സൗദി ആരോഗ്യമന്ത്രാലയത്തിന് കീഴിലെ ആശുപത്രികളിലേക്കുള്ള സ്റ്റാഫ് നഴ്‌സ്/രജിസ്റ്റേഡ് നഴ്‌സ് ഒഴിവുകളിലേക്ക് നിയമനത്തിന് നോര്‍ക്ക-റൂട്‌സ് വഴി ഇപ്പോള്‍ അപേക്ഷിക്കാം. കൊച്ചി, ബെംഗളൂരു, ഹൈദരാബാദ്, ന്യൂഡല്‍ഹി എന്നിവിടങ്ങളില്‍ നടത്തുന്ന അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്.ബി.എസ്സി./പോസ്റ്റ് ബി.എസ്സി. നഴ്‌സിങ്ങും കുറഞ്ഞത് രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവുമുള്ള വനിതാ നഴ്‌സുമാര്‍ക്കാണ് അവസരം.
rmt3.norka@kerala.gov.in എന്ന ഇ-മെയില്‍ വിലാസത്തില്‍ ബയോഡേറ്റ, ആധാര്‍, എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ്, സ്റ്റില്‍ വര്‍ക്കിങ് സര്‍ട്ടിഫിക്കറ്റ്, ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ (ജെ.പി.ജി. ഫോര്‍മാറ്റ്, വൈറ്റ് ബാക്ഗ്രൗണ്ട്) എന്നിവ അയച്ച് രജിസ്റ്റര്‍ചെയ്യണം. അഭിമുഖത്തില്‍ പങ്കെടുക്കാന്‍ താത്പര്യപ്പെടുന്ന സ്ഥലംകൂടി മെയിലില്‍ പരാമര്‍ശിക്കാം.
അപേക്ഷ സമര്‍പ്പിക്കുന്ന എല്ലാവരെയും നോര്‍ക്ക-റൂട്സില്‍നിന്ന് ഇ-മെയില്‍/ഫോണ്‍ മുഖേന ബന്ധപ്പെടും. സംശയനിവാരണത്തിന് നോര്‍ക്ക റൂട്സിന്റെ ടോള്‍ ഫ്രീ നമ്പറില്‍ 18004253939 ഇന്ത്യയില്‍നിന്നും +91 8802 012345 വിദേശത്തുനിന്നും (മിസ്ഡ് കോള്‍ സൗകര്യം) ബന്ധപ്പെടാം. www.norkaroots.org എന്ന വെബ്‌സൈറ്റിലും വിശദാംശങ്ങള്‍ ലഭിക്കും.
0 comments: