2022, ജൂലൈ 8, വെള്ളിയാഴ്‌ച

പെയിൻറിങ്, സ്കൾപ്ചർ, അപ്ലൈഡ് ആർട്ട്‌ ; ബാച്ചിലർ ഓഫ് ഫൈനാർട്സ് പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം

 

തിരുവനന്തപുരം, തൃശ്ശൂർ ഫൈനാർട്സ് കോളേജുകൾ, മാവേലിക്കര രാജാരവിവർമ കോളേജ് ഓഫ് ഫൈനാർട്സ് എന്നിവിടങ്ങളിലെ നാലുവർഷ ബാച്ചിലർ ഓഫ് ഫൈനാർട്സ് (ബി.എഫ്.എ.) പ്രോഗ്രാമുകളിലേക്ക് കേരള സാങ്കേതികവിദ്യാഭ്യസ ഡയറക്ടറേറ്റ് അപേക്ഷ ക്ഷണിച്ചു. ആദ്യവർഷം കോമൺകോഴ്സാണ്. തുടർന്നുള്ള മൂന്നുവർഷം സ്പെഷ്യലൈസേഷനും.

പെയിൻറിങ്, സ്കൾപ്ചർ, അപ്ലൈഡ് ആർട്ട്‌ എന്നീ സ്പെഷ്യലൈസേഷനുകൾ മൂന്നിടത്തുമുണ്ട്. തൃശ്ശൂരിൽ, ആർട്ട്‌ ഹിസ്റ്ററി ആൻഡ് വിഷ്വൽ സ്റ്റഡീസ് സ്പെഷ്യലൈസേഷനുമുണ്ട്.അപേക്ഷാർഥി പ്ലസ്ടു/തുല്യപരീക്ഷ ജയിച്ചിരിക്കണം. 2022 ഡിസംബർ 31-ന് 17 വയസ്സ് പൂർത്തിയാക്കിയിരിക്കണം. ഉയർന്ന പ്രായപരിധിയില്ല.

എഴുത്ത്/പ്രായോഗികപരീക്ഷകൾ ഉൾപ്പെടുന്നതാണ് പ്രവേശനപരീക്ഷ. നാലുഭാഗങ്ങളിലായി ചോദ്യങ്ങൾ ഉണ്ടാക്കും. തിരഞ്ഞെടുക്കുന്ന സ്പെഷ്യലൈസേഷനനുസരിച്ച് നിശ്ചിതഭാഗങ്ങളിലെ ചോദ്യങ്ങൾക്ക് ഉത്തരംനൽകണം. വിശദമായ പരീക്ഷാഘടന admissions.dtekerala.gov.in ലെ പ്രോഗ്രാം ലിങ്കിൽനിന്ന്‌ (ബി.എഫ്.എ. 2022-23 ലിങ്ക്) ഡൗൺലോഡുചെയ്തെടുക്കാവുന്ന പ്രോസ്പെക്ടസ്സിൽ ലഭിക്കും. അപേക്ഷ ഇതേ വെബ്സൈറ്റ് ലിങ്ക് വഴി ജൂലായ് 15 വരെ നൽകാം.


0 comments: