ടസ് പുറത്തിറങ്ങി.അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാന ദിവസം ജൂലൈ 18. ജൂലൈ 21 ന് ട്രെയല്‍ അലോട്ട്മെന്‍റും 27ന് ആദ്യഅലോട്ട്മെന്‍റും നടക്കും. മുഖ്യഘട്ടത്തിന് അവസാന അലോട്ട്മെന്‍റ് ഓഗസ്റ്റ് 11 നാണ്.ഓഗസ്റ്റ് 17ന് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കും. മുഖ്യ ഘട്ടം അലോട്ട്മെന്‍റ് കഴിഞ്ഞാല്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ച്‌ സപ്ലിമെന്‍ററി അലോട്ട്മെന്‍റുകളിലൂടെഒഴിവുകള്‍ നികത്തി സെപ്റ്റംബര്‍ 30 ന് പ്രവേശന നടപടികള്‍ അവസാനിപ്പിക്കും. നീന്തലിനു നല്‍കി വന്നിരുന്ന രണ്ട് ബോണസ് പോയിന്‍റ് ഇക്കുറി ഒഴിവാക്കി

പ്ലസ്​ വണ്‍: ഏഴ്​ ജില്ലകളില്‍ 30 ശതമാനം സീറ്റ്​ വര്‍ധന

 പ്ല​സ്​ വ​ണ്‍ പ്ര​വേ​ശ​ന​ത്തി​ന്​ ഏ​ഴ്​ ജി​ല്ല​ക​ളി​ല്‍ 30 ശ​ത​മാ​ന​വും മൂ​ന്നു​ ജി​ല്ല​ക​ളി​ല്‍ 20 ശ​ത​മാ​ന​വും സീ​റ്റ്​ വ​ര്‍​ധി​പ്പി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു.മു​ന്‍​വ​ര്‍​ഷ​ങ്ങ​ളി​ല്‍​നി​ന്ന്​ വ്യ​ത്യ​സ്ത​മാ​യി ഇ​ത്ത​വ​ണ മു​ഖ്യ​ഘ​ട്ടം മു​ത​ല്‍​ത​ന്നെ ആ​നു​പാ​തി​ക സീ​റ്റ് വ​ര്‍​ധ​ന​യും താ​ല്‍​ക്കാ​ലി​ക അ​ധി​ക ബാ​ച്ചു​ക​ളും അ​നു​വ​ദി​ച്ചാ​കും അലോ​ട്ട്‌​മെ​ന്‍റ്​ പ്ര​ക്രി​യ. ഇ​തി​നു​ള്ള സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വു​ക​ള്‍​ വൈ​കാ​തെ പു​റ​ത്തി​റ​ങ്ങും.തി​രു​വ​ന​ന്ത​പു​രം, പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, വ​യ​നാ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​കോ​ട്​ ജി​ല്ല​ക​ളി​ലെ സ​ര്‍​ക്കാ​ര്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളു​ക​ളി​ലാ​ണ്​ 30 ശ​ത​മാ​നം സീ​റ്റ്​ വ​ര്‍​ധ​ന. ഈ ​ജി​ല്ല​ക​ളി​ലെ എ​യ്​​ഡ​ഡ്​ സ്കൂ​ളു​ക​ളി​ല്‍ 20 ശ​ത​മാ​നം സീ​റ്റ്​ വ​ര്‍​ധ​ന അ​നു​വ​ദി​ക്കും.

പ്ലസ് വണ്‍ പ്രവേശനം: വിജ്ഞാപനത്തിന് മുൻപ് അക്ഷയ വഴി അപേക്ഷ വാങ്ങി; 25 രൂപക്ക് പകരം ഫീസ് 140 രൂപ!

പ്ലസ്‌ വണ്‍ പ്രവേശനത്തിന്‌ ഔദ്യോഗിക വിജ്ഞാപനം ഇറങ്ങുന്നതിന് മുൻപ്  അപേക്ഷാ ഫോറം സ്വീകരിച്ച്‌ അക്ഷയ കേന്ദ്രങ്ങള്‍.11-ന് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണം ആരംഭിക്കാനിരിക്കെയാണ്, സ്വന്തം നിലക്ക് അപേക്ഷ ഫോറം അച്ചടിച്ച്‌ വിതരണം ചെയ്തത്. അപേക്ഷ ഫോറത്തിന് മാത്രം 10 രൂപയാണ് കേന്ദ്രങ്ങളില്‍ ഈടാക്കുന്നത്.പഠിച്ചിറങ്ങിയ സ്‌കൂളിലെ കമ്പ്യൂട്ടർ അനുബന്ധ സൗകര്യങ്ങളും അധ്യാപകരുടെ സഹായത്തോടെ അപേക്ഷ സമര്‍പ്പിക്കാമെന്ന് വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായി സ്കൂളുകള്‍ക്കും വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍, അക്ഷയ കേന്ദ്രങ്ങളില്‍ നിന്ന് ഒരു കുട്ടിയോട് അപേക്ഷ സമര്‍പ്പണത്തിനായി 140 രൂപയാണ് ഈടാക്കിയത്. കോഴ്‌സിന് ചേരുന്ന സമയത്ത് 25 രൂപമാത്രമാണ് അപേക്ഷ ഫീസായി നല്‍കേണ്ടത്. ഇതിനാണ് അഞ്ചിരട്ടിയിലേറെ ഫീസ് ഈടാക്കി കുട്ടികളെ ചൂഷണം ചെയ്യുന്നത്.

പെയിൻറിങ്, സ്കൾപ്ചർ, അപ്ലൈഡ് ആർട്ട്‌ ; ബാച്ചിലർ ഓഫ് ഫൈനാർട്സ് പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം

 തിരുവനന്തപുരം, തൃശ്ശൂർ ഫൈനാർട്സ് കോളേജുകൾ, മാവേലിക്കര രാജാരവിവർമ കോളേജ് ഓഫ് ഫൈനാർട്സ് എന്നിവിടങ്ങളിലെ നാലുവർഷ ബാച്ചിലർ ഓഫ് ഫൈനാർട്സ് (ബി.എഫ്.എ.) പ്രോഗ്രാമുകളിലേക്ക് കേരള സാങ്കേതികവിദ്യാഭ്യസ ഡയറക്ടറേറ്റ് അപേക്ഷ ക്ഷണിച്ചു. അപേക്ഷാർഥി പ്ലസ്ടു/തുല്യപരീക്ഷ ജയിച്ചിരിക്കണം. 2022 ഡിസംബർ 31-ന് 17 വയസ്സ് പൂർത്തിയാക്കിയിരിക്കണം. ഉയർന്ന പ്രായപരിധിയില്ല.വിശദമായ പരീക്ഷാഘടന admissions.dtekerala.gov.in ലെ പ്രോഗ്രാം ലിങ്കിൽനിന്ന്‌ ഡൗൺലോഡുചെയ്തെടുക്കാവുന്ന പ്രോസ്പെക്ടസ്സിൽ ലഭിക്കും. അപേക്ഷ ഇതേ വെബ്സൈറ്റ് ലിങ്ക് വഴി ജൂലായ് 15 വരെ നൽകാം

പാചകം ഇഷ്ടമാണോ, പ്ലസ് ടു യോഗ്യതയുണ്ടോ? ഫുഡ് പ്രൊഡക്ഷനില്‍ ഡിപ്ലോമ നേടാം

 കോവളത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജി ഒന്നരവർഷത്തെ ഡിപ്ലോമ ഇൻ ഫുഡ് പ്രൊഡക്‌ഷൻ പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ കീഴിലുള്ള സ്ഥാപനമാണ്. പ്ലസ്ടു ജയിച്ചവർക്ക് അപേക്ഷിക്കാം. 1.7.2022-ന് 25വയസ്സ് കവിഞ്ഞിരിക്കരുത്. പട്ടിക വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ മൂന്നുവർഷത്തെ ഇളവുണ്ട്.അപേക്ഷാ ഫോറം, വിജ്ഞാപനം എന്നിവ www.ihmctkovalam.ac.in ൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകൾ സഹിതം ജൂലായ് ആറിന് വൈകീട്ട് അഞ്ചിനകം administration@ihmctkovalam.org യിലേക്ക് അയക്കണം. 

ഓഫ്‌സെറ്റ് പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സിൽ സീറ്റൊഴിവ്

സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിങ്ങും സംയുക്തമായി തിരുവനന്തപുരത്തുള്ള ട്രെയിനിംഗ് ഡിവിഷനിൽ ആരംഭിക്കുന്ന ഒരു വർഷ ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് ഇൻ ഓഫ്‌സെറ്റ് പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. അപേക്ഷകർ പ്ലസ്ടു/ വി.എച്ച്.എസ്.ഇ/ ഡിപ്ലോമ അഥവാ തത്തുല്യ യോഗ്യത പാസായിരിക്കണം. അപേക്ഷകൾ വിദ്യാഭ്യാസ യോഗ്യത, ജാതി വരുമാനം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും പാസ്‌പോർട്ട് സൈസ് ഫോട്ടോ സഹിതം കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റംഗ് ആൻഡ് ട്രെയിനിംഗ്, ട്രെയിനിനിംഗ് ഡിവിഷൻ, സിറ്റി സെന്റർ, പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം- 695024 ഫോൺ: 0471-2467728 എന്ന വിലാസത്തിൽ നേരിട്ട് ഹാജരാകണം. വെബ്‌സൈറ്റ്: www.captkerala.com.

കിറ്റ്‌സിൽ എം.ബി.എ സീറ്റ് ഒഴിവ്

ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ എം.ബി.എ (ട്രാവൽ ആൻഡ് ടൂറിസം) കോഴ്‌സിന് ജനറൽ വിഭാഗത്തിലും സംവരണ വിഭാഗത്തിലും ഏതാനും സീറ്റ് ഒഴിവുണ്ട്. താൽപര്യമുള്ള വിദ്യാർഥികൾ www.kittsedu.org ൽ അപേക്ഷിക്കണം.അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ബിരുദവും  CAT/KMAT/CMAT യോഗ്യതയും ഉള്ളവർക്ക് അപേക്ഷിക്കാം. ജർമ്മൻ, ഫ്രഞ്ച് ഭാഷകൾ പഠിക്കാൻ സൗകര്യവും നൽകുന്ന കോഴ്‌സിൽ പ്ലെയിസ്‌മെന്റ് സൗകര്യവും നൽകുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: 9447013046, 0471-2327707.

താത്കാലിക ഉത്തര സൂചിക

2022 ജൂൺ 25ന് നടന്ന യു.എസ്.എസ്. പരീക്ഷയുടെ താൽക്കാലിക ഉത്തരസൂചിക www.pareekshabhavan.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഉത്തരങ്ങൾ സംബന്ധിച്ച പരാതികൾ വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള നിശ്ചിത മാതൃകയിലുള്ള ഫോമിൽ അനുബന്ധ രേഖകൾ സഹിതം ജൂലൈ 13 വൈകിട്ട് അഞ്ചിനു മുമ്പായി നേരിട്ടോ തപാൽ മാർഗമോ പരീക്ഷാ സെക്രട്ടറി, പരീക്ഷാഭവൻ, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ സമർപ്പിക്കണം. വൈകി ലഭിക്കുന്നതും മാതൃകാ ഫോമിൽ അല്ലാത്തതുമായ പരാതികൾ സ്വീകരിക്കില്ല.

ഐ.എച്ച്.ആർ.ഡിയിൽ ഹ്രസ്വകാല കോഴ്‌സുകൾ

സംസ്ഥാന സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ ആഭിമുഖ്യത്തിൽ പൈനാവ് മോഡൽ പോളിടെക്‌നിക് കോളേജിൽ ഓഗസ്റ്റിൽ ആരംഭിക്കുന്ന വിവിധ കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു.പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷന് ഡിഗ്രി പാസായിരിക്കണം. (PGDCA – 2 സെമസ്റ്റർ), ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷന് പ്ലസ് ടു പാസായിരിക്കണം (DCA – 1 സെമസ്റ്റർ), അഡ്വാൻസ്ഡ്  ഡിപ്ലോമ ഇൻ ബയോമെഡിക്കൽ എൻജിനിയറിങിന് ഇലക്‌ട്രോണിക്‌സിൽ ഡിഗ്രി അല്ലെങ്കിൽ അനുബന്ധ വിഷയങ്ങൾ/ മൂന്നു വർഷ ഡിപ്ലോമ (ADBME –  1 സെമസ്റ്റർ) എന്നിവയാണ് യോഗ്യതകൾ. കൂടുതൽ വിവരങ്ങൾക്ക് ഐ.എച്ച്.ആർ.ഡിയുടെ വെബ്‌സൈറ്റായ www.ihrd.ac.in സന്ദർശിക്കുക. ഫോൺ: 04862 232 246/ 297 617, 8547005084, 9495276791.

യൂണിവേഴ്സിറ്റി അറിയിപ്പുകൾ 

എം .ജി .യൂണിവേഴ്സിറ്റി (www.mgu.ac.in).

പ്രാക്ടിക്കൽ പരീക്ഷ

മൂന്നാം സെമസ്റ്റർ ബി.എഡ്. സ്‌പെഷ്യൽ എഡ്യുക്കേഷൻ (ലേണിങ് ഡിസെബിലിറ്റി ആന്റ് ഇന്റലക്ച്വൽ ഡിസ്സെബിലിറ്റി - 2020 അഡ്മിഷൻ - റെഗുലർ / സപ്ലിമെന്ററി - ക്രെഡിറ്റ് ആന്റ് സെമസ്റ്റർ), ജൂലൈ 2022 പ്രായോഗിക പരീക്ഷ ജൂലൈ 11 മുതൽ 14 വരെ വിവിധ കേന്ദ്രങ്ങളിൽ നടത്തും. വിശദമായ ടൈം ടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ (

പരീക്ഷാ ഫലം

2021 സെപ്റ്റംബറിൽ നടത്തിയ ബി.കോം. മോഡൽ I (പാർട്ട് 1 - ഇംഗ്ലീഷ്, പാർട്ട് 2 - അഡീഷണൽ ലാംഗ്വേജ് - ആനുവൽ സ്‌കീം - അദാലത്ത് സ്‌പെഷ്യൽ മെഴ്‌സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷ നിശ്ചിത ഫീസ് സഹിതം ജൂലൈ 22 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സ്വീകരിക്കും. വിശദവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ

പി.എച്ച്.ഡി എൻട്രൻസ് പരീക്ഷ മാറ്റി

ജൂലൈ ഒൻപത് (ശനി), പത്ത് (ഞായർ) തീയതികളിൽ കോട്ടയം സി.എം.എസ്. കോളേജിൽ വച്ച് നടത്താൻ നിശ്ചയിച്ചിരുന്ന പി.എച്ച്.ഡി പ്രവേശന പരീക്ഷ 2022 യഥാക്രമം ജൂലൈ 16 (ശനി), 17 (ഞായർ) തീയതികളിലേക്ക് മാറ്റി വച്ചു.  വിശദവിവരങ്ങൾക്ക് http://phd.mgu.ac.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുകയോ 0481-2732947 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക

കരാർ നിയമനം

മഹാത്മാഗാന്ധി സർവ്വകലാശാലക്ക് കീഴിൽ കോട്ടയം, തലപ്പാടിയിൽ പ്രവർത്തിക്കുന്ന അന്തർ സർവ്വകലാശാല ബയോമെഡിക്കൽ ഗവേഷണ കേന്ദ്രത്തിലേക്ക് ടെക്‌നീഷ്യൻ കം ഇലക്ട്രിക്കൽ സബ് സ്റ്റേഷൻ ഓപ്പറേറ്ററുടെ ഒരൊഴിവിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങൾ www.iucbr.ac.in എന്ന വെബ് സൈറ്റിൽ.

സീറ്റൊഴിവ്

മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് എനർജി മെറ്റീരിയൽസ് വകുപ്പിൽ എം.ടെക് എനർജി സയൻസ് ആന്റ് ടെക്‌നോളജി പ്രോഗ്രാമിൽ എസ്.ടി. വിഭാഗത്തിൽ ഒന്നും ജനറൽ, എസ്.സി. വിഭാഗങ്ങളിൽ രണ്ടും വീതം സീറ്റുകൾ ഒഴിവുണ്ട്.  അർഹരായ വിദ്യാർത്ഥികൾ അസ്സൽ യോഗ്യതാ രേഖകളുമായി ജൂലൈ ഏഴ് രാവിലെ 11 ന് സ്‌കൂൾ ഓഫ് എനർജി മെറ്റീരിയൽസ് ഓഫീസിൽ സി.എ.പി. സെല്ലിൽ റൂം നമ്പർ 88 ബി യിൽ നേരിട്ട് ഹാജരാകേണ്ടതാണ്.  യോഗ്യത സംബന്ധിച്ച വിശദവിവരങ്ങൾക്ക് സർവ്വകലാശാല വെബ്‌സൈറ്റ് സന്ദർശിക്കുക

അപേക്ഷ തീയതി നീട്ടി

ഒന്നാം സെമസ്റ്റർ എം.എസ്.ഡബ്ല്യു., എം.എ. പ്രിന്റ് ആന്റ് ഇലക്ട്രോണിക്‌സ് ജേർണലിസം (2021 അഡ്മിഷൻ - റെഗുലർ / 2020 അഡ്മിഷൻ - ഇംപ്രൂവ്‌മെന്റ് / 2020-2019 അഡ്മിഷനനുകൾ - സപ്ലിമെന്ററി) ബിരുദ പരീക്ഷകൾക്ക് പിഴയില്ലാതെ ജൂലൈ നാല് മുതൽ ഏഴ് വരെയും 525 രൂപ പിഴയോടു കൂടി ജൂലൈ എട്ട് മുതൽ 11 വരെയും 1050 രൂപ സൂപ്പർഫൈനോടു കൂടി ജൂലൈ 12 നും ഓൺലൈനായി രജിസ്റ്റർ ചെയ്യാം.  കൂടുതൽ വിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ 

പരീക്ഷാ ഫലം

2021 നവംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.സി.എ. (റെഗുലർ / സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.  പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷ നിശ്ചിത നിരക്കിലുള്ള ഫീസ് സഹിതം ജൂലൈ 19 വരെ സർവ്വകലാശാലയിൽ സ്വീകരിക്കും.  കൂടുതൽ വിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ .

കണ്ണൂർ യൂണിവേഴ്സിറ്റി (www.kannuruniversity.ac.in

ഹാൾടിക്കറ്റ്

14.07.2022 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ (റെഗുലർ), ഏപ്രിൽ 2021 പരീക്ഷയുടെ  ഹാൾടിക്കറ്റു് വെബ്സൈറ്റിൽ ലഭ്യമാണ്. ഫോട്ടോ പതിച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ ഹോൾടിക്കറ്റിനൊപ്പം ഫോട്ടോ രേഖപ്പെടുത്തിയ ഏതെങ്കിലും ഗവ. അംഗീകൃത അസ്സൽ തിരിച്ചറിയൽ കാർഡുമായി പരീക്ഷക്ക് ഹാജരാകണം.

പരീക്ഷാവിജ്ഞാപനം

ഏഴ് (നവംബർ 2020), എട്ട് (ഏപ്രിൽ 2021) സെമസ്റ്റർ ബി. ടെക്. (പാർട് ടൈം ഉൾപ്പെടെ) സപ്ലിമെന്ററി പരീക്ഷകൾക്ക് 12.07.2022 മുതൽ 18.07.2022 വരെ പിഴയില്ലാതെയും 20.07.2022 വരെ പിഴയോടെയും അപേക്ഷിക്കാം.  2011 മുതൽ 2014 വരെയുള്ള വിദ്യാർഥികളുടെ അവസാന അവസരമാണ്.

പരീക്ഷാഫലം

നാലാം സെമസ്റ്റർ എം. കോം. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഏപ്രിൽ 2022 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.  പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 18.07.2022 ന് വൈകുന്നേരം 5 മണി വരെ ഓൺലൈനായി  അപേക്ഷിക്കാം.

സ്പോട്സ് സ്പെഷ്യൽ പരീക്ഷ

അഞ്ചാം സെമസ്റ്റർ ബിരുദ സ്പോട്സ് സ്പെഷ്യൽ (നവംബർ 2021) പരീക്ഷകൾ 12.07.2022 ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ ഉടൻ പ്രസിദ്ധീകരിക്കും

ടൈംടേബിൾ

25.07.2022 ന് ആരംഭിക്കുന്ന അഫീലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ എം. സി. എ. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) നവംബർ 2021 പരീക്ഷാ ടൈംടേബിളുകൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

 പരീക്ഷാഫലം

·        മൂന്നാം സെമസ്റ്റർ ബി. എ., ബി. എസ് സി. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), നവംബർ 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.  പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 16.07.2022 ന് വൈകുന്നേരം 5 മണി വരെ ഓൺലൈനായി  അപേക്ഷിക്കാം

·        മൂന്നും (ഒക്റ്റോബർ 2020), അഞ്ചും (നവംബർ 2020) സെമസ്റ്റർ ബി. ടെക്. സപ്ലിമെന്ററി/ പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.  

പ്രായോഗിക  പരീക്ഷ

മൂന്നാം സെമസ്റ്റർ ബി. കോം.  റെഗുലർ / സപ്ലിമെന്ററി  നവംബർ   2021 പരീക്ഷയുടെ ഇന്റ്രൊഡക്ഷൻ ടു കംപ്യൂട്ടേഴ്സ് ആൻഡ് നെറ്റുവർക്സ് പേപ്പറിന്റെ  പ്രായോഗിക  പരീക്ഷകൾ   07.07.2022, 08.07.2022 തീയതികളിൽ  അതാതു കോളേജുകളിൽ നടക്കും. വിശദമായ ടൈംടേബിൾ യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ ലഭ്യമാണ്.

അഫ്സൽ-ഉൽ-ഉലമ പ്രിലിമിനറി  -  അപേക്ഷ ക്ഷണിച്ചു.

കണ്ണൂർ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഓറിയന്റൽ ടൈറ്റിൽ  കോളേജുകളിൽ 2022-23   വർഷത്തെ  അഫ്സൽ-ഉൽ-ഉലമ പ്രിലിമിനറി  കോഴ്സിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. 2022  ജൂലൈ  21   വരെ അതാതു കോളേജുകളിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്. പ്രവേശന വിജ്ഞാപനം  സർവകലാശാല വെബ് സൈറ്റിൽ .



0 comments: