2022, ജൂലൈ 8, വെള്ളിയാഴ്‌ച

പാചകം ഇഷ്ടമാണോ, പ്ലസ് ടു യോഗ്യതയുണ്ടോ? ഫുഡ് പ്രൊഡക്ഷനില്‍ ഡിപ്ലോമ നേടാം

 

കോവളത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജി ഒന്നരവർഷത്തെ ഡിപ്ലോമ ഇൻ ഫുഡ് പ്രൊഡക്‌ഷൻ പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ കീഴിലുള്ള സ്ഥാപനമാണ്. പ്ലസ്ടു ജയിച്ചവർക്ക് അപേക്ഷിക്കാം. 1.7.2022-ന് 25വയസ്സ് കവിഞ്ഞിരിക്കരുത്. പട്ടിക വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ മൂന്നുവർഷത്തെ ഇളവുണ്ട്.അപേക്ഷാ ഫോറം, വിജ്ഞാപനം എന്നിവ www.ihmctkovalam.ac.in ൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകൾ സഹിതം ജൂലായ് ആറിന് വൈകീട്ട് അഞ്ചിനകം administration@ihmctkovalam.org യിലേക്ക് അയക്കണം. പ്ലസ്ടു മാർക്ക് അടിസ്ഥാനമാക്കിയാണ് പ്രവേശനം.

0 comments: