2022, ജൂലൈ 12, ചൊവ്വാഴ്ച

പത്താം ക്ലാസിനു ശേഷം വിവിധ സ്പെഷ്യലൈസേഷനുകളുമായി വി .എച്ച്.എസ്.ഇ.

 

ഒരർത്ഥത്തിൽ പ്ലസ്ടുവിനു തത്തുല്യം തന്നെയാണ് വി.എച്ച്.എസ്.ഇ.യും.പ്ലസ് ടു കോമ്പിനേഷനുകൾ പൂർത്തീകരിച്ച വിദ്യാർത്ഥികൾക്കെന്ന പോലെ തന്നെയുള്ള തുടർപഠന സാധ്യതകളൊക്കെ വി.എച്ച്.എസ്.ഇ.കാർക്കും അവകാശപ്പെട്ടതുമാണ്. പഠിയ്ക്കുന്ന സയൻസ്, ഹുമാനിറ്റീസ്, കൊമേഴ്സ് വിഷയങ്ങൾക്കൊപ്പം ഏതെങ്കിലുമൊരു പ്രത്യേക വിഷയത്തിൽ സ്പെഷ്യലൈസേഷൻ പൂർത്തീകരിക്കതക്ക രീതിയിലാണ് വി. എച്ച്.എസ്.ഇ.യിലെ ക്രമീകരണം. ലൈവ് സ്റ്റോക്ക് , ഹോമിയോ ഫാർമസിസ്റ്റ്, തുടങ്ങി പല സർക്കാർ ജോലികളിലേയ്ക്കും അടിസ്ഥാന യോഗ്യത പോലും നിശ്ചയിച്ചിരിക്കുന്നത്, വി.എച്ച്.എസ്.ഇ.യിലെ സ്പെഷ്യലൈസേഷനുകൾക്കനുസരിച്ചാണ്.

കോഴ്സ് ഐഡിയും നിലവിലുള്ള വി.എച്ച്.എസ്.ഇ കോഴ്സുകളും

Course ID: 1

Course name :അഗ്രോ മെഷിനറി & പവർ എഞ്ചിനീയറിംഗ് (Agro Machinery and Power Engineering)

Course ID: 2

Course name: സിവിൽ കൺസ്ട്രക്ഷൻ ടെക്നോളജി (Civil Construction Technology)

Course ID: 3

Course name: കമ്പ്യൂട്ടർ സയൻസ് & ഇൻഫർമേഷൻ ടെക്നോളജി (Computer Science and Information Technology)

Course ID: 4

Course name: ഓട്ടോമൊബൈൽ ടെക്നോളജി (Automobile Technology)

Course ID: 5

Course name: ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് ടെക്നോളജി (Electrical and Electronics Technology)

Course ID: 6

Course name: ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ ടെക്നോളജി (Electronics and Communication Technology)

Course ID: 7

Course name: ഗ്രാഫിക് ഡിസൈൻ & പ്രിൻ്റിംഗ് ടെക്നോളജി (Graphic Design and Printing Technology)

Course ID: 8

Course name: റഫ്രിജറേഷൻ & എയർ കണ്ടീഷനിംഗ് (Refrigeration and Air-Conditioning)

Course ID: 9

Course name: പോളിമർ ടെക്നോളജി (Polymer Technology)

Course ID: 10

Course name: ടെക്സ്റ്റൈൽ ടെക്നോളജി (Textile Technology)

Course ID: 11

Course name: അഗ്രി ക്രോപ് ഹെൽത്ത് മാനേജ്മെൻ്റ് (Agri-Crop Health Management)

Course ID: 12

Course name: അഗ്രികൾച്ചർ സയൻസ് & പ്രൊസസ്സിംഗ് ടെക്നോളജി (Agriculture Science and Processing Technology)

Course ID: 13

Course name: അഗ്രി - ബിസിനസ് & ഫാം സർവ്വീസ് (Agri-Business and Farm Services)

Course ID: 14

Course name: മെഡിക്കൽ ലബോറട്ടറി & ടെക്നോളജി (Medical Laboratory Technology)

Course ID: 15

Course name: ഇ.സി.ജി & ഓഡിയോമെട്രിക് ടെക്നോളജി (ECG & Audiometric Technology)

Course ID: 16

Course name: ബേസിക് നഴ്സിംഗ് & പാലിയേറ്റീവ് കെയർ (Basic Nursing and Palliative Care)

Course ID: 17

Course name: ഡെൻ്റൽ ടെക്നോളജി (Dental Technology)

Course ID: 18

Course name: ബയോ മെഡിക്കൽ എക്യുപ്മെൻ്റ് ടെക്നോളജി (Biomedical Equipment Technology)

Course ID: 19

Course name: ഫിസിയോ തെറാപ്പി (Physiotherapy)

Course ID: 20

Course name: ഫിസിക്കൽ എജുക്കേഷൻ (Physical Education)

Course ID: 21

Course name: ലൈവ് സ്റ്റോക്ക് മാനേജ്മെൻ്റ് (Livestock Management)

Course ID: 22

Course name: ഡയറി ടെക്നോളജി (Dairy Technology)

Course ID: 23

Course name: മറൈൻ ഫിഷറീസ് & സീ ഫുഡ് പ്രോസസ്സിംഗ് (Marine Fisheries & Seafood Processing)

Course ID: 24

Course name: അക്വാകൾച്ചർ (Aquaculture)

Course ID: 25

Course name: മറൈൻ ടെക്നോളജി (Marine Technology)

Course ID: 26

Course name: കോസ്മെറ്റോളജി & ബ്യൂട്ടി തെറാപ്പി (Cosmetology and Beauty Therapy)

Course ID: 27

Course name: ഫാഷൻ & അപ്പാരൽ ഡിസൈനിങ്ങ് (Fashion and Apparel Designing)

Course ID: 28

Course name: ക്രഷ് & പ്രി-സ്കൂൾ മാനേജ്മെൻ്റ് (Creche and Pre-School Management)

Course ID: 29

Course name: ട്രാവൽ & ടൂറിസം (Travel and Tourism)

Course ID: 30

Course name: എക്കൗണ്ടിംഗ് & ടാക്സേഷൻ (Accounting and Taxation)

Course ID: 31

Course name: കസ്റ്റമർ റിലേഷൻഷിപ്പ് മാനേജ്മെൻ്റ് (Customer Relationship Management)

Course ID: 32

Course name: ബാങ്കിംഗ് & ഇൻഷൂറൻസ് സർവ്വീസസ് (Banking and Insurance Services)

Course ID: 33

Course name: മാർക്കറ്റിങ്ങ് & ഫിനാൻഷ്യൽ സർവ്വീസസ് (Marketing and Financial Services)

Course ID: 34

Course name: കമ്പ്യൂട്ടറൈസ്ഡ് ഓഫീസ് മാനേജ്മെൻ്റ് (Computerised Office Management)

Course ID: 35

Course name: ഫുഡ് & റെസ്റ്റോറൻ്റ് മാനേജ്മെൻ്റ് (Food and Restaurant Management)

അപേക്ഷാ രീതി:

അപേക്ഷകൾ നിർദ്ദിഷ്ട വെബ്സൈറ്റുകളിൽ ഓൺലൈൻ ആയാണ് സമർപ്പിക്കേണ്ടത്. ഒരു ജില്ലയിലെ മുഴുവൻ സ്കൂളുകളിലേയ്ക്കും ഒരൊറ്റ അപേക്ഷ നൽകുന്ന ഏകജാലക പ്രവേശന രീതിയാണ് പിന്തുടരുന്നത്. ഇഷ്ടമുള്ള കോഴ്സുകൾ (വിഎച്ച്എസ്ഇ) കണ്ടെത്തി, എത്ര സ്കൂളിലേക്കു വേണമെങ്കിലും അപേക്ഷിക്കാവുന്നതാണ്.

വെബ് സൈറ്റ്:

www.vhse.kerala.gov.in

നിരന്തര മൂല്യനിർണയത്തിൻ്റെ മാർക്കു പരിഗണിയ്ക്കാതെയാണ് പ്ലസ് ടു/ വി.എച്ച്.എസ്.ഇ. വിഭാഗങ്ങളിൽ ജയ- പരാജയങ്ങൾ നിശ്ചയിക്കുന്നതെന്നത് കൊണ്ട്, പത്താം ക്ലാസ്സ് പരീക്ഷ പാസ്സായ അത്ര സുഗമമല്ല; പ്ലസ് ടു/ വി.എച്ച്.എസ്.ഇ. വിഭാഗങ്ങളിലെ ജയം. പ്ലസ്ടു വിൻ്റേതു പോലെ തന്നെ, ഏകജാലക പ്രവേശന നടപടികളിലൂടെയാണ്, സർക്കാർ -എയ്ഡഡ്‌ - അൺ എയ്ഡഡ് വി എച്ച്.എസ്.ഇ. സ്കൂളുകളിലേയ്ക്കുള്ള പ്രവേശനം.

0 comments: