2022, ജൂലൈ 2, ശനിയാഴ്‌ച

കുറഞ്ഞ ഫീസിൽ പിജിഐഎംഇആറിൽ നിന്ന് നേടാം പാരാമെഡിക്കൽ ബിരുദം: അപേക്ഷ ജൂലൈ 7 വരെ


കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുളള സ്വയംഭരണ സ്ഥാപനമായ ചണ്ഡിഗഡിലെ പിജിഐഎംഇആറിൽ ((Postgraduate Institute of Medical Education & Research) കുറഞ്ഞ ഫീസിൽ പഠിക്കാവുന്ന പാരാമെഡിക്കൽ ബിരുദ കോഴ്സുകളിലേക്കു ജൂലൈ 7 വരെ അപേക്ഷിക്കാം. വാർഷിക ട്യൂഷൻ ഫീ 250 രൂപ. മറ്റു ഫീസ് പുറമേ. . ദക്ഷിണേന്ത്യയിൽ എൻട്രൻസ് പരീക്ഷാകേന്ദ്രമില്ല. 

കോഴ്സുകൾ

  • ബാച്‌ലേഴ്സ് ഇൻ മെഡിക്കൽ ലാബ് സയൻസ്, 4 വർഷം.
  • ബിഎസ്‌സി മെഡിക്കൽ റേഡിയോളജി & ഇമേജിങ് ടെക്നോളജി, 4 വർഷം 
  • ബിഎസ്‌സി റേഡിയോ തെറപ്പി ടെക്നോളജി, 3 വർഷം. 
  • ബിഎസ്‌സി ഓപ്പറേഷൻ തിയറ്റർ ടെക്നോളജി, 4 വർഷം.
  • ബിഎസ്‌സി മെഡിക്കൽ ടെക്നോളജി (പെർഫ്യൂഷനിസ്റ്റ്)3 വർഷം.
  • ബിഎസ്‌സി എംബാമിങ്  & മോർച്ചറി സയൻസസ്, 3 വർഷം.
  • ബാച്‌ലർ ഓഫ് ഓഡിയോളജി  & സ്പീച്ച് ലാംഗ്വേജ് പതോളജി, 4 വർഷം. 
  • ബിഎസ്‌സി മെ‍‍ഡിക്കൽ ടെക്നോളജി (ഡയാലിസിസ് തെറപ്പി ടെക്നോളജി), 4 വർഷം
  • ബാച്‌ലർ ഓഫ് ഒപ്ടോമെട്രി, 4 വർഷം.
  • ബാച്‌ലർ ഓഫ് ഫിസിയോതെറപ്പി, 4  വർഷം.
  • ബിഎസ്‌സി മെഡിക്കൽ അനിമേഷൻ & ഓഡിയോവിഷ്വൽ ക്രിയേഷൻ, 3 വർഷം. 
  • ബാച്‌ലർ ഓഫ് പബ്ലിക് ഹെൽത്ത്, 4 വർഷം.

ഓഗസ്റ്റ് 5നു കംപ്യൂട്ടർ ഉപയോഗിച്ചുള്ള 90–മിനിറ്റ് എൻട്രൻസ് ടെസ്റ്റ്‌ വഴിയാണ് സിലക്‌ഷൻ. ക്ലാസുകൾ സെപ്റ്റംബറിൽ തുടങ്ങും. മിനിമം യോഗ്യതകളടക്കം പൂർണവിവരങ്ങൾ സൈറ്റിലെ പ്രോസ്പെക്ടസിൽ. 0172-2755569. www.pgimer.edu.in.

0 comments: