നീറ്റ് 2022 (NEET 2022) പരീക്ഷ ജൂലൈ 17ന് തന്നെ നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. 18.72 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇത്തവണ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.തുടര്‍ന്ന് ഡ്രസ് കോഡ് അടക്കം വിദ്യാര്‍ത്ഥികള്‍ പാലിക്കേണ്ട കര്‍ശന നിര്‍ദ്ദേശങ്ങളും പ്രഖ്യാപിച്ചു.
പരീക്ഷയ്ക്ക് എത്തുന്ന വിദ്യാര്‍ത്ഥികള്‍ ഫുള്‍ സ്ലീവ് വസ്ത്രങ്ങള്‍ ധരിക്കാന്‍ പാടില്ല. പരമ്ബരാഗത വസ്ത്രങ്ങളോ ആചാരപരമായ വസ്ത്രങ്ങളോ ധരിച്ചെത്തുന്നവര്‍ റിപ്പോര്‍ട്ടിംഗ് സമയത്തിന് ഒരു മണിക്കൂര്‍ മുന്‍പെങ്കിലും പരീക്ഷാ സെന്ററിലേക്ക് എത്തി ഇക്കാര്യം ചുമതലപ്പെട്ടവരെ അറിയിച്ചിരിക്കണം. 12.30നാണ് അവസാന റിപ്പോര്‍ട്ടിംഗ് സമയം. അതായത്, പരമ്ബരാഗത വേഷധാരികളായ വിദ്യാര്‍ത്ഥികള്‍ക്ക് 11.30 വരെ ഇക്കാര്യം അധികൃതരെ അറിയിക്കാം. കുട്ടികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത തരത്തില്‍ വിശദമായ പരിശോധനകള്‍ക്കും മറ്റുമായാണ് ഈ സമയക്രമീകരണം.
ഹീല്‍ ഇല്ലാത്ത സ്ലിപ്പറുകളും സാധാരണ ചെരുപ്പുകളും മാത്രമേ ഉപയോഗിക്കാവൂ. പരീക്ഷ ഹാളില്‍ ഷൂസ് ഉപയോഗിക്കാന്‍ പാടില്ല. ആഭരണങ്ങള്‍, മെറ്റല്ല്‍ വസ്തുക്കള്‍, ഏതെങ്കിലും വിധത്തിലുള്ള വാച്ച്, കാമറകള്‍ തുടങ്ങിയവ ഒന്നും പരീക്ഷ ഹാളില്‍ കയറ്റാന്‍ സാധിക്കില്ല. തൊപ്പി, ബെല്‍റ്റ്, പേഴ്സ്, ഹാന്ഡ് ബാഗ് തുടങ്ങിവയൊന്നും അനുവദനീയമല്ല.
പെണ്കുട്ടികളെ പരിശോധിക്കുന്നതിന് സ്റ്റാഫിന് കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. അടച്ചിട്ട മുറിയില്‍ സ്ത്രീകളായ ഉദ്യോഗസ്ഥര്‍ മാത്രമേ പെണ്കുട്ടികളെ പരിശോധന നടത്താന്‍ പാടുള്ളൂ.നീറ്റ് പരീക്ഷ നീട്ടി വെയ്ക്കണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യം ഉയര്‍ന്നിരുന്നു എങ്കിലും ജൂലൈ 17ന് തന്നെ പരീക്ഷ നടത്താനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യയ്ക്ക് അകത്ത് 546 നഗരങ്ങളിലും പുറത്ത് 14 ഇടത്തുമായാണ് പരീക്ഷ നടത്തുക. 2 മണിയ്ക്കും 5.20നും ഇടയിലാണ് പരീക്ഷ സമയം. ഇത്തവണ വിദ്യാര്‍ത്ഥികള്‍ക്ക് 20 മിനിറ്റ് അധികമായി ലഭിക്കും. ഈ 20 മിനിറ്റ് ഫലത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.
ഇന്ത്യയിലുടനീളം എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിലേക്ക് പ്രവേശനം തേടുന്ന വിദ്യാര്‍ത്ഥികള്‍ക്കായി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (NTA) നടത്തുന്ന മത്സരപരീക്ഷയാണ് നാഷണല്‍ എലിജിബിലിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് (NEET) നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ ഇനി റിവിഷനായാണ് സമയം കണ്ടെത്തേണ്ടത്. തയ്യാറെടുപ്പിന്റെ അവസാന ഘട്ടത്തില്‍ പുതിയ അധ്യായങ്ങളൊന്നും പഠിക്കാന്‍ സമയം കളയരുത്. പഠിച്ച കാര്യങ്ങള്‍ റിവിഷന്‍ ചെയ്യുകയും നിങ്ങളുടെ പഴയ നോട്ടുകളിലും പുസ്തകങ്ങളിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും വേണം. ബയോളജി റിവിഷന്‍ ചെയ്യാന്‍ പ്രത്യേകം ഓര്‍മ്മിക്കുക. കാരണം അത് മാര്‍ക്ക് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.
തയ്യാറെടുപ്പിന്റെ അവസാന നാളുകളില്‍, നിങ്ങളുടെ അറിവ് ടെസ്റ്റ് ചെയ്യുകയും കഴിയുന്നത്ര ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ കണ്ടെത്തുകയും വേണം. ഉത്തരം ലഭിക്കാത്ത വിഷയങ്ങള്‍ വീണ്ടും റിവിഷന്‍ ചെയ്യുക. ഏകാഗ്രതയോടെ പരീക്ഷ എഴുതാന്‍ ശ്രമിക്കുക.ഒരു ചോദ്യത്തിന് ഉത്തരം ലഭിച്ചില്ലെങ്കില്‍, മറ്റ് ചോദ്യങ്ങള്‍ പരിഹരിക്കണം. ടൈം മാനേജ്മെന്റ് മനസിലാക്കാന്‍ കഴിയുന്നത്ര മോക്ക് ടെസ്റ്റുകള്‍ പരിഹരിക്കാന്‍ ശ്രമിക്കുക.
0 comments: