ലിറ്റിൽ കൈറ്റ്‌സ് – ഫലം കൈറ്റ് പ്രഖ്യാപിച്ചു; യോഗ്യത നേടിയത് 61275 കുട്ടികൾ
സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിൽ ജൂലൈ 2ന് നടന്ന ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷയുടെ ഫലം കൈറ്റ് പ്രഖ്യാപിച്ചു. സോഫ്റ്റ്വെയർ അധിഷ്ഠിതമായി നടത്തിയ പരീക്ഷയെഴുതിയ 1,03,556 വിദ്യാർഥികളിൽ 1,908 വിദ്യാലയങ്ങളിൽ നിന്നുള്ള 61,275 വിദ്യാർഥികളാണ് 2022-25 വർഷത്തേക്കായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. അഭിരുചി പരീക്ഷയിൽ 25 ശതമാനത്തിലധികം മാർക്ക് നേടിയ നിശ്ചിത എണ്ണം വിദ്യാർഥികളെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്.
ജെ.ഇ.ഇ മെയിന്‍: മുഴുവന്‍ മാര്‍ക്കും നേടി 14 പേര്‍
അഖിലേന്ത്യ എന്‍ജിനീയറിങ് പ്രവേശന പരീക്ഷയായ ജെ.ഇ.ഇ മെയിനില്‍ മുഴുവന്‍ മാര്‍ക്കും നേടി 14 പേര്‍.നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) തിങ്കളാഴ്ചയാണ് ജെ.ഇ.ഇ മെയിന്‍ 2022ന്റെ ഫലം പ്രഖ്യാപിച്ചത്. https://jeemain.nta.nic.in/ എന്ന വെബ്സൈറ്റിലൂടെ ഫലമറിയാം.
ഫുള്‍ സ്ലീവ് വസ്ത്രം ധരിക്കരുത്; ഷൂ പാടില്ല; നീറ്റ് പരീക്ഷാര്‍ത്ഥികളുടെ ഡ്രസ് കോഡ്
നീറ്റ് 2022 (NEET 2022) പരീക്ഷ ജൂലൈ 17ന് തന്നെ നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. പരീക്ഷയ്ക്ക് എത്തുന്ന വിദ്യാര്‍ത്ഥികള്‍ ഫുള്‍ സ്ലീവ് വസ്ത്രങ്ങള്‍ ധരിക്കാന്‍ പാടില്ല. പരമ്ബരാഗത വസ്ത്രങ്ങളോ ആചാരപരമായ വസ്ത്രങ്ങളോ ധരിച്ചെത്തുന്നവര്‍ റിപ്പോര്‍ട്ടിംഗ് സമയത്തിന് ഒരു മണിക്കൂര്‍ മുന്‍പെങ്കിലും പരീക്ഷാ സെന്ററിലേക്ക് എത്തി ഇക്കാര്യം ചുമതലപ്പെട്ടവരെ അറിയിച്ചിരിക്കണം. 12.30നാണ് അവസാന റിപ്പോര്‍ട്ടിംഗ് സമയം. അതായത്, പരമ്ബരാഗത വേഷധാരികളായ വിദ്യാര്‍ത്ഥികള്‍ക്ക് 11.30 വരെ ഇക്കാര്യം അധികൃതരെ അറിയിക്കാം.
സംസ്കൃത സർവ്വകലാശാലയിൽ പി. ജി. പ്രവേശനം: എസ്. സി. /എസ്. ടി. സംവരണ സീറ്റുകളിലേക്കുളള പ്രവേശന പരീക്ഷ ജൂലൈ 15ന്
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ വിവിധ പി. ജി. പ്രോഗ്രാമുകളിൽ എസ്. സി. /എസ്. ടി. വിഭാഗക്കാർക്കായി സംവരണം ചെയ്തിരിക്കുന്ന സീറ്റുകളിലെ ഒഴിവുകൾ നികത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. യോഗ്യരായ വിദ്യാർത്ഥികൾ ജൂലൈ 14 ന് മുമ്പായി ബന്ധപ്പെട്ട പ്രാദേശിക ക്യാമ്പസിൽ നേരിട്ടെത്തി ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തീകരിക്കണം. പ്രവേശന പരീക്ഷ ജൂലൈ 15 ന് രാവിലെ 11 ന് ബന്ധപ്പെട്ട പ്രാദേശിക കേന്ദ്രങ്ങളിൽ നടക്കും. മുൻ വിജ്ഞാപന പ്രകാരം അപേക്ഷ സമർപ്പിച്ച് പ്രവേശന പരീക്ഷ എഴുതിയവർ വീണ്ടും അപേക്ഷിക്കുവാൻ യോഗ്യരല്ല. വിശദ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.
കെ.ജി.ടി.ഇ പ്രിന്റിംഗ് ടെക്നോളജി കോഴ്സ്
കേരള സര്‍ക്കാര്‍ സ്ഥാപനമായ സി-ആപ്റ്റും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പി.എസ്.സി അംഗീകാരമുള്ള സര്‍ട്ടിഫിക്കറ്റ് ഇന്‍ ഓഫ്സെറ്റ് പ്രിന്റിംഗ് ടെക്നോളജി, കെ.ജി.ടി.ഇ പ്രീ-പ്രസ്സ് ഓപ്പറേഷന്‍, കെ.ജി.ടി.ഇ പ്രസ്സ് വര്‍ക്ക്, കെ.ജി.ടി.ഇ പോസ്റ്റ് പ്രസ്സ് ഓപ്പറേഷന്‍ ആന്റ് ഫിനിഷിംഗ് എന്നീ കോഴ്‌സുകളില്‍ സീറ്റൊഴിവുണ്ട്. സി-ആപ്റ്റിന്റെ കോഴിക്കോട് സബ് സെന്ററിലാണ് കോഴ്സുകള്‍.ഇ-മെയില്‍ kozhikode@captkerala.com, ഫോണ്‍: 0495 2723666, 0495 2356591.
കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്‌സ്
കുറഞ്ഞ കാലയളവിൽ അനായാസം ഇംഗ്ലീഷിൽ ആശയ വിനിമയം നടത്താൻ ആത്മവിശ്വാസമേകുന്ന കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്‌സിലേക്ക് സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ ഫിനിഷിങ് സ്‌കൂളായ റീച്ച് അപേക്ഷ ക്ഷണിച്ചു. ഓഫ്ലൈൻ ക്ലാസുകളിൽ പങ്കെടുക്കുവാനുള്ള സൗകര്യം തിരുവനന്തപുരം, കണ്ണൂർ സെന്ററുകളിൽ ലഭ്യമാണ്. +2, ഡിഗ്രി പാസായവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 20. 50 മണിക്കൂർ ദൈർഘ്യമുള്ള കോഴ്‌സിന് 1,180 രൂപയാണ് ഫീസ്. വിശദ വിവരങ്ങൾക്ക്: 0471-2365445, 9496015002, www.reach.org.in.
നീറ്റ് യു.ജി. അഡ്മിറ്റ് കാർഡ് ചൊവ്വാഴ്ച മുതൽ
നീറ്റ് യു.ജി. 2022 അഡ്മിറ്റ് കാർഡ് ചൊവ്വാഴ്ച രാവിലെ 11.30 മുതൽ neet.nta.nic.in വഴി ഡൗൺലോഡ് ചെയ്യാമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചു. ജൂലായ് 17 നാണ് പരീക്ഷ. സഹായങ്ങൾക്ക്: 011-40759000, neet@nta.ac.in
പിജി ഡിപ്ലോമ ഇൻ സൈബർ ഫോറെൻസിക്‌സ് ആൻഡ് സെക്യൂരിറ്റി; ജൂലൈ 15 ന് മുമ്പ് അപേക്ഷിക്കണം
ഐ.എച്ച്.ആർ.ഡിക്കു (IHRD) കീഴിൽ പ്രവർത്തിക്കുന്ന കല്ലൂപ്പാറ എൻജിനിയറിങ് കോളേജിൽ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത പിജി ഡിപ്ലോമ ഇൻ സൈബർ ഫോറെൻസിക്‌സ് ആൻഡ് സെക്യൂരിറ്റി (6 മാസം) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.അപേക്ഷ ഫോറം ഐ.എച്ച്.ആർ.ഡി. വെബ്‌സൈറ്റ് www.ihrd.ac.in ൽ നിന്നോ കോളേജ് വെബ്‌സൈറ്റ് www.cek.ac.in ൽ നിന്നോ ഡൗൺലോഡ് ചെയ്യാം.
ശാസ്ത്രപോഷിണി സ്‌കീം 2022 – അപേക്ഷകൾ ക്ഷണിച്ചു
ഗവൺമെന്റ് ഹൈസ്‌കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ ശാസ്ത്ര ഗവേഷണ അഭിരുചി പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന ശാസ്ത്ര സാങ്കേതിക കൗൺസിൽ നടപ്പിലാക്കി വരുന്ന ശാസ്ത്രപോഷിണി പദ്ധതിയിൽ കേരള സർക്കാർ മേഖലയിലുള്ള വിവിധ ഹൈസ്‌കൂളുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. പദ്ധതി പ്രകാരം തെരഞ്ഞെടുക്കപ്പെടുന്ന ഗവൺമെന്റ് ഹൈസ്‌കൂളുകൾക്ക് ഭൗതിക ശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം എന്നീ വിഭാഗങ്ങളിൽ ലാബുകൾ സ്ഥാപിക്കുന്നതിലേക്കായി ഏകദേശം 8 ലക്ഷം രൂപ വരെ സാമ്പത്തിക സഹായം നൽകും. പൂരിപ്പിച്ച അപേക്ഷകൾ ഡയറക്ടർ, കെ. എസ്. സി. എസ്. ടി. ഇ, ശാസ്ത്രഭവൻ, പട്ടം, തിരുവനന്തപുരം -695 004 എന്ന വിലാസത്തിൽ 5 ആഗസ്റ്റ് 2022, വൈകിട്ട് 5ന് മുൻപായി ലഭിക്കണം. അപേക്ഷക്കും കൂടുതൽ വിവരങ്ങൾക്കുമായി www.kscste.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അയാട്ട എയർപോർട്ട് ഓപ്പറേഷൻസ് കോഴ്‌സ്
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ (കിറ്റ്‌സ്) അയാട്ട എയർപോർട്ട് ഓപ്പറേഷൻസ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.kittsedu.org, 9446068080.
എച്ച്.എ.എല്ലില്‍ പി.ജി ഡിപ്ലോമ
കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്.എ.എല്‍) മാനേജ്മെന്റ് അക്കാദമി ഈവര്‍ഷം നടത്തുന്ന മാനേജ്മെന്റ് ഏവിയേഷന്‍ മാനേജ്മെന്റ് ദ്വിവത്സര ഫുള്‍ടൈം റെസിഡന്‍ഷ്യല്‍ പോസ്റ്റ്ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
യൂണിവേഴ്സിറ്റി അറിയിപ്പുകൾ
എം .ജി .യൂണിവേഴ്സിറ്റി
പരീക്ഷാ ഫലം
2021 സെപ്റ്റംബറിൽ നടത്തിയ ബി.കോം. മോഡൽ I (പാർട്ട് 1 - ഇംഗ്ലീഷ്, പാർട്ട് 2 - അഡീഷണൽ ലാംഗ്വേജ് - ആനുവൽ സ്‌കീം - അദാലത്ത് സ്‌പെഷ്യൽ മെഴ്‌സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷ നിശ്ചിത ഫീസ് സഹിതം ജൂലൈ 22 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സ്വീകരിക്കും. വിശദവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ
പി.എച്ച്.ഡി എൻട്രൻസ് പരീക്ഷ മാറ്റി
ജൂലൈ ഒൻപത് (ശനി), പത്ത് (ഞായർ) തീയതികളിൽ കോട്ടയം സി.എം.എസ്. കോളേജിൽ വച്ച് നടത്താൻ നിശ്ചയിച്ചിരുന്ന പി.എച്ച്.ഡി പ്രവേശന പരീക്ഷ 2022 യഥാക്രമം ജൂലൈ 16 (ശനി), 17 (ഞായർ) തീയതികളിലേക്ക് മാറ്റി വച്ചു. വിശദവിവരങ്ങൾക്ക് http://phd.mgu.ac.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുകയോ 0481-2732947 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക
സീറ്റൊഴിവ്
മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് എനർജി മെറ്റീരിയൽസ് വകുപ്പിൽ എം.ടെക് എനർജി സയൻസ് ആന്റ് ടെക്‌നോളജി പ്രോഗ്രാമിൽ എസ്.ടി. വിഭാഗത്തിൽ ഒന്നും ജനറൽ, എസ്.സി. വിഭാഗങ്ങളിൽ രണ്ടും വീതം സീറ്റുകൾ ഒഴിവുണ്ട്. അർഹരായ വിദ്യാർത്ഥികൾ അസ്സൽ യോഗ്യതാ രേഖകളുമായി ജൂലൈ ഏഴ് രാവിലെ 11 ന് സ്‌കൂൾ ഓഫ് എനർജി മെറ്റീരിയൽസ് ഓഫീസിൽ സി.എ.പി. സെല്ലിൽ റൂം നമ്പർ 88 ബി യിൽ നേരിട്ട് ഹാജരാകേണ്ടതാണ്. യോഗ്യത സംബന്ധിച്ച വിശദവിവരങ്ങൾക്ക് സർവ്വകലാശാല വെബ്‌സൈറ്റ് സന്ദർശിക്കുക
അപേക്ഷ തീയതി നീട്ടി
ഒന്നാം സെമസ്റ്റർ എം.എസ്.ഡബ്ല്യു., എം.എ. പ്രിന്റ് ആന്റ് ഇലക്ട്രോണിക്‌സ് ജേർണലിസം (2021 അഡ്മിഷൻ - റെഗുലർ / 2020 അഡ്മിഷൻ - ഇംപ്രൂവ്‌മെന്റ് / 2020-2019 അഡ്മിഷനനുകൾ - സപ്ലിമെന്ററി) ബിരുദ പരീക്ഷകൾക്ക് പിഴയില്ലാതെ ജൂലൈ നാല് മുതൽ ഏഴ് വരെയും 525 രൂപ പിഴയോടു കൂടി ജൂലൈ എട്ട് മുതൽ 11 വരെയും 1050 രൂപ സൂപ്പർഫൈനോടു കൂടി ജൂലൈ 12 നും ഓൺലൈനായി രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ
പരീക്ഷാ ഫലം
2021 നവംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.സി.എ. (റെഗുലർ / സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷ നിശ്ചിത നിരക്കിലുള്ള ഫീസ് സഹിതം ജൂലൈ 19 വരെ സർവ്വകലാശാലയിൽ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ .
കണ്ണൂർ യൂണിവേഴ്സിറ്റി
പരീക്ഷാവിജ്ഞാപനം
ഏഴ് (നവംബർ 2020), എട്ട് (ഏപ്രിൽ 2021) സെമസ്റ്റർ ബി. ടെക്. (പാർട് ടൈം ഉൾപ്പെടെ) സപ്ലിമെന്ററി പരീക്ഷകൾക്ക് 12.07.2022 മുതൽ 18.07.2022 വരെ പിഴയില്ലാതെയും 20.07.2022 വരെ പിഴയോടെയും അപേക്ഷിക്കാം. 2011 മുതൽ 2014 വരെയുള്ള വിദ്യാർഥികളുടെ അവസാന അവസരമാണ്.
പരീക്ഷാഫലം
നാലാം സെമസ്റ്റർ എം. കോം. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഏപ്രിൽ 2022 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 18.07.2022 ന് വൈകുന്നേരം 5 മണി വരെ ഓൺലൈനായി അപേക്ഷിക്കാം.
സ്പോട്സ് സ്പെഷ്യൽ പരീക്ഷ
അഞ്ചാം സെമസ്റ്റർ ബിരുദ സ്പോട്സ് സ്പെഷ്യൽ (നവംബർ 2021) പരീക്ഷകൾ 12.07.2022 ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ ഉടൻ പ്രസിദ്ധീകരിക്കും
ടൈംടേബിൾ
25.07.2022 ന് ആരംഭിക്കുന്ന അഫീലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ എം. സി. എ. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) നവംബർ 2021 പരീക്ഷാ ടൈംടേബിളുകൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാഫലം
· മൂന്നാം സെമസ്റ്റർ ബി. എ., ബി. എസ് സി. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), നവംബർ 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 16.07.2022 ന് വൈകുന്നേരം 5 മണി വരെ ഓൺലൈനായി അപേക്ഷിക്കാം
· മൂന്നും (ഒക്റ്റോബർ 2020), അഞ്ചും (നവംബർ 2020) സെമസ്റ്റർ ബി. ടെക്. സപ്ലിമെന്ററി/ പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
പ്രായോഗിക പരീക്ഷ
മൂന്നാം സെമസ്റ്റർ ബി. കോം. റെഗുലർ / സപ്ലിമെന്ററി നവംബർ 2021 പരീക്ഷയുടെ ഇന്റ്രൊഡക്ഷൻ ടു കംപ്യൂട്ടേഴ്സ് ആൻഡ് നെറ്റുവർക്സ് പേപ്പറിന്റെ പ്രായോഗിക പരീക്ഷകൾ 07.07.2022, 08.07.2022 തീയതികളിൽ അതാതു കോളേജുകളിൽ നടക്കും. വിശദമായ ടൈംടേബിൾ യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ ലഭ്യമാണ്.
0 comments: