2022, ജൂലൈ 12, ചൊവ്വാഴ്ച

സര്‍ക്കാര്‍ സ്ഥാപനത്തില്‍ സ്‌കോളര്‍ഷിപ്പോടെ നൂതന കോഴ്‌സുകള്‍ പഠിക്കാം

 

നൂതന കോഴ്‌സുകളിലേക്ക് കേരള സര്‍ക്കാര്‍ സ്ഥാപനമായ കെ-ഡിസ്‌ക് അപേക്ഷ ക്ഷണിച്ചു. റോബോട്ടിക് പ്രോസസ് ഓട്ടോമേഷന്‍, ഡേറ്റാ സയന്‍സ് ആന്‍ഡ് അനലിറ്റിക്‌സ്, സൈബര്‍ സെക്യൂരിറ്റി അനലിസ്റ്റ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, ഫുള്‍സ്റ്റാക്ക് ഡെവലപ്മെന്റ്, സോഫ്റ്റ്വേര്‍ ടെസ്റ്റിങ് തുടങ്ങിയ കോഴ്സുകളിലേക്കാണ് പ്രവേശനം. ജൂലായ് 16 വരെ retail.ictkerala.org/registration/ എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം.

ഐ.സി.ടി. അക്കാദമി ഓഫ് കേരളയുമായി സഹകരിച്ച് നടത്തുന്ന കോഴ്‌സുകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന പെണ്‍കുട്ടികള്‍ക്ക് 100 ശതമാനവും ആണ്‍കുട്ടികള്‍ക്ക് 70 ശതമാനവും സ്‌കോളര്‍ഷിപ്പ് ലഭിക്കും. 23-ന് നടക്കുന്ന പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് സ്‌കോളര്‍ഷിപ്പ്.

ആറുമാസം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ പൂര്‍ത്തീകരിക്കുന്നവര്‍ക്ക് ടി.സി.എസ്. അയോണില്‍ 125 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വെര്‍ച്വല്‍ ഇന്റേണ്‍ഷിപ്പ് ലഭിക്കും. ലിങ്ക്ഡ് ഇന്‍ ലേണിങ്ങിലെ 14,000-ത്തോളം കോഴ്സുകള്‍ പഠിക്കാനുള്ള അവസരവും ഉണ്ടാകും. വിവരങ്ങള്‍ക്ക്: 7594051437, info@ictkerala.org.

0 comments: